എല്ലാവരുടേയും മുന്നില്‍ വെച്ച് ദേഷ്യപ്പെട്ടു, കയ്യില്‍ പിടിച്ചു; മഹേഷ് ഭട്ടിനെതിരെ പൊട്ടിത്തെറിച്ച് സുസ്മിത!
ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് സുസ്മിത സെന്‍. മിസ് യൂണിവേഴ്‌സ് പട്ടം നേടിയാണ് സുസ്മിത സിനിമയിലെത്തുന്നത്. അധികം വൈകാതെ ബോൡവുഡിലെ മുന്‍നിര നായികയായി മാറുകയായിരുന്നു. ഓണ്‍ സ്‌ക്രീനിലെ പ്രകടനം കൊണ്ട് ഞെട്ടിക്കുന്നത് പോലെ തന്റെ ഉറച്ച നിലപാടുകളിലൂടേയും കാഴ്ചപ്പാടുകളിലൂടേയുമെല്ലാം സുസ്മിത പ്രചോദനമായി മാറാറുണ്ട്.
ഇപ്പോഴിതാ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സുസ്മിത. നേരത്തെ ആര്യയിലൂടെ സുസ്മിത ഒടിടി ലോകത്ത് സാന്നിധ്യം അറിയിച്ചിരുന്നു. തിരിച്ചുവരവില്‍ വന്‍ കയ്യടിയാണ് സുസ്മിത നേടുന്നത്. ഇതിനിടെ ഇപ്പോഴിതാ സുസ്മിതയുടെ പഴയൊരു അഭിമുഖത്തില്‍ നിന്നുമുള്ള ഭാഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.
പ്രമുഖ സംവിധായകനായ മഹേഷ് ഭട്ട് തന്നോട് ദേഷ്യപ്പെട്ട സംഭവത്തെക്കുറിച്ചുള്ള സുസ്മിതയുടെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. 1994 ല്‍ പുറത്തിറങ്ങിയ ദസ്തക്കിലൂടെയായിരുന്നു സുസ്മിതയുടെ ബോളിവുഡ് എന്‍ട്രി. ഈ സിനിമയുടെ പൂജയ്ക്കിടെ മഹേഷ് ഭട്ട് തന്നോട് ദേഷ്യപ്പെട്ട അനുഭവമാണ് സുസ്മിത പങ്കുവെക്കുന്നത്. നടി ട്വിങ്കിള്‍ ഖന്നയ്ക്ക് ന്ല്‍കിയ അഭിമുഖത്തിലായിരുന്നു സുസ്മിതയുടെ തുറന്നു പറച്ചില്‍.

