ഹൃത്വിക് എല്ലാവരും പറയുന്നത്ര സുന്ദരനല്ല, അതിലും സുന്ദരന്‍ നാഗ ചൈതന്യ; സമാന്ത പറഞ്ഞത്‌

ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്‍. അഭിനയ മികവും കിടിലന്‍ ഡാന്‍സുമൊക്കെയായി ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഹൃത്വിക് റോഷന്‍. പ്രായത്തെ വെല്ലുന്ന ഹൃത്വിക് റോഷന്റെ ലുക്കിനും ആരാധകരുണ്ട്. മരതകക്കണ്ണുകളും ശില്‍പ്പം പോലുള്ള ശരീരവും ഗ്രീക്ക് ദേവന്മാരുടേത് പോലുള്ള ചുരുണ്ട മുടിയുമൊക്കെയായി ഹൃത്വിക് റോഷന്‍ ഒരുപാട് ആരാധികമാരുടെ ഉറക്കം കെടുത്തിയിട്ടുണ്ട്.

ഹൃത്വിക്കിന്റെ ലുക്കാണ് അദ്ദേഹത്തിന് ബോളിവുഡിന്റെ ഗ്രീക്ക് ദേവന്‍ എന്ന പേര് നേടിക്കൊടുത്തത്. പ്രായം അമ്പതിലേക്ക് കടന്നുവെങ്കിലും ഇന്നും ലുക്കിലും ഫിറ്റ്‌നസിലും ഹൃത്വിക് മറ്റാരേക്കാളും മുന്നിലാണ്. യുവതാരങ്ങളെ പോലും പിന്നിലാക്കുന്ന ഫിറ്റ്‌നസുമായി ഹൃത്വിക് യാത്ര തുടരുകയാണ്. ഹൃത്വിക്കിന്റെ ആരാധകരായ സാധാരണക്കാര്‍ മാത്രമല്ല താരങ്ങളുമുണ്ട്.

Samantha

നടിമാരായ പ്രീതി സിന്റ മുതല്‍ സൊനാക്ഷി സിന്‍ഹ വരെയുള്ളവര്‍ ഹൃത്വിക് റോഷന്റെ ആരാധകരാണ്. എന്നാല്‍ ഹൃത്വിക്കിന് അത്ര ലുക്കില്ല എന്ന് പറയുന്നവരുമുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് നടി സമാന്ത. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമായ സമാന്ത ഇപ്പോള്‍ ബോളിവുഡില്‍ സജീവമായി മാറുകയാണ്. ഈ സമയത്ത് സമാന്തയുടെ പഴയൊരു അഭിമുഖം കുത്തിപ്പൊക്കി എടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

സമാന്തയുടെ കരിയറിന്റെ തുടക്കകാലത്ത് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള ഭാഗമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വീഡിയോയില്‍ ബോളിവുഡിലേയും തെന്നിന്ത്യന്‍ സിനിമയിലേയും നടന്മാരെ അവരുടെ ലുക്കിന്റെ അടിസ്ഥാനത്തില്‍ റേറ്റ് ചെയ്യുകയാണ് സമാന്ത. ''മഹേഷ് ബാബു പത്തില്‍ പത്ത് ആണ്. അത് ചിന്തിക്കുക പോലും വേണ്ട. ഹൃത്വിക് റോഷനെക്കുറിച്ച് പറഞ്ഞാല്‍ എല്ലാവരും എന്നെ കൊല്ലും. എനിക്ക് ഹൃത്വിക്കിന്റെ ലുക്ക് അത്ര ഇഷ്ടമല്ല. പത്തില്‍ എഴ് മാത്രമാണ്'' എന്നാണ് സമാന്ത അന്ന് പറഞ്ഞത്.

അതേസമയം തന്റെ മുന്‍ ഭര്‍ത്താവ് നാഗ ചൈതന്യയ്ക്ക് പത്തില്‍ പത്ത് മാര്‍ക്കും സമാന്ത നല്‍ക്കുന്നുണ്ട്. അഭിമുഖം നല്‍കുന്ന സമയത്ത് സമാന്തയും നാഗ ചൈതന്യയും പ്രണയത്തിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മറ്റൊരു ബോളിവുഡ് താരമായ രണ്‍ബീര്‍ കപൂറിന് സമാന്ത നല്‍കിയത് പത്തില്‍ എട്ട് മാര്‍ക്കുമാണ്. അതേസമയം നടന്‍ ഷാഹിദ് കപൂറിന് നേരത്തെ താന്‍ നല്‍കിയിരുന്നത് പത്തില്‍ നാല് മാര്‍ക്ക് ആയിരുന്നു. എന്നാല്‍ കമീനെയിലെ പ്രകടനം കണ്ടതോടെ പത്തില്‍ ഒമ്പത് മാര്‍ക്ക് നല്‍കുമെന്നും സമാന്ത പറയുന്നുണ്ട്.

