മുന്‍കാമുകി അനുഷ്‌കയുടെ കൂടെ സെക്‌സ് സീനില്‍ പോലും അഭിനയിക്കാം; അത്രയും പിന്തുണ തരുമെന്ന് രണ്‍വീര്‍ സിംഗ്
നടി ദീപിക പദുക്കോണിനെ പ്രണയിച്ച് വിവാഹം കഴിച്ച് സന്തോഷത്തോടെ കഴിയുകയാണ് രണ്‍വീര്‍ സിംഗ്. സിനിമാ പാരമ്പര്യമൊന്നുമില്ലാതെ വെള്ളിത്തിരയിലെത്തി പിന്നീട് ബോളിവുഡിലെ തന്നെ മുന്‍നിര നായകനായി മാറിയ രണ്‍വീര്‍ 2010 ലാണ് അഭിനയം തുടങ്ങുന്നത്. പന്ത്രണ്ട് വര്‍ഷത്തെ കരിയര്‍ കൊണ്ടാണ് മുന്‍നിരയിലേക്ക് താരം വളര്‍ന്നത്.
അതേ സമയം രണ്‍വീറിന്റെ അരങ്ങേറ്റ സിനിമയായ ബാൻഡ് ബാജാ ഭാരത് എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചത് അനുഷ്‌ക ശര്‍മ്മയായിരുന്നു. നടിയുമായി രണ്‍വീര്‍ പ്രണയത്തിലായതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു. എന്നാല്‍ പിന്നീട് അനുഷ്‌കയുടെ കൂടെ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് നടന്‍ നല്‍കിയ മറുപടിയാണ് ആരാധകരെ പോലും ഞെട്ടിച്ചത്. സെക്സ് സീനാണെങ്കിൽ പോലും ഞങ്ങൾ രണ്ടാൾക്കും കുഴപ്പമില്ലെന്നാണ് നടൻ പറഞ്ഞത്.

ഒരിക്കല്‍ സിമി ഗരോവാളുമായി നടത്തിയ ചാറ്റ് ഷോ യില്‍ സംസാരിക്കുകയായിരുന്നു നടന്‍ രണ്‍വീര്‍ സിംഗ്. അനുഷ്‌കയുമായി ഇനിയൊരു സിനിമയില്‍ അഭിനയിക്കുമോന്നും ഇന്റിമേറ്റ് സീന്‍ കിട്ടിയാല്‍ എന്ത് ചെയ്യുമെന്നും ചോദ്യം വന്നു.
കൂടുതല്‍ പേരും ഇനിയൊരു സിനിമ ഉണ്ടാവില്ലെന്ന മറുപടിയാവും നല്‍കുക. എന്നാല്‍ 'അനുഷ്‌കയുടെ കൂടെ സെക്‌സ് സീന്‍ ആണെങ്കില്‍ പോലും താന്‍ ചെയ്യുമെന്നും കാരണം അവള്‍ അത്രയും പിന്തുണ തരുന്ന നടിയാണെന്നും', രണ്‍വീര്‍ പറയുന്നു.
Also Read: വിജയുടെ കൂടെ പുഴയില്‍ കുളിക്കുന്ന സീനാണ്; ആ രംഗം ചിത്രീകരിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് നടി സംഗവി

ആദ്യ സിനിമയായ ബാന്‍ഡ് ബാജാ ബാരത്, ബെല് വാസ് ലേഡീസ്, ദില്‍ ധഡക്‌നേ ദോ തുടങ്ങി മൂന്ന് സിനിമകളിലാണ് അനുഷ്‌കയും രണ്‍വീറും ഒരുമിച്ച് അഭിനയിച്ചത്. അതിന് ശേഷം താരങ്ങള്‍ ഒന്നിച്ച് എത്തിയിട്ടില്ല.
രണ്ടാളും പ്രണയിക്കുകയാണന്ന ഗോസിപ്പുകള്‍ വന്നിട്ടുണ്ടെങ്കിലും അവരത് പുറംലോകത്ത് വെളിപ്പെടുത്തിയിട്ടില്ല. ചോദ്യങ്ങളില്‍ നിന്നും രണ്ടാളും മാറി നടന്നു. പിന്നീട് രണ്‍വീര്‍ ദീപികയുമായിട്ടും അനുഷ്‌ക വീരാട് കോലിയുമായി പ്രണയത്തിലാവുകയായിരുന്നു.

2017 ല്‍ അനുഷ്‌ക ക്രിക്കറ്റ് താരം വീരാട് കോലിയുമായി വിവാഹിതയായി. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് താരങ്ങള്‍ വിവാഹം കഴിക്കുന്നത്. 2021 ജനുവരിയില്‍ നടി ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. ശേഷം അഭിനയത്തില്‍ നിന്നും ചെറിയ ഇടവേളകളെടുത്ത അനുഷ്‌ക അഭിനയത്തില്‍ സജീവമായി തന്നെ തുടരുകയാണ്.
ഇടയ്ക്ക് പരസ്യ ചിത്രങ്ങളില്‍ ഭര്‍ത്താവിനൊപ്പവും നടി പ്രത്യക്ഷപ്പെട്ടിരുന്നു. ക്വാല എന്ന ചിത്രമാണ് അവസാനം റിലീസിനെത്തിയ അനുഷ്‌കയുടെ സിനിമ. അതിഥി വേഷത്തിലാണ് നടി ഇതില്‍ അഭിനയിച്ചത്. ഇനി ചക്ദ എക്‌സ്പ്രസ് എന്നൊരു സിനിമ കൂടി വരാനിരിക്കുകയാണ്.

2018 ല്‍ രണ്‍വീര്‍ ദീപികയെയും വിവാഹം കഴിച്ച് കുടുംബസ്ഥനായി. ഭാര്യയുടെ കൂടെയും അല്ലാതെയുമായി കൈനിറയെ സിനിമകളുമായി തിരക്കിലാണ് രണ്‍വീറിപ്പോള്‍. സര്‍ക്കസ് എന്ന ചിത്രമാണ് ഏറ്റവുമൊടുവില്‍ രണ്‍വീറിന്റേതായി തിയറ്ററുകളിലേക്ക് എത്തിയ ചിത്രം.
ഇക്കഴിഞ്ഞ ക്രിസ്തുമസിന് മുന്നോടിയായിട്ടാണ് സിനിമ റിലീസ് ചെയ്തത്. റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്ന സിനിമയാണ് അടുത്തതായി വരാനുള്ളത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടക്കം പൂര്‍ത്തിയാക്കിയെങ്കിലും റിലീസ് ഇനിയും തീരുമാനിച്ചിട്ടില്ല.


Click it and Unblock the Notifications











