For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദുരന്തമായി മാറിയ കാൻഡിൽ ലൈറ്റ് ഡിന്നർ, ഐശ്വര്യയ്‌ക്കൊപ്പമുള്ള റൊമാന്റിക് ഡേറ്റ് പാളിപ്പോയ കഥ!; അഭിഷേക് പറഞ്ഞത്

  |

  ഇന്ത്യയിൽ തന്നെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. അതുകൊണ്ട് തന്നെ ഇവരുടെ വാർത്തകളും വിശേഷങ്ങളും ആരാധകർ ആഘോഷമാക്കാറുണ്ട്. ഇവരുടെ മകൾ ആരാധ്യക്കും നിരവധി ആരാധകരാണ് ഉള്ളത്.

  15 വർഷങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരായാത്. വിവാഹശേഷം നിറയെ ഗോസിപ്പുകളും വിമർശനങ്ങളുമെല്ലാം താരദമ്പതികൾക്ക് നേരെ ഉണ്ടായിട്ടുണ്ടെങ്കിലും അതിനെയെല്ലാം തരണം ചെയ്ത് ഏറ്റവും ശക്തമായ ദാമ്പത്യ ജീവിതവുമായി മുന്നോട്ട് പോവുകയാണ് ഇരുവരും. പരസ്പരം നെടുംതൂണുകളായി നില്‍ക്കുന്നതാണ് ഐശ്വര്യ റായി-അഭിഷേക് ബച്ചന്‍ ദമ്പതിമാരുടെ വിവാഹ ജീവിതത്തിന്റെ ശക്തി.

  Also Read: 'കുഞ്ഞിന് ഇന്ത്യയിൽ തന്നെ വിദ്യാഭ്യാസം നൽകാനാണ് ആ​ഗ്രഹം, പക്ഷെ കുട്ടിക്ക് പ്രൈവസി കിട്ടില്ല'; സോനം കപൂർ

  എല്ലാ കാര്യങ്ങളിലും ഒന്നിച്ച് നില്‍ക്കുകയും വിജയങ്ങളില്‍ അഭിനന്ദിക്കുകയുമൊക്കെ ചെയ്യാറുള്ള മാതൃകാ ദമ്പതിമാരാണ് ഇരുവരും. ഐശ്വര്യ റായിയെ കണ്ടുമുട്ടിയതിനെ കുറിച്ചും ഇഷ്ടത്തിലായതിനെ പറ്റിയുമൊക്കെ അഭിഷേക് മുന്‍പ് പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. നേരെ തിരിച്ച് ഐശ്വര്യയും അഭിഷേകിനെ പറ്റി സംസാരിച്ചിട്ടുണ്ട്. ഇവരുടെ സിനിമ വിശേഷണങ്ങൾക്ക് പുറമെ സ്വകാര്യ ജീവിതത്തെ കുറിച്ച് അറിയാനും ഏറെ താൽപര്യമാണ് ആരാധകർക്ക്.

  സിനിമയുടെ തിരക്കിനിടയിലും കുടുംബവുമായി യാത്രക്കൾ നടത്താൻ സമയം കണ്ടത്താറുണ്ട് അഭിഷേകും ഐശ്വര്യയും. മകൾ ആരാധ്യ ജനിക്കും മുൻപ് ഇവർ ധാരാളം യാത്രകൾ നടത്തിയിരുന്നു. ഒരിക്കെ തങ്ങൾ ഒരു കാൻഡിൽ ലൈറ്റ് ഡിന്നറിനു പോയിട്ട് പാളിപ്പോയ കഥ അഭിഷേക് ഒരു അഭിമുഖത്തിൽ പങ്കുവച്ചിരുന്നു. 2016 ൽ നൽകിയ ഒരു അഭിമുഖത്തിൽ തങ്ങൾ ചെയ്ത ഏറ്റവും റൊമാന്റിക് ആയ കാര്യമെന്താണെന്ന് ചോദിച്ചപ്പോൾ ആയിരുന്നു അഭിഷേക് ഇക്കാര്യം പറഞ്ഞത്.

