തന്റെ പ്രയാസങ്ങളും ഉത്തരവാദിത്തങ്ങളും ഐശ്വര്യയുമായി പങ്കുവയ്ക്കണമെന്ന് ആഗ്രഹിച്ച ജയ; അമ്മയെ ഉപദേശിച്ച ശ്വേത

ഇന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും വലിയ താരകുടുംബമാണ് ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റേതും. പ്രശസ്ത താരങ്ങളായ അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും മരുമകളായി ബച്ചന്‍ കുടുംബത്തിലേക്ക് വന്ന ഐശ്വര്യ ശരിക്കും ഒരു മാതൃകയാണ്. ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി ഒരു മരുമകളുടെ കടമകൾ പൂർത്തിയാക്കാൻ യാതൊരു മടിയും ഐശ്വര്യയ്ക്കില്ല.

പല അഭിമുഖങ്ങളിലും ജയ ബച്ചന്‍ ഇത് വെളിപ്പെടുത്തിയിട്ടുമുണ്ട്. ഒരിക്കല്‍ അഭിഷേകും തന്റെ അമ്മയും ഭാര്യയും തമ്മിലുള്ള അടുപ്പത്തെ കുറിച്ച് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഐശ്വര്യ - അഭിഷേക് വിവാഹത്തിന് മുൻപ് തന്നെ ജയാ ബച്ചന് തന്റെ മരുമകളിൽ ചില പ്രതീക്ഷകളുണ്ടായിരുന്നു. ഇത്‌ ജയ ഒരിക്കൽ തുറന്നു പറയുകയുണ്ടായി.

തന്റെ മരുമകൾ ഐശ്വര്യയുമായി തന്റെ ചില ഭാരങ്ങൾ പങ്കുവയ്ക്കാൻ ആഗ്രഹമുണ്ടെന്നാണ്

മരുമകൾ ഐശ്വര്യയുമായി തന്റെ ഭാരങ്ങൾ പങ്കുവയ്ക്കാൻ ആഗ്രഹമുണ്ടെന്നാണ് നടി ജയാ ബച്ചൻ ഒരിക്കൽ വെളിപ്പെടുത്തിയത്. കോഫി വിത്ത് കരണിന്റെ രണ്ടാമത്തെ സീസണിൽ ആയിരുന്നു ഇത്. അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും വിവാഹത്തിന് തൊട്ടുമുമ്പ്, 2007-ൽ ഒരു എപ്പിസോഡിൽ ഹേമമാലിനിക്ക് ഒപ്പം അതിഥിയായി എത്തിയപ്പോൾ ആണ് ജയ ബച്ചൻ ഇത് പറഞ്ഞത്. ശ്വേത ബച്ചനും ഇഷ ഡിയോളും ഷോയുടെ ഇടയിൽ എത്തിയിരുന്നു.

ജയ എപ്പോഴും തന്റെ പ്രശ്‌നങ്ങൾ ശ്വേതയോട് ആണ് പങ്കുവയ്ക്കുക എന്ന് പറഞ്ഞതിന് പിന്നാലെ, ഇനി മരുമകളായും ബുദ്ധിമുട്ടുകൾ പങ്കുവയ്ക്കാമല്ലോ എന്ന് കരൺ ജോഹർ ചോദിച്ചപ്പോൾ ആയിരുന്നു ഇത്. ഇനി ആഷ് ഉണ്ടാകുമല്ലോ, അവൾ കുറെ പ്രയാസങ്ങൾ നിങ്ങളുടെ ചുമലിൽ നിന്ന് മറ്റുമല്ലോ എന്നായിരുന്നു കരൺ ജോഹർ ചോദിച്ചത്.

കുറച്ചല്ല കൂടുതൽ ഭാരം തന്റെ ചുമലിൽ നിന്ന് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് അവർ പറഞ്ഞത്

അതിന്, അങ്ങനെ പ്രതീക്ഷിക്കുന്നു എന്നായിരുന്നു ജയയുടെ മറുപടി. കുറച്ചല്ല കൂടുതൽ ഭാരം തന്റെ ചുമലിൽ നിന്ന് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ജയ പറഞ്ഞത്. 'അപ്പോൾ നിങ്ങൾ അവൾക്ക് കൂടുതൽ ഭാരം നൽകാൻ പോകുവാണോ എന്ന കരൺ ജോഹറിന്റെ അടുത്ത ചോദ്യമെത്തി. അതിന് ജയ മറുപടി നൽകും മുന്നേ ശ്വേത ഇടപെട്ടു. അമ്മ അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു. പതിയെ അവളെ അതിലേക്ക് കൊണ്ടുവരാം എന്ന് ഉപദേശിച്ചു. അത് അത്ര ബുദ്ധിമുട്ടുള്ള ഒന്നല്ല എന്നായിരുന്നു, ഇത് ബച്ചൻ രീതിയാണോ എന്ന കരൺ ജോഹറിന്റെ ചോദ്യത്തിന് ശ്വേതയുടെ മറുപടി.

2007 ലാണ് അഭിഷേക് ബച്ചനും ഐശ്വര്യയും റായിയും വിവാഹിതരായത്. വളരെ സ്വകാര്യമായി നടത്തിയ ചടങ്ങായിരുന്നു ഇത്. ശത്രുഘ്നൻ സിൻഹ ഉൾപ്പെടെ പല താരങ്ങളെയും വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല. 2010 ൽ, ഐശ്വര്യ റായിയ്‌ക്കൊപ്പം കോഫി വിത്ത് കരണിൽ എത്തിയപ്പോൾ അഭിഷേക് തന്റെ വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ആ സമയം അത്ര ശരിയല്ലെന്ന് തോന്നിയതിനാൽ വലിയ ചടങ്ങ് ആക്കാൻ തന്റെ കുടുംബത്തിന് താൽപ്പര്യമുണ്ടായിരുന്നില്ലെന്നാണ് അഭിഷേക് വിശദീകരിച്ചത്.

മുത്തശ്ശി അസുഖബാധിതയായി ആശുപത്രിയിൽ ആയിരുന്നു

'ചടങ്ങ് വളരെ അടുത്ത ആളുകളെ മാത്രം വച്ച് നടത്താൻ തീരുമാനിച്ചതിന്റെ കാരണം പലരും മറക്കുകയാണ്. മുത്തശ്ശി അസുഖബാധിതയായി ആശുപത്രിയിൽ ആയിരുന്നു, ഇപ്പോൾ ഒരു വലിയ ആഘോഷം നടത്തുന്നത് ശരിയല്ലെന്ന് അച്ഛൻ പറഞ്ഞു. ഞങ്ങൾ എല്ലാവരെയും വിളിക്കാൻ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ഞങ്ങളുടെ മാതാപിതാക്കൾ, എല്ലാവരുടെയും അനുഗ്രഹം തേടി കാർഡ് അയച്ചത്.' അഭിഷേക് അന്ന് പറഞ്ഞു.

ഇപ്പോൾ 15 വർഷത്തെ ദാമ്പത്യ ജീവിതം പൂർത്തിയാക്കിയിരിക്കുകയാണ് അഭിഷേകും ഐശ്വര്യയും ഇവർക്ക് ആരാധ്യ എന്നൊരു മകളുണ്ട്. അച്ഛനമ്മമാരെ പോലെ മകളും ആരാധകർക്ക് പ്രിയങ്കരിയാണ്.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X