For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷാഹിദിനെ ചുംബിച്ചത് അറപ്പോടെ, അവനൊപ്പം കോട്ടേജ് പങ്കിട്ടത് ദുസ്വപ്നം; നടനെതിരെ കങ്കണ

    |

    മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ഒന്നിലധികം വട്ടം നേടിയിട്ടുള്ള താരമാണ് കങ്കണ റണാവത്. ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള നായിക. ബോളിവുഡില്‍ പുരുഷ താരങ്ങള്‍ക്ക് മാത്രം സാധ്യമായിട്ടുള്ള പല നേട്ടങ്ങളും സ്വന്തമാക്കാനും കങ്കണയ്ക്ക് സാധിച്ചിട്ടുണ്ട്. അതേസമയം, ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റണാവത്. തുടര്‍ പരാജയങ്ങളും വിവാദങ്ങളും മൂലം കങ്കണയുടെ കരിയര്‍ വളരെ മോശം സമയത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്.

    Also Read: 'വുമൺസ് കോളേജ് ഇളക്കി മറിച്ച് റോബിൻ', സർ എന്ന് വിളിക്കണ്ട.. ചേട്ടാന്ന് വിളിച്ചോളൂ..

    സമീപകാലത്തെ കങ്കണയുടെ പല പ്രസ്താവനകളും വലിയ വിവാദങ്ങളായി മാറിയിരുന്നു. ബോളിവുഡിലെ താരങ്ങള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കുമെതിരെ കങ്കണ നടത്തിയ പരാമര്‍ശങ്ങള്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിന് പുറമെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലെ നിലപാടുകളുമെല്ലാം കങ്കണയെ വിവാദങ്ങളിലേക്ക് എത്തിക്കുകയായിരുന്നു. എന്തിനേറെ പറയുന്നു, കങ്കണയുടെ നാക്കിന് വിലങ്ങിടാന്‍ ട്വിറ്റര്‍ തീരുമാനിക്കുന്നത് വരെ എത്തി.

    നേരത്തെ, കങ്കണ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു റങ്കൂണ്‍. വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത ചിത്രം പീരിയഡ് ഡ്രാമയായിരുന്നു. സെയ്ഫ് അലി ഖാനും ഷാഹിദ് കപൂറുമായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഷാഹിദും കങ്കണയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രം എന്നതും റങ്കൂണിന്റെ പ്രത്യേകതയാണ്. ബോളിവുഡിലെ മൂന്ന് സൂപ്പര്‍ താരങ്ങളും പ്രതിഭാശാലിയായ സംവിധായകനും ഉണ്ടായിരുന്നിട്ടും ചിത്രം പരാജയപ്പെടുകയായിരുന്നു.

    Also Read: ഞാന്‍ ജ്ഞാനസ്‌നാനം ചെയ്തതാണ്! ഫര്‍ഹാന്‍ ഇറാനി എന്ന് പേര് മാറ്റാന്‍ പറഞ്ഞവരോട് ജോണ്‍ എബ്രഹാം

    റങ്കൂണിന്റെ വിവാദങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു ഷാഹിദും കങ്കണയും തമ്മിലുണ്ടായ വാക് പോര്. ചിത്രത്തിലെ കങ്കണയുടെ ചുംബന രംഗങ്ങള്‍ റിലീസിന് മുമ്പ് തന്നെ ചര്‍ച്ചയായിരുന്നു. ഷാഹിദും കങ്കണയും തമ്മിലുള്ള ഒന്നിലധികം ചൂടന്‍ രംഗങ്ങളും ചിത്രത്തിലുണ്ടായിരുന്നു. സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ മിക്കപ്പോഴും ചുംബന രംഗത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കങ്കണയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഒരിക്കല്‍ താരത്തോട് ഷാഹിദുമായുള്ള ചുംബനം എങ്ങനെയുണ്ടായിരുന്നുവെന്ന് ചോദിച്ചപ്പോള്‍ കങ്കണ നല്‍കിയ മറുപടി ശ്രദ്ധ നേടിയിരുന്നു.

