For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്‍ബീറിന് മറ്റ് സ്ത്രീകളുമായി ബന്ധം, ആഘോഷിച്ച പ്രണയം പൊളിയാന്‍ കാരണം; ദീപികയുടെ തുറന്നു പറച്ചില്‍

  |

  ബോളിവുഡിലെ സൂപ്പര്‍താരങ്ങളാണ് രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും. ബോളിവുഡിലെ താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് രണ്‍ബീര്‍ സിനിമയിലെത്തുന്നത്. ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസം മകളാണ് ദീപിക പദുക്കോണ്‍. മോഡലിംഗിലൂടെയാണ് ദീപിക സിനിമയിലെത്തുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് ആരാധകരെ സമ്പാദിക്കാന്‍ രണ്‍ബീറിനും ദീപികയ്ക്കും സാധിച്ചിരുന്നു.

  മനംകവര്‍ന്ന ചുരുളന്‍മുടിക്കാരി; മറീനയുടെ സ്റ്റൈലന്‍ ചിത്രങ്ങള്‍ കാണാം

  ഒരു കാലത്ത് ബോളിവുഡിലെ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടിരുന്ന പ്രണയ ജോഡിയായിരുന്നു രണ്‍ബീറും ദീപികയും. ഇരുവരുടേയും താര പ്രൗഢിയും ഇതിന്റെ കാരണമായി മാറുകയായിരുന്നു. ദീപികയും രണ്‍ബീറും വിവാഹം കഴിക്കുമെന്ന് വരെ ഒരു സമയത്ത് ഗോസിപ്പുകളുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് വേദികളില്‍ പ്രത്യക്ഷപ്പെടുന്നതും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതുമൊക്കെ പതിവായിരുന്നു.

  എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ പിരിയുകയായിരുന്നു. ആരാധകരെ ഏറെ നിരാശരാക്കിയതായിരുന്നു സംഭവം. അത്രസുഖകരമായ ഒന്നായിരുന്നില്ല രണ്‍ബീറും ദീപികയും തമ്മിലുള്ള പിരിയല്‍. നാളുകള്‍ നീണ്ട ഗോസിപ്പുകളും അഭ്യൂഹങ്ങളുടേയുമെല്ലാം ഒടുവിലാണ് രണ്‍ബീറും ദീപികയും പിരിയുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമയായ ബച്ച്‌നാ ഏ ഹസീനോയുടെ ചിത്രീകരണത്തിനിടെയായിരുന്നു പ്രണയം ആരംഭിക്കുന്നത്.

  രണ്‍ബീറിന് മറ്റു ചിലരുമായി ബന്ധങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് ഇരുവരും പിരിയാന്‍ കാരണമെന്നാണ് അക്കാലത്ത് പ്രചരിച്ചിരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനിടെ നടി കത്രീന കൈഫുമായി രണ്‍ബീര്‍ അടുക്കുന്നതിന്റെ റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. സാധാരണ തങ്ങള്‍ പിരിയാനുള്ള കാരണങ്ങള്‍ താരങ്ങള്‍ വെളിപ്പെടുത്താറില്ല. എന്നാല്‍ തങ്ങള്‍ പിരിഞ്ഞതിനെക്കുറിച്ച് ദീപിക വ്യക്തമാക്കുകയുണ്ടായി.

  തന്റെ മുന്‍കാമുകന്റെ സ്വഭാവത്തെക്കുറിച്ച് ഒരു താരം തുറന്നു പറയുന്നത് സ്ഥിരം സംഭവമല്ല. അതുകൊണ്ട് തന്നെ ദീപിക രണ്‍ബീറിനെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ വാര്‍ത്തയും വിവാദവുമൊക്കെയായി മാറുകയായിരുന്നു. രണ്‍ബീറിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് തുറന്നു പറയാന്‍ ദീപിക യാതൊരു മടിയും കാണിച്ചില്ല. ഒരു അഭിമുഖത്തിലായിരുന്നു ദീപികയുടെ തുറന്നു പറച്ചില്‍. ആ വാക്കുകളിലേക്ക്,

