അച്ചന്‍ പറഞ്ഞപ്പോഴാണ് കല്യാണം കഴിഞ്ഞെന്ന് അറിഞ്ഞത്; തട്ടിക്കൊണ്ട് പോയി കല്യാണം കഴിച്ച ഭാര്യയെക്കുറിച്ച് നടന്‍

ആരാധകര്‍ക്ക് സുപരിചിതനായ താരമാണ് കൃഷ്ണ അഭിഷേക്. കോമഡി ഷോകളിലൂടേയും റിയാലിറ്റി ഷോകളിലൂടേയും ആരാധകരുടെ കയ്യടി നേടിയ താരമാണ് കൃഷ്ണ. സൂപ്പര്‍ താരം ഗോവിന്ദയുടെ മരുമകന്‍ കൂടിയായ കൃഷ്ണ ഇപ്പോള്‍ ദ കപില്‍ ശര്‍മ ഷോയിലെ സ്ഥിരം സാന്നിധ്യമാണ്. തന്റെ കോമഡികളിലൂടേയും ഡാന്‍സിലൂടേയും ഒരുപാട് ആരാധകരെ കയ്യിലെടുത്ത താരമാണ് കൃഷ്ണ അഭിഷേക് എന്ന കൃഷ്ണ. ഒരിക്കല്‍ ദ കപില്‍ ശര്‍മ ഷോയില്‍ തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം കൃഷ്ണ മനസ് തുറന്നിരുന്നു.

നടി കശ്‌മേര ഷായാണ് കൃഷ്ണയുടെ ഭാര്യ. ഇരുവരും നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം കഴിക്കുന്നത്. എന്നാല്‍ തങ്ങള്‍ വിവാഹം കഴിച്ച വിവരം ഇരുവരും തങ്ങളുടെ മാതാപിതാക്കളില്‍ നിന്നടക്കം കുറേനാള്‍ രഹസ്യമക്കി വച്ചിരുന്നു. കരിയറിന്റെ തുടക്കകാലത്തായിരുന്നു കൃഷ്ണയും കശ്‌മേരയും പരിചയപ്പെടുന്നത്. കൃഷ്ണയെ പരിചയപ്പെടുമ്പോള്‍ കശ്‌മേര മറ്റെരാളെ വിവഹം കഴിച്ചിരുന്നു. എന്നാല്‍ ഈ ബന്ധം പ്രതിസന്ധികളിലൂടെ കടന്നു പോവുകയായിരുന്നു. പിന്നീട് കൃഷ്ണയുമായി പ്രണയത്തിലായ നടി വിവാഹ മോചനം നേടുകയായിരുന്നു.

വിദേശ യാത്രയ്ക്കിടെ

ഒരു വിദേശ യാത്രയ്ക്കിടെയായിരുന്നു കൃഷ്ണയും കശ്‌മേരയും വിവാഹിതരാകുന്നത്. യുഎസില്‍ സ്ഥിരതാമസക്കാരിയായിരുന്ന കശ്‌മേര പിന്നീട് ബോളിവുഡിലേക്ക് എത്തുകയായിരുന്നു. ഒരിക്കല്‍ കശ്‌മേര തന്നോട് ലാസ് വേഗസിലേക്ക് യാത്ര പോകാമെന്ന് പറയുകയായിരുന്നുവെന്നാണ് കൃഷ്ണ പറയുന്നത്. അവിടെ എത്തിയതിന് പിന്നാലെ പിറ്റേദിവസം രാവില കശ്‌മേര തന്നെയും കൂട്ടി പുറത്തേക്ക് ഇറങ്ങുകയായിരുന്നു. പുറത്ത് അവരെ കാത്ത് ലിമോസിയം കാര്‍ നില്‍പ്പുണ്ടായിരുന്നു. കശ്‌മേരയുടെ അമേരിക്കന്‍ സുഹൃത്തുക്കളും അതിലുണ്ടായിരുന്നു. അവര്‍ ഷാംപെയ്ന്‍ പൊട്ടിച്ചും മറ്റും ആഘോഷിക്കുകയായിരുന്നുവെന്നാണ് കൃഷ്ണ പറയുന്നത്.

