കുട്ടിയുടുപ്പ് ഇടില്ലെന്ന് വാശി പിടിച്ച് കരിഷ്മ കപൂര്‍; പൊട്ടിത്തെറിച്ച് സംവിധായകന്‍; ഒടുവില്‍ സംഭവിച്ചത്
തൊണ്ണൂറുകളിലെ ഏറ്റവും ഹിറ്റ് ജോഡിയായിരുന്നു കരിഷ്മ കപൂറും ഗോവിന്ദയും. രണ്ടു പേരും അസാധ്യ നര്‍ത്തകയും മികച്ച കോമിക് ടൈമിംഗും ഉള്ളവരായിരുന്നു. അതിനൊപ്പം ഇരുവര്‍ക്കുമിടയിലെ കെമിസ്ട്രിയും വളറെ നല്ലതായിരുന്നു. ഓണ്‍ സ്‌ക്രീനില്‍ ഗോവിന്ദയും കരിഷ്മയും വരുമ്പോഴെല്ലാം ലഭിച്ചിരുന്നത് എന്നെന്നും ഓര്‍ത്തിരിക്കാനുള്ള നിമിഷങ്ങളാണ്. ഇന്നും ബോളിവുഡിലെ എക്കാലത്തേയും ജനപ്രീയ ജോഡികളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആദ്യം കടന്നു വരുന്ന പേരുകളാണ് ഗോവിന്ദയുടേയും കരിഷ്മയുടേയും.
രാജ ബാബു, കൂലി നമ്പര്‍ 1, ഹീറോ നമ്പര്‍ 1, ഹസീന മാന്‍ ജായേഗി, സാജന്‍ ഛലെ സസുറാല്‍, തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച താര ജോഡിയാണ് കരിഷ്മയും ഗോവിന്ദയും. കപൂര്‍ കുടുംബത്തില്‍ നിന്നും ആദ്യമായി അഭിനേത്രിയായി മാറിയ പെണ്‍കുട്ടിയാണ് കരിഷ്മ. ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളാകാന്‍ കരിഷ്മയ്ക്ക് അധികം സമയം വേണ്ടി വന്നിരുന്നില്ല.

അതേസമയം ഒരിക്കല്‍ മിനിസ്‌കേര്‍ട്ട് ധരിക്കാന്‍ പറ്റില്ലെന്ന് കരിഷ്മ പറഞ്ഞത് വാര്‍ത്തയായി മാറിയിരുന്നു. രാജാ ബാബു എന്ന സിനിമയുടെ റിലീസിന് ശേഷമായിരുന്നു സംഭവം. ഗോവിന്ദയേയും കരിഷ്മ കപൂറിനേയും നായകനും നായികയുമാക്കി ഡേവിഡ് ധവാന്‍ ഒരുക്കിയ ചിത്രമായിരുന്നു രാജ ബാബു. സിനിമ വന്‍ വിജയമായി മാറുകയും ചെയ്തു.
അതേസമയം ചിത്രത്തിലെ സര്‍ക്കായെ ലോ ഘട്ടിയ എന്ന പാട്ട് വന്‍ ഹിറ്റായിരുന്നു. എന്നാല്‍ ഈ പാട്ടിലെ ലൈംഗിക ചുവ കടുത്ത വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. പിന്നീടാണ് കരിഷ്മ കപൂര്‍ സഞ്ജയ് ഗുപ്തയുടെ ആതിഷില്‍ അഭിനയിക്കുന്നത്. അമിതാഭ് ബച്ചന്റെ ദീവാറിന്റെ റീമേക്കായിരുന്നു ആതിഷ്. സഞ്ജയ് ദത്ത്, ആദിത്യ പഞ്ചോലി, അതുല്‍ അഗ്നിഹോത്രി, രവീണ ടണ്ടന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു ഈ സിനിമയില്‍.
ഈ ചിത്രത്തിലെ ഒരു പാട്ടില്‍ അഭിനയിക്കുന്നതിനിടെയാണ് മിനി സ്‌കേര്‍ട്ട് ധരിക്കില്ലെന്ന് കരിഷ്മ പറഞ്ഞത്. കരിഷ്മയുടെ ആ തീരുമാനം സംവിധായകനായ സഞ്ജയ് ഗുപ്തയെ ചൊടിപ്പിച്ചു. രാജാ ബാബുവില്‍ അശ്ലീല പാട്ടില്‍ അഭിനയിച്ച കരിഷ്മയ്ക്ക് മിനി സ്‌കേര്‍ട്ട് ധരിക്കാന്‍ പറ്റില്ലേയെന്നായിരുന്നു സഞ്ജയ് ഗുപ്ത ചോദിച്ചത്.

എന്തായാലും ബോളിവുഡിലെ സൂപ്പര്‍ നായികയായി കരിഷ്മ വളര്‍ന്നു. ദേശീയ പുരസ്‌കാരവും കരിഷ്മയെ തേടിയെത്തി. ദില്‍ ദോ പാഗല്‍ ഹേയിലെ പ്രകടനത്തിനാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. പ്രേം സഖി, ദുലാര, കുദ് കര്‍സ്, അന്ദാസ് അപ്പ്‌നാ അപ്പ്‌നാ, യേ ദില്ലഗിം, സുഹാഗ് തുടങ്ങിയ സിനിമകളിലും പിന്നീട് കരിഷ്മ അഭിനയിച്ചു. താരം ഇപ്പോള്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.ഷാരൂഖ് ഖാന്‍ നായകനായ സീറോയില്‍ അതിഥി വേഷത്തിലെത്തിയിരുന്നു. 2020 ല്‍ പുറത്തിറങ്ങിയ മെന്റല്‍ഹുഡ് എന്ന സീരീസിലാണ് കരിഷ്മ ഒടുവിലായി അഭിനയിച്ചത്.
അധികം വൈകാതെ കരിഷ്മ തിരിച്ചുവരും. സാറ അലി ഖാന്‍, വിജയ് വര്‍മ എന്നിവര്‍ക്കൊപ്പം മര്‍ഡര്‍ മുബാറക്കിലൂടെയാണ് തിരിച്ചുവരവ്. കരിഷ്മയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ കരിഷ്മ തന്റെ മനോഹരമായ ചിത്രങ്ങളും മറ്റും നിരന്തരം പങ്കുവെക്കാറുണ്ട്.


Click it and Unblock the Notifications