  Also Read: അമൃത സിം​ഗുമായുള്ള വിവാഹ മോചനം; മകൾ സാറ പ്രതികരിച്ചതെങ്ങനെയെന്ന് സെയ്ഫ്

  'ഇത് എല്ലാ പുരുഷന്മാർക്കും വേണ്ടിയുള്ളതാണ്, ബീച്ചിലെ കാൻഡിൽ ലൈറ്റ് ഡിന്നർ ലോകത്തിലെ ഏറ്റവും റൊമാന്റിക് കാര്യമാണെന്ന് വിശ്വസിക്കരുത്. മാലദ്വീപിൽ 2009 ലെ ഞങ്ങളുടെ വിവാഹ വാർഷികത്തിൽ ഞങ്ങൾ അത് പരീക്ഷിച്ചിരുന്നു, അത് ഒരു ദുരന്തമായി മാറി. ഒന്നാമതായി, കാറ്റ് മെഴുകുതിരി കെടുത്തിക്കൊണ്ടിരിക്കുന്നു. രണ്ടാമതായി, ഭക്ഷണത്തിൽ മണൽ വീഴാൻ തുടങ്ങി. അതോടെ ഭക്ഷണത്തിന്റെ രുചിയും ഒരുമാതിരി ആയി. ഒരിക്കലും അതിന് നിൽക്കരുത്.'

  അതിനു ശേഷം ഏറ്റവും റൊമാന്റിക് ആയി ചെയ്തത് എന്നതാണെന്നും അഭിഷേക് പറഞ്ഞു. 'എന്റെ ഭാര്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും റൊമാന്റികും, രസകരമായ കാര്യവും, അവളോടൊപ്പം എനിക്ക് വെറുതെ മണിക്കൂറുകളോളം കാറ്റു കൊണ്ട് ഇരിക്കാൻ കഴിയും എന്നതാണ്. ഞങ്ങൾക്ക് എല്ലാത്തരം മണ്ടത്തരങ്ങളും അതുപോലെ തന്നെ ആഴത്തിലുള്ള സംഭാഷണവും നടത്താനും കഴിയും. യഥാർത്ഥത്തിൽ ഞങ്ങൾ ഒരു രാത്രി മുഴുവനും വെറുതെ സംസാരിച്ച് ഇരുന്നിട്ടുണ്ട്. നിങ്ങളുടെ ഭാര്യയ്‌ക്കായി നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും റൊമാന്റിക് കാര്യമാണിതെന്ന് ഞാൻ കരുതുന്നു, അവർക്കായി സമയം ചെലവഴിക്കുക, സംസാരിക്കുക' അഭിഷേക് പറഞ്ഞു.

  Also Read: കുഞ്ഞിന് ജന്മം നൽകുന്നത് ഒരു സ്വാർത്ഥ തീരുമാനമാണ്; അമ്മയായതിന് പിന്നാലെ സോനം കപൂർ

  Recommended Video

  Tovino Thomas: ടോവിനോയെ തല്ലുമാലയാക്കി ജനം, ഒടുവിൽ കൂട്ടിൽ കേറി ഒളിക്കുന്ന കണ്ടോ | *

  അതേസമയം, മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവനിലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ചു വരവിന് ഒരുങ്ങുകയാണ് ഐശ്വര്യ. സെപ്റ്റംബർ 30ന് ചിത്രം തിയറ്ററുകളിൽ എത്തും. കൽക്കി കൃഷ്ണമൂർത്തിയുടെ 1955ലെ സിനിമയെ അടിസ്ഥാനമാക്കിയുള്ള സിനിമയാണിത്. വിക്രം, ജയം രവി, കാർത്തി, തൃഷ, ജയറാം, ശോഭിത ധൂലിപാല തുടങ്ങിയവരും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു.

  Read more about: abhishek bachchan
  English summary
  Once Aishwarya Rai and Abhishek Bachchan’s romantic date turned into a disaster; Here's what the actor revealed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X