Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
വിജയുടെ കൂടെ പുഴയില്‍ കുളിക്കുന്ന സീനാണ്; ആ രംഗം ചിത്രീകരിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് നടി സംഗവി
തമിഴിലും തെലുങ്കിലും ഒരു കാലത്ത് നിറഞ്ഞ് നിന്നിരുന്ന നടിയാണ് സംഗവി. അജിത്തിന്റെയും വിജയുടെയും സിനിമകൡലൂടെയാണ് സംഗവിയുടെ തുടക്കം. പിന്നീട് മുന്‍നിര താരങ്ങളുടെ കൂടെ നിരവധി ചിത്രങ്ങളില്‍ നടി അഭിനയിച്ചു. തുടക്ക കാലത്ത് മെലിഞ്ഞിരുന്നതിനാല്‍ നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി താന്‍ തടി കൂട്ടുകയായിരുന്നുവെന്നാണ് സംഗവിയിപ്പോള് പറയുന്നത്.
മാത്രമല്ല ഇളയദളപതി വിജയുടെ കൂടെ അഭിനയിച്ച നാളുകളെ പറ്റി പറയുകയാണ് നടിയിപ്പോള്‍. നടി ഗൗതമിയ്ക്കൊപ്പം സിനിഉലകം എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു നടി.

വിഷ്ണു എന്ന സിനിമയില്‍ വിജയിയും ഞാനും പുഴയില്‍ കുളിക്കുന്ന ഒരു സീനുണ്ട്. വളരെ തണുപ്പുള്ള വെള്ളമാണ്. അതില്‍ മുങ്ങി പൊങ്ങി വരാനാണ് പറഞ്ഞത്. ഞാന്‍ ആദ്യം മുങ്ങിയതിന് ശേഷം പൊങ്ങി വന്നു. എന്നാല്‍ അദ്ദേഹം തണുത്ത് വിറച്ച് നില്‍ക്കുകയാണ്. ആ പെണ്ണ് അത് ചെയതല്ലോ, എന്നിട്ടും നീയിങ്ങനെ നില്ക്കുകയാണോന്ന് പുള്ളിയോട് എല്ലാവരും ചോദിച്ചു. നീ കാരണം ഞാനും വഴക്ക് കേള്‍ക്കുകയാണെന്നാണ് പുള്ളി അന്നെന്നോട് പറഞ്ഞത്.
അന്നൊക്കെ രാവിലെ ആറരയ്ക്കോ ഏഴുമണിയ്ക്കോ ഷൂട്ടിങ് തുടങ്ങും. ആ സമയമാവുമ്പോഴെക്കും മേക്കപ്പ് ഒക്കെ ഇട്ട് തയ്യാറായി ഇരിക്കണം. ശരിക്കും ആസ്വദിച്ച് ചെയ്തൊരു സിനിമയാണ്.
വിജയും ഞാനും എല്ലാ ദിവസവും വിളിച്ച് സംസാരിക്കുന്ന സൗഹൃദമൊന്നുമില്ല. പക്ഷേ അദ്ദേഹം എപ്പോഴും അവിടെ അതുപോലെ ഉണ്ടാവും. അദ്ദേഹം വളരെ നൈസായിട്ടുള്ള വ്യക്തിയാണ്. 2005 ല്‍ എനിക്ക് ഒരു അപകടം സംഭവിച്ചിരുന്നു. അന്ന് മൂക്കിന് വലിയ മുറിവ് സംഭവിച്ചു. അതുപോലെ ഒന്നിലധികം ഒടിവുകളും ചതവുമൊക്കെ ഉണ്ടായി. ശേഷം മുഖത്തിന് സര്‍ജറിയൊക്കെ ചെയ്തതിന് ശേഷമാണ് സാധാരണ നിലയിലേക്ക് എത്തിയത്.