    ''ഷാഹിദിന്റെ മീശ അസഹീനയമായിരുന്നു. അതിനാല്‍ ചുംബിക്കുക എന്നത് സുഖമായിരുന്നു. പോരാത്തതിന് ഷാഹിദ് പറഞ്ഞത് തനിക്ക് മൂക്കൊലിപ്പുണ്ടെന്നും അതിനാല്‍ മീശ അവിടെ തന്നെ ഒട്ടിയിരിക്കുമെന്നുമായിരുന്നു. അതിനാല്‍ ആ ചുംബന രംഗം ചെയ്യുക എന്നത് അറപ്പുളവാക്കുന്നതായിരുന്നു'' എന്നായിരുന്നു കങ്കണയുടെ പ്രതികരണം. തുടര്‍ന്നും ഷാഹിദിനെതിരെ കങ്കണ പ്രസ്താവനകള്‍ നടത്തി. എന്നാല്‍ പിന്നീട് കങ്കണ നടത്തിയ പ്രസ്താവനകള്‍ ഷാഹിദിനെ നേരിട്ട് ആക്രമിക്കുന്നതായിരുന്നു.

    Also Read: മമ്മൂട്ടിയെ പറ്റിച്ചിട്ട് പിടിക്കപ്പെടാതെ രക്ഷപ്പെട്ട ഇന്ദ്രൻസ്, അത് തുറന്നു പറഞ്ഞപ്പോൾ; സംഭവമിങ്ങനെ


    ''ഞങ്ങള്‍ ചിത്രീകരണം നടത്തിയിരുന്ന ലൊക്കേഷനില്‍ താമസിക്കാനായി എടുത്തുമാറ്റാന്‍ പറ്റുന്ന കോട്ടേജ് ഒരുക്കുകയായിരുന്നു. ഷാഹിദും ഞാനും ഞങ്ങളുടെ ടീമിനൊപ്പം ഒരു കോട്ടേജ് പങ്കിടുകയായിരുന്നു ചെയ്തത്. എല്ലാ ദിവസവും രാവിലെ ഞാന്‍ എഴുന്നേറ്റിരുന്നത് ഷാഹിദിന്റെ ഹിപ്പ് ഹോപ്പ് സംഗീതം കേട്ടുകൊണ്ടായിരുന്നു. ആ ഭ്രാന്തന്‍ ട്രാന്‍സ് പാട്ടുകള്‍ കേട്ടായിരുന്നു ഷാഹിദ് വ്യായാമം ചെയ്തിരുന്നത്. എനിക്ക് മടുത്തു. അവിടെ നിന്നും മാറാന്‍ വരെ ആഗ്രഹിച്ചിരുന്നു. ഷാഹിദിനൊപ്പം കോട്ടേജ് പങ്കിടുക എന്നത് എനിക്കൊരു ദുസ്വപ്നമായിരുന്നു'' എന്നാണ് താരം പറഞ്ഞത്. സ്വഭാവികമായും നായകനെക്കുറിച്ചുള്ള നായികയുടെ വാക്കുകള്‍ വിവാദമായി മാറുകയായിരുന്നു.

    ഇതോടെ കങ്കണയുടെ വാദങ്ങളെ എതിര്‍ത്തു കൊണ്ട് ഷാഹിദ് രംഗത്ത് എത്തുകയായിരുന്നു. കങ്കണയോട് താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും എല്ലാം കങ്കണയുടെ ഭാവനയാണെന്നുമായിരുന്നു ഷാഹിദ് പറഞ്ഞത്. പിന്നാലെ താരങ്ങള്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും വാദ പ്രതിവാദങ്ങളായി. കങ്കണ തന്റെ സഹതാരങ്ങളോട് മാന്യമായി പെരുമാറണെന്നും മുന്നോട്ട് പോകണമെന്നും ഷാഹിദ് പറഞ്ഞു. പിന്നോട് തങ്ങളുടെ ചുംബന രംഗത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് ഓര്‍മ്മയില്ലെന്നായിരുന്നു ഷാഹിദിന്റെ മറുപടി.

    അതേസമയം ദാക്കഡ് ആണ് കങ്കണയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പക്ഷെ ചിത്രം വന്‍ പരാജമാണ് ഏറ്റുവാങ്ങിയത്. താരം ഇന്ദിരാഗാന്ധിയായി എത്തുന്ന എമര്‍ജന്‍സിയാണ് പുതിയ സിനിമ. ജേഴ്‌സിയാണ് ഷാഹിദിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പക്ഷെ ആ ചിത്രവും പ്രതീക്ഷിച്ച വിജയം നേടാതെ പോവുകയായിരുന്നു.

    Read more about: kangana ranaut
    English summary
    Once Kangana Ranaut Said It Was Disgussing To Kiss Shahid Kapoor In Rangoon
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X