കത്രീനയ്ക്ക് ഇനി നല്ല കാലം! സിനിമകൾ സൂപ്പർഹിറ്റാകും; പക്ഷേ ഇക്കാര്യം ശ്രദ്ധിക്കണം; ജ്യോത്സ്യന്റെ പ്രവചനം!
ബോളിവുഡിലെ മുന്‍നിര നായികയാണ് കത്രീന കൈഫ്. സിനിമാ കുടുംബ പശ്ചാത്തലമില്ലാതെയാണ് കത്രീന ബോളിവുഡിലേക്ക് എത്തുന്നത്. ലണ്ടനില്‍ വളര്‍ന്നതിനാല്‍ ഭാഷയടക്കമുള്ള വെല്ലുവിളികളും ഉണ്ടായിരുന്നു. ആദ്യ സിനിമയേറ്റ് വാങ്ങിയ കനത്ത പരാജയവും കത്രീനയുടെ യാത്ര ദുഷ്‌കരമാക്കി. എന്നാല്‍ തന്റെ കഠിനാധ്വാനത്തിലൂടെ വളരെ പെട്ടെന്ന് തന്നെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ നായികമാരില്‍ ഒരാളായി വളരാന്‍ കത്രീനയ്ക്ക് കഴിഞ്ഞു.
സംഭവ ബഹുലമായാണ് കത്രീനയുടെ ജീവിതവും കരിയറും മുന്നോട്ട് പോയത്. നടൻ വിക്കി കൗശാലിനെ വിവാഹം കഴിച്ച് ദാമ്പത്യ ജീവിതത്തിലേക്കും താരം കടന്നിരിക്കുകയാണ്. അതിനിടെ ഇന്ന് 40-ാം ജന്മദിനം ആഘോഷിക്കുകയാണ് നടി. സഹതാരങ്ങളടക്കം നിരവധി പേരാണ് കത്രീനയ്ക്ക് ആശംസകളുമായി എത്തുന്നത്. ആരാധകരും പ്രിയ താരത്തിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ്.

അതേസമയം കത്രീനയുടെ ഭാവിയെ കുറിച്ച് ഒരു ജ്യോത്സ്യൻ നടത്തിയ പ്രവചനവും ആരാധകരുടെ ശ്രദ്ധനേടുകയാണ്. പ്രശസ്ത ജ്യോതിഷിയായ പണ്ഡിറ്റ് ജഗന്നാഥ് ഗുരുജിയുടെ വാക്കുകളാണ് ശ്രദ്ധനേടുന്നത്. കത്രീനയ്ക്ക് വരാനിരിക്കുന്നത് വിജയത്തിന്റെയും പ്രശസ്തിയുടെയും നാളുകളാണെന്നാണ് ജ്യോത്സ്യൻ പറയുന്നത്.
വ്യാഴം, ശനി എന്നിവയുടെ അനുകൂല ഗ്രഹ സ്ഥാനങ്ങൾ, അടുത്ത അഞ്ച് വർഷത്തേക്ക് കത്രീനയ്ക്ക് ബോളിവുഡിൽ വിജയം, പ്രശസ്തി, അവസരങ്ങൾ എന്നിവ ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ടൈഗർ 3, ജീ ലെ സര എന്നിവയുൾപ്പെടെയുള്ള ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വലിയ വിജയമായേക്കും എന്നാണ് പ്രവചനം. കത്രീനയ്ക്ക് കരിയർ വളർച്ചയും കൂടുതൽ അംഗീകാരങ്ങളും ശ്രദ്ധേയമായ നേട്ടങ്ങളും ലഭിക്കും.
പ്രശസ്ത ചലച്ചിത്ര പ്രവർത്തകരുമായി പ്രവർത്തിക്കുകയും വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ മികച്ച അഭിനേത്രി ആയി സ്ഥാനമുറപ്പിക്കാനും സാധിക്കുമെന്നും ജ്യോത്സ്യൻ പറയുന്നു. എന്നാൽ വ്യക്തി ജീവിതവും പ്രൊഫഷണൽ ജീവിതവും തമ്മിൽ ബാലൻസ് കണ്ടത്തേണ്ടത് നിർണായകമാണ്. അതേസമയം ശുക്രൻ, വ്യാഴം തുടങ്ങിയ ഗ്രഹങ്ങളുടെ സ്വാധീനമൂലം നല്ല ബന്ധങ്ങൾ ജീവിതത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
വിക്കി കൗശലമായുള്ള ദാമ്പത്യ ജീവിതവും നല്ല രീതിയിൽ മുന്നോട്ട് പോകുമെന്നാണ് ജ്യോത്സ്യന്റെ പ്രവചനം. അതേസമയം നടി ആരോഗ്യത്തിൽ കാര്യമായ ശ്രദ്ധ നൽകണമെന്ന് പറയുന്നു. ആരോഗ്യ പരിപാലനത്തിൽ അച്ചടക്കമുള്ള സമീപനം ഉണ്ടാവണം. സമ്മർദം നിയന്ത്രിക്കുക, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക, മതിയായ വിശ്രമം നേടുക, ക്ഷേമം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നിവകൊണ്ട് ആരോഗ്യം സംരക്ഷിക്കാനാകുമെന്നാണ് ജ്യോത്സ്യൻ പറയുന്നത്.
അതേപോലെ കഠിനാധ്വാനം, അംഗീകാരങ്ങൾ, ബിസിനസ്സ് സംരംഭങ്ങൾ എന്നിവയിലൂടെ കത്രീന കൈഫിന് സാമ്പത്തിക വിജയം കൈവരിക്കാനാകും. തന്ത്രപരമായ നിക്ഷേപങ്ങൾ നടത്തിയാൽ നല്ലൊരു സാമ്പത്തിക ഭാവി ഉറപ്പാക്കാമെന്നും ജ്യോത്സ്യൻ പറഞ്ഞു.

അതേസമയം, മേരി ക്രിസ്മസ്, ടൈഗർ 3, ജീ ലെ സറ എന്നിങ്ങനെ മൂന്ന് സിനിമകളാണ് കത്രീനയുടേതായി അണിയറയിൽ ഉള്ളത്. ഇതിൽ ആരാധകർ ഏറ്റവും കൂടുതൽ പ്രതീക്ഷ വെച്ചിരിക്കുന്ന രണ്ടു ചിത്രങ്ങളാണ് ടൈഗർ 3 യും ജീ ലെ സരയും. സൽമാൻ ഖാൻ നായകനാകുന്ന ടൈഗർ 3 ഈ മാസം നവംബറിലാണ് തിയേറ്ററുകളിൽ എത്തുക.
മനീഷ് ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇമ്രാൻ ഹാഷ്മിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന സിനിമയാണ് ജീ ലെ സര. ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര കത്രീന കൈഫ് എന്നിങ്ങനെ മൂന്ന് നായികമാർ ഒന്നിച്ചെത്തുന്ന ചിത്രമാണിത്.


Click it and Unblock the Notifications