twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹൃതികിനെ കാറിൽ യാത്ര ചെയ്യാൻ അനുവദിക്കാതെ ബസിലും ഓട്ടോയിലും വിട്ട അച്ഛൻ; കാരണമിതാണ്

    |

    ബോളിവുഡിലെ മിന്നും താരങ്ങളിൽ ഒരാളാണ് ഹൃത്വിക് റോഷന്‍. സിനിമ കുടുംബത്തില്‍ നിന്നുമാണ് ഹൃത്വിക് കടന്നു വരുന്നത്. സംവിധായകനും നിര്‍മ്മാതാവുമായ രാകേഷ് റോഷന്റെ മകനാണ് ഹൃത്വിക്. രാകേഷ് റോഷൻ എഴുതി സംവിധാനം ചെയ്ത കഹോ ന പ്യാര്‍ ഹേ ആയിരുന്നു താരത്തിന്റെ ആദ്യ സിനിമ. അരങ്ങേറ്റ സിനിമ തന്നെ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ആയതോടെ ഹൃതിക് ബോളിവുഡിലെ സൂപ്പർ താരമായി മാറുകയായിരുന്നു. ഇന്ന് ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ഹൃത്വിക്.

    ഹൃതിക് തന്റെ കാരിയറിൽ നേടിയ നേട്ടങ്ങൾക്ക് എല്ലാം പിന്നിൽ ഇന്ന് 73-ാം ജന്മദിനം അച്ഛൻ രാകേഷ് റോഷനുമുണ്ട്. ഹൃതികിന്റെ കാരിയറിലെ ബ്രേക്ക് ആയ കഹോ ന പ്യാര്‍ ഹേ, കോയി മിൽ ഗയ, ക്രിഷ് തുടങ്ങിയ ചിത്രങ്ങൾ എല്ലാം രാകേഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയവയാണ്. നടൻ എന്ന നിലയിൽ താൻ പരാജയപ്പെട്ടിടത് തന്റെ മകൻ ജയിക്കണം എന്ന ആഗ്രഹമായിരുന്നു ആ പിതാവിന്റെ ഉള്ളിൽ. അതിനായി താൻ ചെയ്തത് എല്ലാം ഒരിക്കൽ അദ്ദേഹം പറയുകയുണ്ടായി.

     'ലിസിയെ ജീവിതപങ്കാളിയായി കിട്ടിയതോടെ പ്രിയദർശന്റെ സമയം തെളിഞ്ഞു'; താരദമ്പതികളെ കുറിച്ച് കലൂർ ഡെന്നീസ്! 'ലിസിയെ ജീവിതപങ്കാളിയായി കിട്ടിയതോടെ പ്രിയദർശന്റെ സമയം തെളിഞ്ഞു'; താരദമ്പതികളെ കുറിച്ച് കലൂർ ഡെന്നീസ്!

    തന്റെ ജീവിതത്തിൽ തനിക്ക് ഒരിക്കലും ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ഹൃത്വിക് ചെയ്‌തെന്ന്

    തന്റെ ജീവിതത്തിൽ തനിക്ക് ഒരിക്കലും ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ഹൃത്വിക് ചെയ്‌തെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു. ഹൃത്വിക്കിന് കരിയറിൽ ചില ഉയർച്ച താഴ്ചകൾ ഉണ്ടായതിൽ താൻ സന്തോഷവാനാണെന്നും രാകേഷ് റോഷൻ പറഞ്ഞിരുന്നു.

    'അവൻ (ഹൃത്വിക്) ശരിക്കും കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഒരു നടനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു. എന്നാൽ ഏതൊരു മാതാപിതാക്കളെയും പോലെ, ഞാൻ കണ്ട സ്വപ്‌നങ്ങൾ എന്റെ മകൻ നേടണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ ജീവിതത്തിൽ എനിക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ഹൃത്വിക് ചെയ്തിട്ടുണ്ട്. അവൻ ഒരു സൂപ്പർസ്റ്റാറാണ്, ലോകമെമ്പാടുമുള്ള നിരവധി ആളുകൾ അവനെ ആരാധിക്കുന്നു.'

    Also Read: 'ഒരു സ്ത്രീയുടെ പുറകേയും പോയിട്ടില്ല, ഞാനും മമ്മൂട്ടിയും തമ്മിൽ സാമ്യതകളുണ്ട്'; സന്തോഷ് വർക്കി!<br />Also Read: 'ഒരു സ്ത്രീയുടെ പുറകേയും പോയിട്ടില്ല, ഞാനും മമ്മൂട്ടിയും തമ്മിൽ സാമ്യതകളുണ്ട്'; സന്തോഷ് വർക്കി!