സമാന്ത ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ബോളിവുഡ് താരങ്ങളെക്കുറിച്ചുള്ള താരത്തിന്റെ പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കപ്പെടുകയാണ്. സമാന്തയുടെ ബോളിവുഡിലെ മുന്നോട്ടുള്ള യാത്രയില്‍ ഇത് ബാധിക്കുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം ഇതെല്ലാം ഒരു തുടക്കക്കാരിയുടെ നിഷ്‌കളങ്കത മാത്രമായി കാണണം എന്നാണ് ആരാധകര്‍ പറയുന്നത്.

അതേസമയം സമാന്തയെ അവസാനമായി കണ്ടത് സിറ്റഡല്‍ സീരീസിലാണ്. വരുണ്‍ ധവാന്‍ ആയിരുന്നു നായകന്‍. എന്നാല്‍ ഈ സീസണിന്റെ രണ്ടാം ഭാഗം ഉണ്ടാകില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രക്ത് ബ്രഹ്‌മാണ്ഡിലാണ് സമാന്ത ഇപ്പോള്‍ അഭിനയിക്കുന്നത്. പിന്നാലെ മാ ഇന്‍തി ബംഗാരത്തിലും താരം അഭിനയിക്കും. തെന്നിന്ത്യയിലും ബോളിവുഡിലുമെല്ലാം നിറ സാന്നിധ്യമായി നിറഞ്ഞു നില്‍ക്കാനുള്ള ശ്രമത്തിലാണ് സമാന്ത.

റിപ്പോര്‍ട്ടുകള്‍ പറയുന്നത് സമാന്ത പ്രണയത്തിലാണെന്നാണ്. പ്രശസ്ത ഇരട്ട സംവിധായകരായ രാജ് ആന്റ് ഡികെയിലെ രാജും സമാന്തയും പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹിതനായ രാജ് ഏറെനാളുകളായി ഭാര്യയില്‍ നിന്നും അകന്നാണ് കഴിയുന്നത്. സമാന്തയും രാജും ഉടനെ വിവാഹം കഴിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. സമാന്തയും രാജും പല പൊതുവേദികളിലും ഒരുമിച്ചെത്തിയത് ചര്‍ച്ചയായിരുന്നു.

സിനിമയില്‍ ബന്ധങ്ങളോ കുടുംബ പാരമ്പര്യമോ ഇല്ലാതെയാണ് സമാന്ത കടന്നു വരുന്നത്. ആദ്യ സിനിമ തെലുങ്കിലാണ്. നാഗ ചൈതന്യയ്‌ക്കൊപ്പം അഭിനയിച്ച യേ മായാ ചേസാവെ ആയിരുന്നു അരങ്ങേറ്റ ചിത്രം. സിനിമ വലിയ വിജയമായി. പിന്നാലെ തമിഴിലുമെത്തി. ബാന കാത്താടിയാണ് തമിഴിലെ ആദ്യ മുഴുനീള സിനിമ. ഒരേസമയം തമിഴിലും തെലുങ്കിലും തിരക്കുള്ള നായികയായി മാറുകയായിരുന്നു പിന്നീട് സമാന്ത.

മികച്ച നടിക്കുള്ള തമിഴ് ഫിലിം ഫെയര്‍ പുരസ്‌കാരവും തെലുങ്ക് ഫിലിം ഫെയര്‍ പുരസ്‌കാരവും ഒരേ വര്‍ഷം നേടിയ ഏക നടിയാണ് സമാന്ത. നീ താനെ എന്‍ പൊന്‍ വസന്തത്തിലൂടെയാണ് തമിഴില്‍ ഫിലിം ഫെയര്‍ നേടിയത്. ഇതേ വര്‍ഷം തന്നെ ഈഗയിലൂടെ തെലുങ്കിലും ഫിലിംഫെയര്‍ നേടി.

ദുക്കുഡു, കത്തി, തെറി, മെര്‍സല്‍, രംഗസ്ഥലം, സീതമ്മ വകിറ്റോ സിരിമല്ലെ ചെറ്റു, അറ്ററിന്‍ടികി ദരേഡി തുടങ്ങിയ ഹിറ്റുകളിലൂടെ തെന്നിന്ത്യയിലെ ടോപ് നായികയായി സമാന്ത വളര്‍ന്നു. മഹാ നടി, സൂപ്പര്‍ ഡീലക്‌സ്, മജ്‌ലി തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങളിലൂടേയും സമാന്ത കയ്യടി നേടി. നടിയെന്ന നിലയില്‍ സമാന്തയുടെ റൂട്ട് മാറുന്നത് ഈ സിനിമകളിലൂടെയാണ്. സ്ഥിരം നായിക വേഷങ്ങള്‍ക്ക് അപ്പുറത്തേക്ക് ചുവടുവെക്കുന്ന സമാന്തയെയാണ് പിന്നീട് കണ്ടത്.

