For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പത്ത് ദിവസത്തിനുള്ളിൽ അജയ് ദേവ്ഗണുമായി പ്രണയത്തിലായ കജോൾ; കരൺ ജോഹർ ആ കഥ ഓർത്തപ്പോൾ

  |

  ബോളിവുഡിലെ സൂപ്പർ താരജോഡികളാണ് കാജോളും അജയ് ദേവ്ഗണും. ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളാണ് കാജോളും അജയ് ദേവ്ഗണും. നിരവധി ആരാധകരാണ് ഇരുവർക്കും ഉള്ളത്. ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു വ്യത്യസ്ത സ്വഭാവക്കാരായ കാജോളും അജയ് ദേവ്ഗണും വളരെ വിജയകരമായിട്ടാണ് ഇവരുടെ ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.

  23 വർഷം പിന്നിട്ട ഇവരുടെ ദാമ്പത്യ ജീവിതത്തിന്റെ തുടക്കകാലമൊക്കെ ഒരു സിനിമാ കഥ പോലെ ആയിരുന്നു. 90 കളിൽ അവർ അഭിനയിച്ച ബോളിവുഡ് ചിത്രങ്ങളിലെ പോലെ തന്നെ ആയിരുന്നു അതെന്ന് വേണമെങ്കിൽ പറയാം. 1995 പുറത്തിറങ്ങിയ ഹൽച്ചൽ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.

  Also Read: പാകിസ്താന്‍ നടനുമായി അമീഷ പട്ടേല്‍ പ്രണയത്തിലാണോ? ഇമ്രാന്റെ കൂടെയുള്ള വീഡിയോയുമായി നടി

  2011 ൽ കോഫി വിത്ത് കരണിന്റെ ഒരു എപ്പിസോഡിൽ, കാജോളിന്റെ അടുത്ത സുഹൃത്ത് കൂടിയായ കരൺ ജോഹർ,അജയുടെയും കാജോളിന്റെയും പ്രണയ കഥ പറഞ്ഞിരുന്നു. ആദ്യം അജയ് ദേവ്ഗണിനെ കണ്ട കജോൾ ഇയാളോടൊപ്പം പ്രവർത്തിച്ചിട്ടില്ല എന്ന് ആശങ്ക പ്രകടിപ്പിക്കുകയും പത്ത് ദിവസത്തിനുള്ളിൽ പ്രണയത്തിൽ ആയെന്നുമാണ് കരൺ ജോഹർ പറഞ്ഞത്.

  'അത് വളരെ തമാശയായിരുന്നു, അന്നും ഞങ്ങൾ സുഹൃത്തുക്കളാണ്, അവൾ ഹൽച്ചലിന്റെ ഔട്ട്ഡോർ ഷൂട്ടിങ്ങിനായി പോവുകയായിരുന്നു. അവൾക്ക് അന്ന് ആകെ പരിഭ്രാന്തയായിരുന്നു, 'ഞാൻ അയാളോടൊപ്പം ഇതുവരെ പ്രവർത്തിച്ചിട്ടില്ല, അതിനാൽ എന്നെ വിളിക്കണം, അയാൾ ആരാണെന്ന് എനിക്കറിയില്ല.' എന്ന് പറഞ്ഞിട്ടാണ് പോയത്.

  Also Read: എന്നെ പോലൊരു നടനെ വിവാഹം കഴിക്കുമോ? സൗന്ദര്യ മത്സരത്തില്‍ പ്രിയങ്ക ചോപ്രയെ കുഴപ്പിച്ച ഷാരൂഖിന്റെ ചോദ്യമിങ്ങനെ

  'പെട്ടെന്ന് ഒരാഴ്ച കഴിഞ്ഞ് അവൾ വന്ന് ഒരു സുഹൃത്തിനെ ഉണ്ടാക്കിയെന്ന് പറഞ്ഞു, ആൾ ഭയങ്കര രസമാണ് എന്നൊക്കെ പറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷം, അവൾ പ്രണയത്തിലാണ് എന്ന് പറഞ്ഞു, അങ്ങനെ ഞാൻ അജയ് ദേവ്ഗണിനോട് ചോദിച്ചു, 'അവളെ വീഴ്ത്താൻ നീ എന്താണ് ചെയ്തത്, പ്ലാൻ ചെയ്ത് വീഴ്ത്തിയതാണോ എന്ന് ഞാൻ ചോദിച്ചു,'