മഹേഷ് ഭട്ട് എല്ലാവരുടേയും മുന്നില്‍ വച്ച് തന്നോട് ദേഷ്യപ്പെട്ടുവെന്നാണ് സുസ്മിത സെന്‍ ട്വിങ്കിള്‍ ഖന്നയോട് പറയുന്നത്. പിന്നീട് അത് തന്റെ പ്ലാനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞുവെന്നാണ് സുസ്മിത വെളിപ്പെടുത്തുന്നത്. മിസ് യൂണിവേഴ്‌സ് പട്ടം നേടിയതിന് പിന്നാലെ മഹേഷ് ഭട്ട് തന്നെ തേടിയെത്തുകയായിരുന്നു എന്നാണ് സുസ്മിത പറയുന്നത്. ചിത്രത്തില്‍ തന്നോട് സുസ്മിതയെ തന്നെ അവതരിപ്പിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നും സുസ്മിത പറയുന്നു. എന്നാല്‍ തനിക്ക് അഭിനയിക്കാനറയില്ല എന്ന് സുസ്മിത പറഞ്ഞു. നീ നല്ല നടിയാണെന്ന് ആരാണ് പറഞ്ഞത്, പക്ഷെ ഞാന്‍ നല്ല സംവിധായകനാണ് എന്നായിരുന്നു മഹേഷിന്റെ മറുപടി.
''ഞാന്‍ മഹുറത്ത് ഷോട്ട് എടുക്കുകയായിരുന്നു. ആ സീനില്‍ എനിക്ക് എന്റെ കമ്മലുകള്‍ ഊരിയെടുത്ത് ഒരാളുടെ മുഖത്തേക്ക് വലിച്ചെറിയണമായിരുന്നു. എന്നാല്‍ ഞാന്‍ വളരെ മോശമായിട്ടാണ് ആ രംഗം ചെയ്തത്. അദ്ദേഹം ഒരു ഗംഭീര സംവിധായകന്‍ തന്നെയാണ്. അത് ഞാന്‍ ഉറപ്പു തരാം. അദ്ദേഹം 40 മീഡിയക്കാരുടേയും 20 പ്രൊഡക്ഷന്‍ അസിസ്റ്റന്റുകളുടേയും മുന്നില്‍ വച്ച് പരസ്യമായി എന്നെ ആക്രമിച്ചു. അതോടെയാണ് എന്റെ ഇന്‍ഹിബിഷന്‍സ് ഇല്ലാതാകുന്നത്'' സുസ്മിത പറയുന്നു.
''ഞാന്‍ കരയാന്‍ തുടങ്ങി. ഇതെന്തിനെയാണ് കൊണ്ടു വന്നത്? ക്യാമറയ്ക്ക് മുന്നില്‍ മിസ് യൂണിവേഴ്‌സ് കളിക്കുകയാണ്. ഇവള്‍ക്ക് ജീവന്‍ രക്ഷിക്കാന്‍ പോലും അഭിനയിക്കാനാകില്ല. അതോടെ എനിക്ക് ദേഷ്യം വന്നു. ഞാന്‍ സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി. അദ്ദേഹം എന്റെ കയ്യില്‍ പിടിച്ച് നിര്‍ത്താന്‍ നോക്കി. ഞാന്‍ അദ്ദേഹത്തോട് ദേഷ്യപ്പെട്ടു. നിങ്ങള്‍ക്ക് എന്നോട് അങ്ങനെ സംസാരിക്കാനാകില്ല എന്ന് പറഞ്ഞ് ഞാന്‍ നടന്നു പോയി. അദ്ദേഹം എന്റെ കൈയ്യില്‍ പിടിച്ച്, ഇത് ദേഷ്യമാണ് ഇനി പോയി ക്യാമറയ്ക്ക് മുന്നില്‍ ഇത് തന്നെ തരൂ എന്ന് പറഞ്ഞു'' സുസ്മിത പറയുന്നു.

പിന്നാലെ സുസ്മിത ക്യാമറയ്ക്ക് മുന്നിലെത്തുകയും ആ രംഗം അഭിനയിക്കുകയും ചെയ്തു. യാതൊരു പതര്‍ച്ചയുമില്ലാതെയാണ് സുസ്മിത ആ രംഗം അഭിനയിച്ചത്. ദേഷ്യത്തില്‍ കമ്മലുകള്‍ വലിച്ചൂരുന്നതിന് ഇടയില്‍ സുസ്മിതയുടെ ചെവി മുറിയുക വരെ ചെയ്തു. സുസ്മിതയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. വാക്കുകള്‍ ചര്‍ച്ചയായതോടെ മഹേഷ് ഭട്ടിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.
മഹേഷ് ഭട്ടിന്റേത് മോശം പെരുമാറ്റമാണെന്നും കല എന്ന പേരില്‍ നടന്നത് ജോലി സ്ഥലത്തെ ഹരാസ്‌മെന്റാണെന്നും സോഷ്യല്‍ മീഡിയ പറുന്നു. താനൊരു ബുദ്ധിമാനാണെന്ന് സ്വയം വിശ്വസിക്കുന്ന വൃത്തികെട്ടവനാണ് മഹേഷ് ഭട്ടെന്നും ചിലര്‍ പറയുന്നുണ്ട്. അതേസമയം ഇതെല്ലാം കഴിഞ്ഞ കാലമാണെന്നും അന്നത്തെ സാഹചര്യത്തെ ഇന്നത്തെ കാലത്തു നിന്നു കൊണ്ട് വിലയിരുത്തുന്നത് ശരിയല്ലെന്നും മറ്റൊരു വിഭാഗം പറയുന്നുണ്ട്.


Click it and Unblock the Notifications