തെന്നിന്ത്യയിലാകെ നിറഞ്ഞു നില്‍ക്കവെയാണ് സമാന്തയെ തേടി ദി ഫാമിലി മാന്‍ എത്തുന്നത്. രാജും ഡികെയും ചേര്‍ന്നൊരുക്കിയ സീരീസ് വലിയ വിജയമായി. ഇതോടെ ബോളിവുഡിലും സമാന്ത താരമായി. തെന്നിന്ത്യന്‍ താരത്തില്‍ നിന്നും പാന്‍ ഇന്ത്യന്‍ റീച്ചുള്ള നായികയിലേക്കുള്ള സമാന്തയുടെ വളര്‍ച്ച ഇതോടെയാണ് ആരംഭിക്കുന്നത്. ഇതിനിടെ പുഷ്പയിലെ ഡാന്‍സ് നമ്പറിലൂടേയും സമാന്ത കയ്യടി നേടി. ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് സമാന്ത.

കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് സമാന്തയുടെ വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങള്‍ വാര്‍ത്തയാകുന്നത്. ഫാമിലി മാനിന്റെ വിജയത്തിളക്കത്തില്‍ നില്‍ക്കെയാണ് സമാന്തയും നാഗ ചൈതന്യയും പിരിയുന്നത്. മാസങ്ങളോളം നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കൊടുവില്‍ തങ്ങളുടെ നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇരുവരും പിരിഞ്ഞതായി അറിയിച്ചു. എന്നാല്‍ എന്തുകൊണ്ടാണ് തങ്ങള്‍ പിരിഞ്ഞതെന്ന് സമാന്തയും നാഗ ചൈതന്യയും വെളിപ്പെടുത്തിയിട്ടില്ല.

പിന്നീടങ്ങോട് സമീപകാലത്ത് സിനിമാ ലോകം കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നിന്റെ അരങ്ങേറ്റമാണ് കണ്ടത്. സമാന്തയും നാഗ ചൈതന്യയും എന്തിന് പിരിഞ്ഞുവെന്നതിന് ആരാധകരും സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും പല ഉത്തരങ്ങളും കണ്ടെത്തി. സമാന്തയെ വ്യക്തി അധിക്ഷേപം നടത്താന്‍ പോലും യൂട്യൂബ് ചാനലുകള്‍ ഒരുക്കമായി. ഇതിനതെിരെ സമാന്ത നിയമ നടപടി സ്വീകരിക്കുകയും ചെയ്തു.

Samantha

വിവാഹ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കെട്ടടങ്ങിയതിന് പിന്നാലെയാണ് സമാന്തയുടെ ആരോഗ്യ പ്രശ്‌നം വാര്‍ത്തയാകുന്നത്. തനിക്ക് ഡെര്‍മറ്റോമയോസൈറ്റിസ് ആണെന്നാണ് സമാന്ത തുറന്ന് പറഞ്ഞത്. ഇതേ തുടര്‍ന്ന് സമാന്തയ്ക്ക് കരിയറിന്റെ പീക്കില്‍ നില്‍ക്കെ ഇടവേളയെടുക്കേണ്ടി വന്നിരുന്നു. എന്നാല്‍ സിനിമാ ലോകം സമാന്തയ്ക്കായി കാത്തു നിന്നു. രോഗാവസ്ഥയെ മറികടന്ന് സമാന്ത വീണ്ടും അഭിനയത്തില്‍ സജീവമായി മാറുകയും ചെയ്തു.

ഇതിനിടെ സമാന്തയുടെ മുന്‍ ഭര്‍ത്താവ് നാഗ ചൈതന്യ വിവാഹിതനായി. നടി ശോഭിത ധൂലിപാലയെയാണ് നാഗ ചൈതന്യ വിവാഹം കഴിച്ചത്. സമാന്തയും നാഗ ചൈതന്യയും പിരിയാന്‍ കാരണം ആ ബന്ധമാണെന്നായിരുന്നു പിന്നീടുള്ള കഥകള്‍. എന്നാല്‍ നാഗ ചൈതന്യയുടെ അച്ഛനും സൂപ്പര്‍ താരവുമായ നാഗാര്‍ജുന ഇത് നിഷേധിച്ച് രംഗത്തെത്തി. നാഗ ചൈതന്യ ജീവിതത്തില്‍ മുന്നോട്ട് പോവുകയാണെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് സമാന്തയും രാജും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. എന്നാല്‍ വാര്‍ത്തകളോട് സമാന്തയോ രാജോ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

More from Filmibeat

Read more about: samantha fox hrithik roshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X