For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകന്‍ ഗേ ആണെന്ന് അറിഞ്ഞാല്‍ അവന്റെ കരണത്തടിക്കും! വൈറലായി രാകുലിന്റെ മറുപടി, വെട്ടിലായി താരം

  |

  തെന്നിന്ത്യന്‍ സിനിമകളിലൂടെ താരമായി മാറുകയും ഇപ്പോള്‍ ബോളിവുഡിലേയും നിറ സാന്നിധ്യമായി മാറുകയും ചെയ്ത നടിയാണ് രാകുല്‍ പ്രീത് സിംഗ്. താരമിപ്പോള്‍ വിവാഹത്തിന് തയ്യാറാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ഇപ്പോഴിതാ രാകുലിന്റെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. രാകുല്‍ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയിയല്‍ വൈറലായി മാറുന്നത്.

  Also Read: ആദ്യം കണ്ടപ്പോള്‍ വീട്ടിലേക്ക് വിളിച്ചു; അനുരാഗിനെ പെണ്ണ് പിടിയനായി പലരും കാണുന്നു, അങ്ങനെയല്ലെന്ന് നടി

  വീഡിയോയില്‍ രാകുല്‍ പ്രീതിനൊപ്പം പരിപാടിയുടെ അവതാരകനായി നടന്‍ സോനു സൂദിനേയും കാണം. വിധികര്‍ത്താക്കളില്‍ ഒരാളായി നടന്‍ ഫര്‍ദീന്‍ ഖാനുമുണ്ട്. ഫര്‍ദീന്‍ ആണ് രാകുലിനോട് ചോദ്യം ചോദിക്കുന്നത്. നിങ്ങളുടെ മകന്‍ ഗേ ആണെന്ന് അറിഞ്ഞാല്‍ എന്തായിരിക്കും പ്രതികരണം എന്നായിരുന്നു ഫര്‍ദീന്‍ ചോദിച്ചത്. താരം നല്‍കിയ മറുപടിയാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്.

  താന്‍ ഞെട്ടിപ്പോകുമെന്നും ചിലപ്പോള്‍ മകന്റെ കരണത്തടിക്കുമെന്നുമാണ് രാകുല്‍ പറയുന്നത്. എന്നാല്‍ പിന്നീട് സെക്ഷ്വാലിറ്റിയെന്നത് ഒരാളിടെ വ്യക്തിപരമായ കാര്യമാണെന്നു തിരിച്ചറിയുകയും അതിനാല്‍ അവന്റെ തീരുമാനത്തെ അംഗീകരിക്കുമെന്നും രാകുല്‍ പറയുന്നത്. തന്റെ ഇഷ്ടത്തിന് അനുസരിച്ചുള്ള പങ്കാളിയെ തിരഞ്ഞെടുക്കാന്‍ താന്‍ മകനെ അനുവദിക്കുമെന്നും രാകുല്‍ പറയുന്നുണഅട്. അതേസമയം താന്‍ ഹെട്രോസെക്ഷ്വല്‍ ആയിരിക്കാന്‍ ആണ് താല്‍പര്യപ്പെടുന്നതെന്നും രാകുല്‍ പറയുന്നുണ്ട്.

  Also Read: തിയറ്ററിൽ ചീത്ത വിളി, അന്ന് രാത്രി തന്നെ മാറ്റം വരുത്തി; മഴവില്ല് സിനിമ ദുരന്തമായെന്ന് നിർമാതാവ്

  അതേസമയം രാകുലിന്റെ മറുപടി സോഷ്യല്‍ മീഡിയയ്ക്ക് തിരെ പിടിച്ചിട്ടില്ല. നിരവധി പേരാണഅ താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ ഫോമോഫോബിയ ആണെന്നാണ് ചിലര്‍ പറയുന്നത്. ഒട്ടും അറിവില്ലാതെയാണ് സംസാരിക്കുന്നതെന്നും കരണത്തടിക്കുമെന്നൊക്കെ പറയുന്നത് വയലന്‍സിനെ സാധരണീകരിക്കുന്ന പരിപാടിയാണെന്നും രാകുല്‍ പറയുന്നുണ്ട്.

  മിസ് ഇന്ത്യ മത്സരത്തില്‍ താന്‍ ബിക്കിനി ധരിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നില്ലെന്ന് പിന്നീട് രാകുല്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ തന്റെ മാതാപിതാക്കള്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും തന്റെ സിനിമാ ലോകത്തെ യാത്രയില്‍ അവരുടെ പിന്തുണ ഒരുപാട് ഗുണം ചെയ്തിട്ടുണ്ടെന്നും രാകുല്‍ പറഞ്ഞിട്ടുണ്ട്.


  കന്നഡ സിനിമയിലൂടെയായിരുന്നു രാകുലിന്റെ അരങ്ങേറ്റം. 2009 ല്‍ പുറത്തിറങ്ങിയ ഗില്ലിയാണ് ആദ്യത്തെ സിനിമ. പിന്നീട് തെലുങ്കിലേക്കും തമിഴിലിലേക്കുമെത്തി. യാരിയാന്‍ ആണ് ആദ്യത്തെ ഹിന്ദി ചിത്രം.തെലുങ്ക് സിനിമകളിലൂടെയാണ് രാകുല്‍ താരമായി മാറുന്നത്. തമിഴിലും നിറ സാന്നിധ്യമാണ്. താരം ഇപ്പോള്‍ ഹിന്ദിയിലും വളരെയധികം സജീവമാണ്.

  ഡോക്ടര്‍ ജിയാണ് രാകുലിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആയുഷ്മാന്‍ ഖുറാന നായകനായ സിനിമയില്‍ ഷെഫാലി ഷായും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. താങ്ക് ഗോഡ് ആണ് പുതിയ സിനിമ. അജയ് ദേവ്ഗണും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമാണ് ചിത്രത്തിലെ നായകന്മാര്‍. പിന്നാലെ മേരി പത്‌നി ക റീമേക്ക്, തമിഴ് ചിത്രം അയലാന്‍, ഇന്ത്യന്‍ 2, 31 ഒക്ടോബര്‍ ലേഡീസ് നൈറ്റ് എന്നീ സിനിമകളും അണിയറയിലുണ്ട്.

  അതേസമയം രാകുല്‍ പ്രീത് സിംഗ് പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നടനും നിര്‍മ്മാതാവുമായ ജാക്കി ഭഗ്നാനിയും രാകുലും പ്രണയത്തിലാണ്. ഇരുവരും ഉടനെ വിവാഹം കഴിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് രാകുല്‍ പറഞ്ഞത്. ഇരുവരും പാര്‍ട്ടികളിലും മറ്റും ഒരുമിച്ചാണ് എത്താറുള്ളത്. സോഷ്യല്‍ മീഡിയയിലൂടേയും തങ്ങളുടേയും പ്രണയം വിളിച്ച് പറയാറുണ്ട്.

  English summary
  Old VIdeo Of Rakul Preet Singh From Her Miss India Contest Goes Viral And Fans Are Not Happy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X