    എന്നാൽ അവൻ എന്റെ മകനാണ്, അതിൽ അഭിമാനിക്കുന്ന പിതാവാണ് ഞാൻ

    'എന്നാൽ അവൻ എന്റെ മകനാണ്, അതിൽ അഭിമാനിക്കുന്ന പിതാവാണ് ഞാൻ. അദ്ദേഹത്തിന് കരിയറിൽ പല ഉയർച്ച താഴ്ചകൾ ഉണ്ടായിരുന്നു, അത് എപ്പോഴും സംഭവിക്കണമെന്ന് എനിക്ക് തോന്നുന്നു, കാരണം അങ്ങനെയാണ് അവൻ തന്റെ തെറ്റുകളിൽ നിന്ന് പഠിക്കുക.' 2017 ൽ ഡിഎൻഎക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

    അതേ അഭിമുഖത്തിൽ, കോളേജ് പഠനം പൂർത്തിയാക്കിയ ശേഷം ഹൃത്വികിനെ കാറിൽ യാത്ര ചെയ്യാൻ അനുവദിച്ചിരുന്നില്ലെന്നും ടാക്സിയിലോ കാറിലോ ബസിലോ യാത്ര ചെയ്യാൻ പ്രേരിപ്പിച്ചിരുന്നെന്നും രാകേഷ് പറഞ്ഞു. തന്റെ സിനിമ സെറ്റിൽ ഹൃത്വിക് വെറും അസിസ്റ്റന്റ് ഡയറക്ടർ മാത്രമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Also Read: ആദ്യ ഷെഡ്യൂളില്‍ നന്നായിരുന്നു, പിന്നെ സ്വഭാവം മാറി; സംവിധായകന്‍ മോശമായി പെരുമാറിയെന്ന് ഹണി റോസ്Also Read: ആദ്യ ഷെഡ്യൂളില്‍ നന്നായിരുന്നു, പിന്നെ സ്വഭാവം മാറി; സംവിധായകന്‍ മോശമായി പെരുമാറിയെന്ന് ഹണി റോസ്

    കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം, വിദേശത്ത് സ്പെഷ്യൽ ഇഫക്റ്റ് പഠിക്കാൻ

    കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം, വിദേശത്ത് സ്പെഷ്യൽ ഇഫക്റ്റ് പഠിക്കാൻ അവന് അവസരം ലഭിച്ചു. പക്ഷേ, അവൻ ഇവിടെ തന്നെ നിൽക്കാൻ തീരുമാനിച്ചു, കരൺ അർജുൻ എന്ന ചിത്രത്തിൽ എന്നോടൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കാൻ തുടങ്ങി. എന്നാൽ ഞങ്ങളോടൊപ്പം ഭക്ഷണം കഴിക്കാൻ ഞാൻ അവനെ അനുവദിച്ചില്ല. അവനെ എന്റെ കാറിൽ യാത്ര ചെയ്യാൻ സമ്മതിച്ചില്ല. പകരം, അദ്ദേഹം മറ്റ് സഹസംവിധായകർക്ക് ഒപ്പം ടാക്സികളിലോ ഓട്ടോകളിലോ ബസുകളിലോ ആണ് വിട്ടിരുന്നത്.

    ഞങ്ങൾ വീട്ടിൽ ഒരേ മേശയിലിരുന്ന് ഭക്ഷണം കഴിച്ചിട്ടാണ് വരുക, പക്ഷേ സെറ്റിൽ, അവൻ എന്റെ മകനല്ല, മറ്റൊരു സഹായി മാത്രമായിരുന്നു. അവൻ അവിടെ മറ്റ് മൂന്ന് പേരുമായി ഒരു മുറി പങ്കിടുകയും അവരോടൊപ്പം തന്നെ ഭക്ഷണം കഴിക്കുകയും വേണം. അവൻ അങ്ങനെ കാര്യങ്ങൾ പഠിക്കുമെന്ന് ഞാൻ കരുതി' അദ്ദേഹം പറഞ്ഞു.

    Also Read: പ്രായമുള്ള നായകൻമാർക്കൊപ്പം മകളുടെ അഭിനയം; ശ്രീദേവി അന്ന് പറഞ്ഞത്Also Read: പ്രായമുള്ള നായകൻമാർക്കൊപ്പം മകളുടെ അഭിനയം; ശ്രീദേവി അന്ന് പറഞ്ഞത്

    ഷാരൂഖ് ഖാനും സൽമാൻ ഖാനും അഭിനയിച്ച കരൺ അർജുൻ കൂടാതെ

    ഷാരൂഖ് ഖാനും സൽമാൻ ഖാനും അഭിനയിച്ച കരൺ അർജുൻ കൂടാതെ, ഖേൽ (1992), കൊയ്‌ല (1997) തുടങ്ങിയ ചിത്രങ്ങളിലും ഹൃത്വിക് സഹസംവിധായകനായിട്ടുണ്ട്. അതേസമയം, 2019 ൽ പുറത്തിറങ്ങിയ വാർ എന്ന ചിത്രത്തിന് ശേഷം ബോളിവുഡിലേക്ക് ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഹൃതിക്.

    വിക്രം വേദയിലൂടെയാണ് ഹൃത്വിക് റോഷന്‍ ബോക്‌സ് ഓഫീസിലേക്ക് മടങ്ങിയെത്തുന്നത്. തമിഴില്‍ വിജയ് സേതുപതി ചെയ്ത വേഷമാണ് ഹിന്ദിയില്‍ ഹൃത്വിക് ചെയ്യുന്നത്. തമിഴില്‍ മാധവന്‍ ചെയ്ത വേഷത്തില്‍ ഹിന്ദിയിലെത്തുന്നത് സെയ്ഫ് അലി ഖാന്‍ ആണ്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തമിഴ് പതിപ്പൊരുക്കിയ പുഷ്‌കറും ഗായത്രിയും തന്നെയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്യുന്നത്.

    Read more about: hrithik roshan
    English summary
    Once Hrithik Roshan father Rakesh Roshan revealed that he made Hrithik travel in taxis, autos, and buses; Here's why
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X