  'ഇത് പ്ലാൻ ചെയ്തതല്ല. അങ്ങനെ സംഭവിച്ചതാണ് എന്ന് അജയ് പറഞ്ഞു. ഈ ഷെഡ്യൂളിന് മുമ്പ്, ഞങ്ങൾ ഒരു തവണ ഷൂട്ട് ചെയ്തിരുന്നു, അന്ന് എന്തുകൊണ്ടാണ് അവൾ ഇത്ര ഉച്ചത്തിൽ സംസാരിക്കുന്നത്, എന്തുകൊണ്ടാണ് അവൾ ഇത്രയധികം സംസാരിക്കുന്നത് എന്നൊക്കെ ആയിരുന്നു ഞാൻ ചിന്തിച്ചത്. ഔട്ട്‌ഡോറിനുമുമ്പ് എനിക്ക് അവളെ അത്ര ഇഷ്ടമായിരുന്നില്ല, പക്ഷേ സംഭവിക്കേണ്ടത് സംഭവിക്കും എന്ന് കരുതുന്നു,' അജയ് പറഞ്ഞു.

  Also Read: എനിക്ക് അവിഹിതമുണ്ടെന്നും പലവട്ടം അബോര്‍ഷന്‍ ചെയ്‌തെന്നും അവര്‍ പറഞ്ഞു; തുറന്നടിച്ച സമാന്ത

  ഷോയിൽ വച്ച് അന്ന് തന്നെ ഇവളാണ് എന്റെ ആ ഒരാൾ എന്ന് അജയ്‌നോട് ചോദിച്ചപ്പോൾ അല്ലെന്നും അജയ് ദേവ്ഗൺ പറഞ്ഞു, 'ഞങ്ങൾ ഞങ്ങളുടെ സമയമെടുത്തു. ആദ്യം ഞങ്ങൾ സുഹൃത്തുക്കളെപ്പോലെ പരസ്പരം കാണാൻ തുടങ്ങി. ഞങ്ങൾക്ക് ഒരു എട്ട് മാസം വരെ സമയമെടുത്തു, പിന്നെയും ഒരു വർഷമെടുത്തു, അപ്പോഴേക്കും അവളാണ് ശരിയായ വ്യക്തിയെന്ന് എനിക്ക് തോന്നിത്തുടങ്ങി,' അജയ് പറഞ്ഞു.

  ഇത്രയൂം നാളായിട്ടും പ്രലോഭനങ്ങളിൽ വീഴാതെ എങ്ങനെയാണ് മുന്നോട്ട് പോകുന്നത് ചോദിച്ചപ്പോൾ അജയുടെ മറുപടി ഇങ്ങനെ ആയിരുന്നു, 'പ്രലോഭനങ്ങൾ ഉണ്ട്, പക്ഷേ എവിടെ വര വരയ്ക്കണമെന്ന് അറിയാം.' കജോൾ ഒരു 'അസൂയയുള്ള' ഭാര്യയായിരുന്നോ എന്ന ചോദ്യത്തിന് അല്ലെന്നും അജയ് പറഞ്ഞു. തൊണ്ണൂറുകളിൽ ഇഷ്‌ക്, പ്യാർ തോ ഹോനാ ഹി താ, ദിൽ ക്യാ കരെ, രാജു ഛദ്ദ എന്നിവയുൾപ്പെടെ നിരവധി ഹിറ്റ് സിനിമകളിൽ അജയ് ദേവ്ഗണും കജോളും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. തൻഹാജി: ദി അൺസങ് വാരിയർ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചെത്തിയത്.

  Read more about: kajol
  English summary
  Once Karan Johar recalled Ajay Devgn Kajol love story on Koffee with Karan; Here's what he said
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X