കരീനയുടെ നിതംബത്തിന് ഹൃദയത്തിന്റെ ഷേപ്പാണെന്ന് ഫര്‍ദീന്‍; അസ്ഥാനത്ത് ചവിട്ട് കിട്ടുമെന്ന് കരീനയും!
ബോളിവുഡിലെ ജനപ്രീയ ഷോയാണ് കോഫി വിത്ത് കരണ്‍. താരങ്ങളുടെ വിവാദപരമായ പല തുറന്നു പറച്ചിലുകള്‍ക്കും കോഫി വിത്ത് കരണ്‍ സാക്ഷിയായിട്ടുണ്ട്. ഇപ്പോഴിതാ കോഫി വിത്ത് കരണിന്റെ പുതിയ സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. പതിവ് പോലെ പല തറന്നു പറച്ചിലുകളും വാര്‍ത്തയായി മാറുകയും ചെയ്തു. കോഫി വിത്ത് കരണുമായി ബന്ധപ്പെട്ട വലിയ വാര്‍ത്തകളില്‍ ഒന്നായിരുന്നു കരീനയെക്കുറിച്ച് ഫര്‍ദീന്‍ ഖാന്‍ നടത്തിയ പ്രസ്താവന.
വളരെ അടുത്ത സുഹൃത്തുക്കളായിരുന്ന കരീനയും ഫര്‍ദീനും. ഖുഷി, ദേവ്, ഫിദ എന്നീ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്. അക്കാലത്ത് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേക്കുറിച്ച് കോഫി വിത്ത് കരണിലെത്തിയപ്പോള്‍ ഫര്‍ദീന്‍ ഖാനോട് കരണ്‍ ജോഹര്‍ ചോദിക്കുകയുണ്ടായി.

''ഞാനും കരീനയും തമ്മില്‍ ഒരിക്കലും ഒരു പ്രണയ ബന്ധമുണ്ടായിരുന്നില്ല. പക്ഷെ അവള്‍ അതിസുന്ദരിയാണെന്നാണ് എനിക്ക് തോന്നുന്നത്'' എന്നായിരുന്നു ഫര്‍ദീന്‍ പറഞ്ഞത്. എന്നാല്‍ തൊട്ടു പിന്നാലെ കരീനയുടെ പിന്‍വശത്തെക്കുറിച്ച് ഫര്‍ദീന്‍ നടത്തിയ പ്രസ്താവന വലിയ വിവാദമായി മാറുകയായിരുന്നു. അവളുടെ നിതംബം മനോഹരമാണെന്നും ഒരു ഹൃദയത്തിന്റെ ആകൃതിയാണെന്നുമായിരുന്നു ഫര്‍ദീന്‍ പറഞ്ഞത്.
സ്വാഭാവികമായും ഫര്‍ദീന്റെ ഈ പ്രസ്താവന വലിയ വിവാദമായി മാറി. ഇതിന് ശേഷം കരീന കപൂര്‍ കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയിരുന്നു. ആ സമയത്ത് ഫര്‍ദീന്റെ പ്രസ്താവനയെക്കുറിച്ച് കരീനയോട് കരണ്‍ ജോഹര്‍ അഭിപ്രായം ചോദിച്ചു.''ഞാന്‍ നിന്നെ കുറച്ച് കഴിഞ്ഞ് പ്രശംസിക്കാം, പക്ഷെ ഇപ്പോള്‍ നിന്റെ ചന്തിയ്ക്കിട്ടൊരു ചവിട്ടാണ് തരാന്‍ പോകുന്നത്'' എന്നായിരുന്നു കരീനയുടെ പ്രതികരണം. തുടര്‍ന്ന് താരം താനും ഫര്‍ദീനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിച്ചു.
''കുട്ടിക്കാലം മുതലേ എനിക്ക് ഫര്‍ദീനെ അറിയാം. ഖുഷിയുടെ സെറ്റില്‍ വച്ചാണ് ഞങ്ങള്‍ സുഹൃത്തുക്കളാകുന്നത്. ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളായി മാറുകയായിരുന്നു. എന്റെ ബഡ്ഡിയാണ് അവന്‍. ഇത്തരം സംഭവങ്ങളൊന്നും അവനെ ബാധിക്കാറില്ല. തീര്‍ത്തും വ്യത്യസ്തനായൊരു മനുഷ്യനാണ് അവന്‍. വളരെ നല്ലൊരു മനുഷ്യനാണ്. ഞങ്ങളെ സൗഹൃദത്തെ ഇതൊന്നും ബാധിക്കില്ല'' എന്നായിരുന്നു കരീന പറഞ്ഞത്.
കോഫി വിത്ത് കരണിന്റെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡില്‍ കരീന കപൂറും ആലിയ ഭട്ടുമാണ് അതിഥികളായി എത്തിയത്. സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, രണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, അനന്യ പാണ്ഡെ എന്നിവരും കോഫി വിത്ത് കരണ്‍ സീസണ്‍ 8 ല്‍ അതിഥികളായി എത്തിയിരുന്നു.

സിംഗം എഗെയ്ന്‍ ആണ് കരീനയുടെ പുതിയ സിനിമ. വന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, രണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പിന്നാലെ ദ ക്രൂ, ബക്കിംഹാം മര്‍ഡേര്‍സ് തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്. 2010 ല്‍ പുറത്തിറങ്ങിയ ദുല്‍ഹ മില്‍ ഗയ ആണ് ഫര്‍ദീന്റെ ഒടുവിലിറങ്ങിയ സിനിമ. ഇതോടെ താരം അഭിനയം നിര്‍ത്തുകയായിരുന്നു. എന്നാല്‍ ഈയ്യടുത്ത് ഫര്‍ദീന്‍ നടത്തിയ മേക്കോവര്‍ വലിയ ചര്‍ച്ചയായിരുന്നു.
ഒരുകാലത്ത് തന്റെ അമിതവണ്ണത്തിന്റെ പേരില്‍ കളിയാക്കപ്പെട്ടിരുന്ന ഫര്‍ദീന്‍ വണ്ണം കുറച്ച് ഫിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ താരം അഭിനയത്തിലേക്കും തിരിച്ചെടുക്കുകയാണ്. വിസ്‌ഫോട് എന്ന ചിത്രത്തിലൂടെയാണ് ഫര്‍ദീന്റെ തിരിച്ചുവരവ്. പിന്നാലെ സഞ്ജയ് ലീല ബന്‍സാലിയുടെ ഹീരാമണ്ഡിയിലും ഫര്‍ദീന്‍ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications