For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഊർമ്മിള മതോന്ദ്‌കറുടെ സൗന്ദര്യത്തിൽ മയങ്ങിപ്പോയ രാം ഗോപാൽ വർമ്മ; സംവിധായകൻ തുറന്നു പറഞ്ഞപ്പോൾ

  |

  ഒരുകാലത്ത് ഹിന്ദി സിനിമയ്ക്ക് പുതിയ ദൃശ്യഭാഷ സമ്മാനിച്ച സംവിധായകനാണ് രാം ഗോപാൽ വർമ്മ (ആർജിവി). തെലുങ്കില്‍ നിന്ന് ബോളിവുഡിലേക്ക് ചേക്കേറിയ അദ്ദേഹം രംഗീല, സത്യ, കമ്പനി, സര്‍ക്കാര്‍ തുടങ്ങി വമ്പൻ ഹിറ്റുകൾ ഒരുക്കി ബോളിവുഡിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. എന്നാല്‍ 2010നു ശേഷം പല ചിത്രങ്ങളും പരാജയങ്ങളായതോടെ ബോളിവുഡില്‍ അദ്ദേഹത്തിന്‍റെ പ്രഭാവം നഷ്ടപ്പെട്ടു. കോവിഡ് കാലത്ത് ചില ലോ ബജറ്റ് സിനിമകള്‍ ഒരുക്കിയ രാം ഗോപാല്‍ വര്‍മ്മ ആ ചിത്രങ്ങളുടെ അമച്വറിഷ് സ്വഭാവത്തിന്റെ പേരിൽ ധാരാളം പഴി കേൾക്കുകയും ചെയ്തിരുന്നു.

  വിവാദങ്ങളുടെ തോഴനായും രാം ഗോപാൽ വർമ്മ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെ അദ്ദേഹം നടത്തിയ പല പരാമർശങ്ങളും അടുത്തിടെ വലിയ രീതിയിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാൽ പ്രതാപ കാലത്ത് നിരവധി താരസുന്ദരിമാരെ ബോളിവുഡിന് സമ്മാനിച്ച സംവിധായകനാണ് രാം ഗോപാൽ വർമ്മ. ആമിർ ഖാൻ ഉൾപ്പടെയുള്ള സൂപ്പർ താരങ്ങൾക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

  Also Read: അവന്റെ കുടുംബവുമായി എനിക്ക് വലിയ അടുപ്പമില്ല; മുൻ കാമുകൻ രൺബീറിനെക്കുറിച്ച് കത്രീന പറഞ്ഞത്

  രാം ഗോപാൽ വർമ്മയുടെ രംഗീല എന്ന ചിത്രത്തിലൂടെ ഒറ്റരാത്രികൊണ്ട് സെൻസേഷനായി മാറിയ താരമാണ് ഊർമ്മിള മതോന്ദ്‌കർ. ചിത്രത്തിന്റെ റിലീസിന് ശേഷം 90 കളിലെ സെക്‌സ് സൈറൺ എന്നായിരുന്നു ഊർമ്മിള വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ചിത്രത്തിലെ രംഗീലാ റേ എന്ന ഗാനവും അതിലെ ഊർമ്മിളയുടെ നൃത്തച്ചുവടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഊർമ്മിളയുടെ സ്റ്റൈൽ സ്റ്റേറ്റ്‌മെന്റായിരുന്നു അന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയം.

  അതിനോടൊപ്പം ഗോസിപ് കോളങ്ങളിലും ഊർമ്മിളയുടെ പേര് ഇടംപിടിച്ചിരുന്നു. സംവിധായകൻ രാം ഗോപാൽ വർമയുമായുള്ള ബന്ധമാണ് വാർത്തകളിൽ നിറഞ്ഞത്. വർഷങ്ങൾക്ക് ശേഷം ഊർമ്മിളയെ കുറിച്ച് ആർജിവി ഒരു ബ്ലോഗ് എഴുതുകയും ചെയ്തു. താൻ നടിയുടെ കാര്യത്തിൽ സ്വാർത്ഥനായിരുന്നുവെന്നും അവളുടെ സൗന്ദര്യത്തിൽ താൻ മയങ്ങിപോയെന്നുമായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. വിശദമായി വായിക്കാം തുടർന്ന്.

  Also Read: വിവാഹത്തിന് മുൻപ് അക്ഷയ് കുമാറിന്റെ കുടുംബത്തിലെ രോഗചരിത്രം പരിശോധിച്ച ട്വിങ്കിൾ; കാരണമിതാണ്

  'സിനിമയിൽ വന്നതിന് ശേഷം എന്നെ സ്വാധീനിച്ച ആദ്യ പെൺകുട്ടി ഊർമിള മതോന്ദ്‌കറാണ്. അവളുടെ സൗന്ദര്യത്തിൽ ഞാൻ മതിമറന്നു - അവളുടെ മുഖം മുതൽ അവളുടെ രൂപം വരെ... അവളെക്കുറിച്ചുള്ള എല്ലാം ദൈവികമായിരുന്നു. രംഗീലയ്ക്ക് മുമ്പ് അവൾ കുറച്ച് സിനിമകൾ ചെയ്തിട്ടുണ്ട്, അത് നന്നായി വന്നിരുന്നില്ല. മാത്രമല്ല പ്രേക്ഷകരിൽ വലിയ സ്വാധീനം ചെലുത്താനായില്ല. എന്നാൽ, രംഗീലയ്ക്ക് ശേഷം, അവൾ രാജ്യത്തിന്റെ ലൈംഗിക ചിഹ്നമായി മാറി,'

  'അതിനർത്ഥം അവളെ സുന്ദരിയാക്കിയത് ഞാനാണെന്നല്ല. അവൾ ഒരു പെയിന്റിംഗ് പോലെ ആണെന്ന് ഞാൻ പറയും, ഞാൻ അവളെ ഫ്രെയിം ചെയ്തു. ഫ്രെയിമിന് പുറമേ, ഒരു പെയിന്റിംഗ് ശരിക്കും ആസ്വദിക്കണമെങ്കിൽ, അത് പ്രദർശിപ്പിക്കുന്നതിന് അനുയോജ്യമായ സ്ഥലവും ആവശ്യമാണ്, ആ സ്ഥലം രംഗീലയായിരുന്നു.'

  Also Read: എല്ലാ 15 മിനുറ്റിലും കാല് കഴുകുന്ന സണ്ണി ലിയോണ്‍, ഷൂട്ട് മുടങ്ങിയാലും നോ പ്ലോബ്ലം! ഓരോ ശീലങ്ങളേ!

  'രംഗീല നിർമ്മിക്കുന്ന സമയത്തെ എന്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന് ഊർമ്മിളയുടെ സൗന്ദര്യം ഏറ്റവും മനോഹരമായി ക്യാമറയിൽ പകർത്തുകയും അത് ലൈംഗിക ചിഹ്നങ്ങളുടെ ബെഞ്ച്മാർക്ക് ആക്കുകയും ചെയ്യുക എന്നതായിരുന്നു. രംഗീലയുടെ സെറ്റിൽ അവളെ എന്റെ ക്യാമറയിലൂടെ കണ്ടതിനേക്കാൾ വലിയ വലിയ സിനിമാറ്റിക്ക് അനുഭവം ഉണ്ടായിട്ടില്ലെന്ന് ഞാൻ പറയും.'

  'ഇത് എങ്ങനെ നിങ്ങൾ എടുക്കുമെന്ന് എനിക്കറിയില്ല, എന്നാൽ ഊർമ്മിളയുമായുള്ള വ്യക്തിപരമായ കാര്യങ്ങളിൽ എനിക്കുണ്ടായ ഏറ്റവും വലിയ പ്രശ്നം, അവൾ ഒരു സാധാരണ മനുഷ്യനാണെന്ന് എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല എന്നതാണ്. അവൾ വളരെ സ്നേഹമുള്ളവളായിരുന്നു. ഞാൻ സ്വാർത്ഥനായിരുന്നു, യഥാർത്ഥ ജീവിതത്തിൽ പോലും അവൾ ജീവിതത്തേക്കാൾ വലുതായിരിക്കണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിച്ചു,' രാം ഗോപാൽ വർമ്മ അന്ന് കുറിച്ചു.

  Also Read: ഒളിച്ചോടി പോയി കല്യാണം കഴിച്ചവരാണ്; 24 വർഷം ഭാര്യ-ഭർത്താക്കന്മാരായിട്ടും വേർപിരിഞ്ഞതിനെ പറ്റി താരപത്‌നി

  എന്നാൽ ഇവരുടെ ബന്ധം വിജയം കണ്ടില്ല എന്നതാണ് വാസ്‌തവം. ഇതിനെകുറിച്ച് പലർക്കും അറിയില്ല എന്ന് മാത്രമല്ല ആർജിവിയുമായുള്ള ബന്ധത്തെക്കുറിച്ച് ഊർമ്മിള തുറന്ന് പറഞ്ഞിട്ടില്ല. അതേസമയം,
  2016 ൽ ഊർമ്മിള നടനും മോഡലുമായ മൊഹ്‌സിൻ അക്തർ മിറുമായി അവർ വിവാഹിതയായപ്പോൾ, രാം ഗോപാൽ ട്വിറ്ററിലൂടെ അഭിനന്ദിച്ചിരുന്നു. ഇന്ന് സിനിമയൊക്കെ വിട്ട് സജീവ രാഷ്ട്രീയ പ്രവർത്തകയായി മാറിയിരിക്കയായാണ് ഊർമ്മിള മതോന്ദ്‌കർ.

  Read more about: ram gopal varma
  English summary
  Once Ram Gopal Varma Confessed He Was Mesmerised By The Beauty Of Urmila Matondkar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X