'ഒരിക്കലും മായാത്ത, ജീവിതത്തിലെ കറ'; ധോണിയുമായുള്ള പ്രണയത്തകര്‍ച്ചയെക്കുറിച്ച് റായ് ലക്ഷ്മി

ഇന്ത്യയില്‍ സിനിമയും ക്രിക്കറ്റും തമ്മിലുള്ളത് ഇഴപിരിക്കാന്‍ സാധിക്കാത്ത ബന്ധമാണ്. ഐപിഎല്ലിന്റെ വരവോടെ അത് കൂടുതല്‍ ദൃഢമാവുകയും ചെയ്തു. ക്രിക്കറ്റ് താരങ്ങള്‍ക്കും ബോളിവുഡ് താരങ്ങള്‍ക്കുമിടയിലെ പ്രണയവും വിവാഹവുമെല്ലാം സാധാരമാണ്. ക്രിക്കറ്റിനേയും സിനിമയേയും ഒരുപാട് സനേിഹിക്കുന്നവരാണ് ഇന്ത്യാക്കാര്‍. അതുകൊണ്ടു തന്നെ ക്രിക്കറ്റ് താരങ്ങളുടേയും സിനിമാ താരങ്ങളുടേയും പ്രണയവും വിവാഹവുമൊക്കെ ഒരുപാട് ആഘോഷിക്കപ്പെടാറുണ്ട്.

മന്‍സൂര്‍ അലി ഖാനും ശര്‍മിള ടഗോറും മുതല്‍ കെഎല്‍ രാഹുലും അതിയ ഷെട്ടിയവും വരെ നീണ്ടു നില്‍ക്കുന്നതാണ് അങ്ങനെ ആഘോഷിക്കപ്പെട്ട ജോഡികള്‍. എന്നാല്‍ എല്ലാ പ്രണയങ്ങളും വിവാഹത്തില്‍ ചെന്ന് അവസാനിക്കാറുമില്ല. ചില ബോളിവുഡ്-ക്രിക്കറ്റ് പ്രണയങ്ങള്‍ക്കും ശുഭകരമായൊരു അന്ത്യമുണ്ടായിട്ടില്ല. ചിലതൊക്കെ ഗോസിപ്പുകളായി മാത്രം ഒതുങ്ങുകയും ചെയ്തിട്ടുണ്ട്.

Raai Laxmi

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമാണ് എംഎസ് ധോണിയെന്ന ആരാധകരുടെ എംഎസ്ഡി. ക്യാപ്റ്റന്‍ കൂള്‍ ആയ ധോണി ഇന്ത്യയ്ക്ക് എല്ലാ കിരീടവും നേടി തന്ന നായകനാണ്. നീളന്‍ മുടിയുള്ള, ബൈക്കിനെ പ്രണയിക്കുന്ന, എതീര്‍ ടീം ബൗളര്‍മാരെ തലങ്ങും വിലങ്ങും തല്ലിയോടിക്കുന്ന പയ്യനില്‍ നിന്നും സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലേക്കും നേടാനുള്ളതെല്ലാം നേടിത്ത നായകനിലേക്കുള്ള ധോണിയുടെ വളര്‍ച്ചയും ഐതിഹാസിക യാത്രയുമൊക്കെ ഇന്ത്യന്‍ ക്രിക്കറ്റിലെ സുവര്‍ണ്ണ ചരിത്രമാണ്.

ഗോസിപ്പ് കോളങ്ങളിലും ധോണിയുടെ പേര് ഇടം നേടിയിട്ടുണ്ട്. ദീപിക പദുക്കോണിന്റെയടക്കം പേരുകള്‍ ധോണിയുടെ പേരിനൊപ്പം ചേര്‍ത്തുവെക്കപ്പെട്ടിട്ടുണ്ട്. അതിലൊരു പേരായിരുന്നു റായ് ലക്ഷ്മി എന്നത്. തമിഴിലും മലയാളത്തിലും തെലുങ്കിലുമെല്ലാം നിറ സാന്നിധ്യമായ നടിയാണ് റായ് ലക്ഷ്മി. 2008-09 കാലത്താണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സജീവമായി മാറുന്നത്. ഐപിഎല്‍ മത്സരങ്ങള്‍ക്ക് ശേഷമുള്ള പാര്‍ട്ടികളില്‍ ഇരുവരും ഒരുമിച്ച് സമയം ചെലവിടുന്നത് പലപ്പോഴും ശ്രദ്ധയില്‍ പെട്ടിരുന്നു. പിന്നീട് സുരേഷ് റെയ്‌നയുടെ ബര്‍ത്ത് ഡേ ആഘോഷത്തിലും റായ് ലക്ഷ്മി എത്തിയിരുന്നു.

എന്നാല്‍ പിന്നീട് ഇരുവരും പിരിയുകയായിരുന്നു. 2014ല്‍ നല്‍കിയൊരു അഭിമുഖത്തില്‍ ധോണിയുമായുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് റായ് ലക്ഷ്മി തുറന്നു പറഞ്ഞിരുന്നു. ''അടുത്ത കാലത്തൊന്നും എന്നെ വിട്ടു പോകാത്തൊരു കറയോ മുറിവോ ആണ് ധോണിയുമായുണ്ടായിരുന്ന ബന്ധം എന്ന് ഞാന്‍ വിശ്വസിക്കാന്‍ തുടങ്ങിയിട്ടുണ്ട്'' എന്നായിരുന്നു റായ് ലക്ഷ്മിയുടെ പ്രതികരണം. തന്റെ ഒരു ബന്ധങ്ങളും ധോണിയുമായുള്ള ബന്ധത്തോളം ശ്രദ്ധ നേടിയിട്ടില്ലെന്നും റായ് ലക്ഷ്മി പറഞ്ഞിരുന്നു. അതേസമയം താനും ധോണിയും പരസ്പര ധാരണയോടെയാണ് പിരിഞ്ഞതെന്നും തനിക്ക് പ്രധാനം തന്റെ ജോലിയാണെന്നും റായ് ലക്ഷ്മി പറഞ്ഞിരുന്നു.

Raai Laxmi

പിന്നീടൊരിക്കല്‍ റായ് ലക്ഷ്മി പറഞ്ഞത് ധോണി വളരെ നല്ലൊരു വ്യക്തിയാണെന്നായിരുന്നു. ഏതൊരു പെണ്‍കുട്ടിയും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ധോണി. ജീവിതത്തില്‍ വളരെ ബാലന്‍സ്ഡ് ആയ വ്യക്തിയാണ് ധോണിയെന്നും നടി പറഞ്ഞു. എന്തായാലും ധോണി പിന്നീട് സാക്ഷിയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു. ധോണിയുടേയും സാക്ഷിയുടേയും മകള്‍ സിവ ഇന്ന് ആരാധകരുടെ പ്രിയങ്കരിയാണ്.

അതേസമയം സിന്‍ഡ്രലയാണ് റായ് ലക്ഷ്മി അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ സിനിമ. പിന്നാലെ ദ ലെജന്റ്, ഹിന്ദി ചിത്രം ഭോല എന്നിവയില്‍ പാട്ടുകളില്‍ റായ് ലക്ഷ്മി എത്തിയിരുന്നു. ഗ്യാങ്സ്റ്റര്‍ 2, ആനന്ദ ഭൈരവി എന്നിവയാണ് റായ് ലക്ഷ്മിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍.

More from Filmibeat

Read more about: raai laxmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X