വിവാഹം കഴിഞ്ഞു

എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് മനസിലായില്ല. അവര്‍ തന്നെ ഒരു മലയുടെ മുകളിലേക്ക് കൊണ്ട് പോവുകയായിരുന്നു. മരങ്ങളില്ലാത്ത, ചുവന്ന നിറത്തിലുള്ളതായിരുന്ന ആ മല. കശ്‌മേരയുടെ സുഹൃത്തുക്കള്‍ അവിടെ എത്തിയിരുന്നു. താന്‍ ഓടി രക്ഷപ്പെട്ടാലും ഉടനെ കണ്ടുപിടിക്കുമായിരുന്നുവെന്നും തന്നെ കൊണ്ട് വെളുത്ത നിറത്തുള്ള കുര്‍ത്ത ധരിപ്പിച്ചിരുന്നുവെന്നുമാണ് കൃഷ്ണ പറയുന്നത്. അവിടെ അവരെ കാത്ത് ഒരു പള്ളീലച്ചന്‍ നില്‍പ്പുണ്ടായിരുന്നു. അദ്ദേഹം ഇംഗ്ലീഷില്‍ എന്തൊക്കയോ പറഞ്ഞു. മനസിലാക്കാതെ താന്‍ അതെ അതെ എന്ന് തലയാട്ടിയതും നിങ്ങള്‍ വിവാഹിതരായിരിക്കുകയാണെന്ന് അച്ചന്‍ പറഞ്ഞുവെന്നും ഇതോടെയാണ് തങ്ങളുടെ വിവാഹം കഴിഞ്ഞുവെന്ന സത്യം താന്‍ തിരിച്ചറിയുന്നതെന്നുമാണ് കൃഷ്ണ ചിരിച്ചു കൊണ്ട് പറയുന്നത്.

ഒഴുക്കിന് അനുസരിച്ച് പോവുക

ഒഴുക്കിന് അനുസരിച്ച് പോവുക എന്നതാണ് തന്റെ തിയറിയെന്നും അങ്ങനെ മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും വര്‍ഷങ്ങള്‍ കഴിഞ്ഞു പോയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും കൃഷ്ണ പറയുന്നു. കൃഷ്ണയോടൊപ്പമുള്ള ഒരു ദിവസം പോലും തനിക്ക് ബോറടിച്ചിട്ടില്ലെന്നായിരുന്നു കശ്‌മേര പറയുന്നത്. തുടക്കത്തില്‍ ഒന്നോ രണ്ടോ വര്‍ഷം നോക്കാം ശരിയാകുന്നില്ലെങ്കില്‍ വിവാഹ മോചനം നേടാമെന്നുമായിരുന്നു തങ്ങളുടെ പ്ലാനെന്നും നടി പറയുന്നുണ്ട്.

Recommended Video

മമ്മൂക്ക ഞങ്ങളുടെ ഒരു പ്രൊമോഷണൽ ഫാക്ട് ആണ്..ആ നോട്ടത്തെക്കുറിച്ച് നിഖില വിമൽ | FilmiBeat Malayalam
വിവാഹ വാര്‍ത്ത

തങ്ങളുടെ വിവാഹ വാര്‍ത്ത ഇരുവരും എല്ലാവരില്‍ നിന്നും മറച്ചുവെക്കുകയായിരുന്നു ചെയ്തത്. ഒടുവില്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോഴാണ് വീട്ടുകാര്‍ അറിയുന്നത്. എന്നാല്‍ കശ്‌മേരയെ വിവാഹം കഴിച്ചതിനോട് കൃഷ്ണയുടെ അമ്മാവന്‍ ഗോവിന്ദ അടക്കമുള്ളവര്‍ക്ക് തുടക്കത്തില്‍ എതിര്‍പ്പായിരുന്നു. ഗോവിന്ദയുമായുള്ള കൃഷ്ണയുടെ അകല്‍ച്ച ഇപ്പോഴും തുടരുകയാണ്. അതേസമയം വീട്ടുകാരൊക്കെ കശ്‌മേരയെ പിന്നീട് അംഗീകരിക്കുകയായിരുന്നു. കപില്‍ ശര്‍മ ഷോയിലെ സ്ഥിരം സാന്നിധ്യമാണ് കൃഷ്ണ. താരത്തോടൊപ്പം കശ്‌മേരയും പലപ്പോഴും ഷോയിലെത്തിയിട്ടുണ്ട്. ഇരുവരും ഒരുമിച്ചൊരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തിരുന്നു. ഒരുമിച്ചൊരു സിനിമയില്‍ അഭിനയിച്ചിരുന്ന സമയത്തായിരുന്നു ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്.

നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട് കൃഷ്ണ അഭിഷേക്. ബോല്‍ ബച്ചന്‍, ക്യാ കൂള്‍ ഹേ ഹം 3 തുടങ്ങിയ സിനിമകളിലെ പ്രകടനം കയ്യടി നേടിയിരുന്നു. അതേസമയം ഹേരാ ഫേരി, ജംഗ്ള്‍,ആഷിക്, മര്‍ഡര്‍, വേക്കപ്പ് സിഡ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള കശ്‌മേര മലയാള സിനിമ രാവണ പ്രഭുവിലെ ഡാന്‍സ് നമ്പറിലുമെത്തിയിരുന്നു. ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്നു കശ്‌മേര.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X