ബ്രിട്ടീഷ് യുവതിയിലുണ്ടായ കുഞ്ഞ്; കളയണമെന്ന് ആമിര്‍ ഖാന്‍; രഹസ്യമായി വളര്‍ത്തി അമ്മ; ആ മകന്‍ എവിടെ?

താര ജീവിതത്തില്‍ സ്വകാര്യത എന്നൊന്നില്ല. താരങ്ങളുടെ വ്യക്തി ജീവിതം പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടേയും മാധ്യമങ്ങളിലൂടേയും ചര്‍ച്ചാ വിഷയമായി മാറുകയും ഇഴകീറി പരിശോധിക്കപ്പെടുകയും ചെയ്യും. പലപ്പോഴും മുന്‍വിധികളോടെയായിരിക്കും താരജീവിതത്തെ പൊതുസമൂഹം സമീപിക്കുക പോലും ചെയ്യും. കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചകളിലൊന്ന് നടന്‍ ആമിര്‍ ഖാന്റെ ദാമ്പത്യമാണ്.

ഈയ്യടുത്താണ് ആമിര്‍ ഖാന്‍ തന്റെ കാമുകിയെ ലോകത്തിന് പരിചയപ്പെടുത്തിയത്. രണ്ട് തവണ വിവാഹിതനായ, 60 കാരനായ ആമിര്‍ ഖാന്റെ പ്രണയം സോഷ്യല്‍ മീഡിയ പലതരത്തിലും ചര്‍ച്ചയാക്കി മാറ്റുകയുണ്ടായി. താരത്തെ വ്യക്തിഹത്യ ചെയ്യുന്നതിലേക്ക് പോലും കാര്യങ്ങള്‍ പോയി. എന്നാല്‍ അതൊന്നും ഗൗനിക്കാതെ മുന്നോട്ട് പോവുകയാണ് ആമിര്‍ ഖാന്‍. തന്റെ മുന്‍ പങ്കാളിമാരുമായി ഇപ്പോഴും ആഴത്തിലുള്ള സൗഹൃദം കാത്തുസൂക്ഷിക്കാന്‍ സാധിക്കുന്ന ആമിര്‍ പലർക്കും പ്രചോദനവും മാതൃകയുമാണ്.

Aamir Khan

അതേസമയം ആമിറിന്റെ സ്വകാര്യ ജീവിതം വാര്‍ത്തകളില്‍ ഇടം നേടുന്നത് ഇതാദ്യമായിട്ടില്ല. മുമ്പൊരിക്കല്‍ ആമിര്‍ ഖാന്റെ ജാരസന്തതിയെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. 2005ലാണ് സംഭവം നടക്കുന്നത്. ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകയായ ജെസിക്ക ഹൈന്‍സുമായി ആമിര്‍ ഖാന്‍ പ്രണയത്തിലായെന്നും ഇരുവരും ഒരുമിച്ച് ജീവിച്ചിരുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. അമിതാഭ് ബച്ചനെക്കുറിച്ച് പുസത്കം എഴുതാനായി ഇന്ത്യയിലെത്തിയതായിരുന്നു ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തക.

2005ല്‍ പുറത്തിറങ്ങിയ ഒരു സിനിമ മാസികയാണ് ഇങ്ങനൊരു വാര്‍ത്തയുമായി രംഗത്തെത്തുന്നത്. ആമിറും ജെസിക്കയും ലിവിംഗ് ടുഗദറിലായിരുന്നു. ഗുലാല്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ആമിര്‍ ജസീക്കയുമായി അടുപ്പത്തിലാകുന്നത്. അധികം വൈകാതെ ജസീക്ക ഗര്‍ഭിണിയായി. എന്നാല്‍ കുഞ്ഞിനെ സ്വീകരിക്കാന്‍ ആമിര്‍ ഖാന്‍ തയ്യാറായില്ല. ഗര്‍ഭഛിത്രം നടത്താന്‍ താരം കാമുകിയോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം താനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കേണ്ടി വരുമെന്നും ആമിര്‍ ഖാന്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

കുഞ്ഞിനെ നഷ്ടപ്പെടുത്താന്‍ ജസീക്ക തയ്യാറായില്ല. പറഞ്ഞത് പോലെ തന്നെ ആമിറുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചു. പിന്നീട് ബ്രിട്ടനിലേക്ക് മടങ്ങിയ ജസീക്ക ഒരു ബിസിനസുകാരനെ വിവാഹം കഴിച്ചുമെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. ആമിറിന്റേയും ജെസീക്കയുടേയും മകന്റെ പേര് ജാന്‍ എന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ആമിര്‍ ഖാന്‍ വാര്‍ത്തകളോട് മൗനം പാലിക്കുകയാണ് ചെയ്തത്. അതേസമയം വാര്‍ത്ത നല്‍കിയ മാസിക തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉറച്ചു നിന്നു. സംശയം തീര്‍ക്കാന്‍ ആമിര്‍ ഖാന്‍ ഡിഎന്‍എ ടെസ്റ്റിന് തയ്യാറാകണമെന്നും അവര്‍ വാദിച്ചു.

Aamir Khan

വര്‍ഷങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ മറ്റൊരു ചിത്രം വൈറലായി മാറി. ആ്മിറിന്റേയും ജസീക്കയുടേയും മകന്‍ ജാനിന്റെ ചിത്രം എന്ന അവകാശവാദവുമായാണ് യുവാവിന്റെ ചിത്രം വൈറലായത്. ചിത്രത്തിലെ പയ്യന് ആമിര്‍ ഖാനുമായി അസാധ്യമായ സാദൃശ്യമുണ്ടെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ഇതോടെ പണ്ട് ഗോസിപ്പ് എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞവര്‍ പോലും ആമിറിനെ സംശയത്തോടെ നോക്കി. എന്നാല്‍ ചിത്രത്തിലെ യുവാവിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല.

അതേസമയം സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍ക്കെതിരേയും ചിലര്‍ ശബ്ദമുയര്‍ത്തി. യാതൊരു തെളിവുമില്ലാതെ ഒരു യുവാവിന്റെ ചിത്രം ഇത്തരത്തില്‍ പ്രചരിപ്പിക്കാന്‍ പാടില്ല. ആമിറിന്റെ മകന്‍ ആണെങ്കിലും ഇല്ലെങ്കിലും അത് തെറ്റാണ്. മറ്റൊരാളുടെ സമാധാന ജീവിതത്തിലേക്ക് കടന്നു കയറുന്നത് ശരിയല്ലെന്നുമായിരുന്നു വിമര്‍ശനം. ഒന്നിലധികം കുടുംബങ്ങളെ തകര്‍ക്കുന്നതാകും അടിസ്ഥാനരഹിതമായ ഇത്തരം പ്രചരണങ്ങളെന്നും അക്കൂട്ടര്‍ വാദിച്ചു.

Take a Poll

എന്തായാലും തെളിവുകളൊന്നുമില്ലാത്തതിനാലും ആമിർ വാദം അംഗീകരിക്കാതിരിക്കുന്നതിനാലും ഈ കഥകളുടെ ആധികാരിത ഇപ്പോഴും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അതേസമയം അഭിനയത്തില്‍ ഇടവേളയെടുത്തിരിക്കുകയാണ് ആമിർ ഖാന്‍.

Read more about: aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X