  ''എന്റെ കാഴ്ചപ്പാടില്‍ സെക്‌സ് എന്നത് ശരീരവുമായി ബന്ധപ്പെട്ട കാര്യം മാത്രമല്ല. വികാരങ്ങള്‍ക്കും പ്രാധാന്യമുണ്ട്. ഒരു റിലേഷന്‍ഷിപ്പിലായിരിക്കെ ഞാന്‍ വഞ്ചിക്കുകയോ മറ്റുള്ളവരുടെ പിന്നാലെ പോവുകയോ ചെയ്തിട്ടില്ല. മറ്റുള്ളവരുടെ പിന്നാലെ പോകാന്‍ ആണെങ്കില്‍ എന്തിനാണ് ഒരു റിലേഷന്‍ഷിപ്പിന് തയ്യാറാകുന്നത്, സിംഗിള്‍ ആയിരിക്കുന്നത് അല്ലേ നല്ലത്? പക്ഷെ എല്ലാവരും അങ്ങനെ ചിന്തിക്കണമെന്നില്ല. അതുകൊണ്ടായിരിക്കാം എനിക്ക് വല്ലാതെ വേദനിച്ചത്. അവന് രണ്ടാമതൊരു അവസരം കൊടുത്തത് അവന്‍ എന്നോട് യാചിച്ചത് കൊണ്ടായിരുന്നു''

  എനിക്ക് ചുറ്റുമുള്ളവരെല്ലാം തന്നെ അവന്‍ മറ്റുള്ളവരുടെ പിന്നാലെ പോകുന്നുണ്ടെന്ന് പറഞ്ഞിട്ടും ഞാന്‍ കേട്ടില്ല. പക്ഷെ പിന്നീട് ഞാനവനെ കൈയ്യോടെ പിടിക്കുകയായിരുന്നു. അതില്‍ നിന്നും പുറത്ത് കടക്കാന്‍ കുറച്ച് സമയമെടുക്കേണ്ടി വന്നു. പക്ഷെ അങ്ങനെ ചെയ്താല്‍ പിന്നെയൊരു തിരിച്ചു പോക്ക് സാധ്യമല്ല. ആ കപ്പല്‍ കരവിട്ടു കഴിഞ്ഞിരുന്നുവെന്നും ദീപിക പറഞ്ഞു. ഒന്നില്‍ക്കൂടുതല്‍ തവണ രണ്‍ബീര്‍ തന്നെ വഞ്ചിച്ചിരുന്നതായും ദീപിക വെളിപ്പെടുത്തിയിരുന്നു.

  Also Read: ശ്രദ്ധ കപൂര്‍ കട്ട പ്രണയത്തില്‍, കാമുകനുമായുള്ള ചാറ്റ് പുറത്ത്! പുലിവാല് പിടിച്ചൊരു അതിബുദ്ധി!

  ആദ്യത്തെ തവണ വഞ്ചിച്ചപ്പോള്‍ തങ്ങളുടെ റിലേഷന്‍ഷിപ്പിലെന്തോ പ്രശ്‌നമുണ്ടെന്നായിരുന്നു താന്‍ കരുതിയിരുന്നത്. എന്നാല്‍ അതൊരു പതിവാക്കുമ്പോള്‍ ആ വ്യക്തിയിലാകും പ്രശ്‌നമെന്ന് വ്യക്തമായെന്നും ദീപിക പറഞ്ഞു. റിലേഷന്‍ഷിപ്പിലായിരിക്കുമ്പള്‍ താന്‍ ഒരുപാട് ഇന്‍വെസ്റ്റ് ചെയ്യുകയും എന്നാല്‍ തിരിച്ചൊന്നും പ്രതീക്ഷിക്കാറില്ലെന്നും ദീപിക പറഞ്ഞിരുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  എന്നാല്‍ തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങളൊക്കെ മറന്ന് ഇന്ന് നല്ല സുഹൃത്തുക്കളാണ് രണ്‍ബീറും ദീപികയും. നടന്‍ രണ്‍വീര്‍ സിംഗിനെ ദീപിക വിവാഹം കഴിക്കുകയും ചെയ്തു. അതേസമയം രണ്‍ബീറിന്റെ വിവാഹ വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. യുവനടി ആലിയ ഭട്ടും രണ്‍ബീറും തമ്മില്‍ പ്രണയം ഇന്ന് ആരാധകര്‍ ഏറെ ആഘോഷിക്കുന്ന വസ്തുതയാണ്. ഇരുവരും ഉടനെ വിവാഹം കഴിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിവാഹത്തെക്കുറിച്ച് ആലിയയും രണ്‍ബീറും ഇതുവരേയും തുറന്നു പറഞ്ഞിട്ടില്ല.

  Read more about: deepika padukone ranbir kapoor
  English summary
  Once Deepika Padukone Made Shocking Revealations Against Ranbir Kapoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X