ഈ വിഷയം അറിഞ്ഞതിന് ശേഷം വിജയ് എന്നെ വിളിച്ച് സംസാരിച്ചിരുന്നു. നിങ്ങള്‍ക്ക് എന്തോ അപകടം പറ്റിയെന്ന് ഞാന്‍ കേട്ടു. ഇപ്പോള്‍ സുഖമായിരിക്കുന്നോ എന്ന് ചോദിച്ചാണ് പുള്ളി വിളിച്ചത്. പിന്നീട് പലപ്പോഴും പല പരിപാടികൡുമായി അദ്ദേഹത്തെ കണ്ടിരുന്നു. എന്തെങ്കിലും വിശേഷമുണ്ടെങ്കില്‍ വിളിച്ച് വിശേഷങ്ങളൊക്കെ ചോദിക്കാറുണ്ട്.
അഭിനയത്തിലേക്ക് വന്ന സമയത്ത് ഞാന്‍ വളരെ മെലിഞ്ഞിട്ടായിരുന്നു. ആ ലുക്കില്‍ സഹോദരിയുടെ വേഷമോ മറ്റോ കിട്ടുകയുള്ളു. അതുകൊണ്ട് ഖുശ്ബുവിനെ പോലെ ഗുണ്ടായിരിക്കണമെന്നാണ് പലരും പറഞ്ഞത്. വളരെ ചെറിയ ആളായത് കൊണ്ട് നായകന്മാരുടെ കൂടെയൊന്നും അഭിനയിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. മുതിര്‍ന്ന താരങ്ങളായ രജനിസാര്‍, പ്രഭു, കമല്‍ ഹാസന് ഇവരുടെ ഒക്കെ കൂടെ അഭിനയിക്കണം എന്നതാണ് വലിയ ആഗ്രഹം.

എന്നാല്‍ അന്ന് പുതുമുഖങ്ങളായിരുന്ന അജിത്ത്, വിജയ് എന്നിവരുടെ കൂടെയാണ് എന്റെയും കരിയര്‍ തുടങ്ങുന്നത്. അതിന് ശേഷം മറ്റ് താരങ്ങളുടെ കൂടെ അഭിനയിച്ചെങ്കിലും തുടക്കത്തില്‍ അങ്ങനൊരു ചാന്‍സ് ലഭിച്ചാല്‍ അത് വലിയ കാര്യമായിരുന്നു. അന്ന് ശരീരഭാരം കൂട്ടാന്‍ പറഞ്ഞെങ്കില്‍ ഇന്ന് കാര്യങ്ങള്‍ നേരെ തിരിഞ്ഞു. എല്ലാവരും ഭാരം കുറച്ച് സ്ലിം ആയി കൊണ്ടിരിക്കുകയാണ്. അങ്ങനെ ഞാന്‍ എന്റെ ഭാരം കുറച്ച് തുടങ്ങിയെന്നും നടി സംഗവി പറയുന്നു.
തൊണ്ണൂറ്റിയൊന്‍പത് സിനിമകളിലോളം അഭിനയിച്ചു. ഇത്രയും കാലത്തെ അഭിനയ ജീവിതത്തില്‍ കേട്ട ഏറ്റവും വേദനിപ്പിച്ച കമന്റ് ഏതാണെന്ന് ഗൗതമി ചോദിച്ചിരുന്നു. ഞാന്‍ ആദ്യമായി അഭിനയിച്ച സിനിമയില്‍ മുഖത്ത് യാതൊരു എക്സ്പ്രഷനും ഇല്ലാത്തതിനെയാണ് പലരും കുറ്റം പറഞ്ഞത്. ഒരു ബൊമ്മ പോലെ ഇരിക്കുന്ന കുട്ടിയാണ്. കാണാന്‍ മാത്രമേ നല്ലതുള്ളു. ബാക്കി കാര്യമൊന്നുമില്ലെന്നാണ് എന്നെ പറ്റി ഒരു പത്രത്തില്‍ അന്ന് വാര്‍ത്ത അച്ചടിച്ച് വന്നത്.
എന്നാല്‍ റിഷി എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം ഞാനെന്റെ തോളില്‍ ആ കഥാപാത്രത്തെ എടുത്ത് വെച്ചുവെന്ന് അതേ പത്രം തന്നെ വാര്‍ത്ത കൊടുത്തു. നമ്മള് നന്നായി ചെയ്യുന്നില്ലെന്ന് പറഞ്ഞ അതേ ആളുകള്‍ തന്നെ ഏറ്റവും മനോഹരമായി ചെയ്തുവെന്ന് പറയുന്നത് അഭിമാനം തോന്നുന്ന നിമിഷമാണെന്നും സംഗവി പറയുന്നു.
-
'പത്ത് വർഷത്തെ പ്രണയം, ഞങ്ങളുടേത് സൂഫിയോ ശാകുന്തളം പോലെയോ അല്ല; പക്ഷേ രസകരമായ ഒരു കാര്യമുണ്ട്!': ദേവ് മോഹൻ
-
വീട്ടില്‍ ഓക്സിജനില്‍ കിടക്കുകയാണ്; മോളി കണ്ണമാലിയുടെ അവസ്ഥയെ കുറിച്ച് മകന് പറയുന്നതിങ്ങനെ
-
'കുട്ടിമണി എന്റെ മകളാണെന്ന് അറിയാമോ?, വൈകാതെ അത് അറിയും, അവൾ എന്നെ അമ്മയെന്നാണ് വിളിക്കുന്നത്'; റിമി ടോമി