അതുകൊണ്ടാകാം എന്റെ കല്യാണം നടക്കാത്തത്! സൂപ്പര്‍നായികയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച സല്‍മാന്‍

ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. സിനിമാ കുടുംബത്തില്‍ നിന്നും വന്ന സല്‍മാന്‍ അധികം വൈകാതെ തന്നെ ബോളിവുഡിലെ മുന്‍നിര നായകനായി വളരുകയായിരുന്നു. 1988 ലായിരുന്നു സല്‍മാന്റെ അരങ്ങേറ്റം. ഇതിനോടകം 125 ലധികം സിനിമകള്‍ ചെയ്തിട്ടുള്ള സല്‍മാന്‍ ഖാന്‍ ബോളിവുഡ് കണ്ട എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളാണ്. നാളിത്രയായിട്ടും സല്‍മാന്റെ താരപരിവേഷത്തിനും സ്വാധീനത്തിനും തെല്ലും മങ്ങല്‍ ഏറ്റിട്ടില്ല. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ട് മുന്നേറുകയാണ് സല്‍മാന്‍ ഖാന്‍. താരത്തിന്റെ ഓരോ സിനിമയും ഉത്സവം പോലെയാണ് ആരാധകര്‍ കൊണ്ടാടുന്നത്.

സിനിമ പോലെ തന്നെ സല്‍മാന്റെ വ്യക്തിജീവിതവും നാടകീയതകള്‍ നിറഞ്ഞതാണ്. താരത്തിന്റെ പ്രണയങ്ങള്‍ എന്നും ആരാധകരുടെ പ്രിയപ്പെട്ട ചര്‍ച്ച വിഷയങ്ങളാണ്. പല നടിമാരുമായും സല്‍മാന്‍ ഖാന് പ്രണയ ബന്ധമുണ്ടായിരുന്നു. കത്രീന കൈഫ്, ഐശ്വര്യ റായ്, സംഗീത ബിജ്‌ലാനി തുടങ്ങിയവരുമായുള്ള സല്‍മാന്റെ പ്രണയങ്ങള്‍ അവസാനിക്കുന്നത് വിവാഹത്തിന് അരികിലെത്തിയ ശേഷമാണ്. അതേസമയം സല്‍മാന്‍ ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്. സല്‍മാന്റെ വിവാഹം എന്നും ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമാണ്.

വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍

വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സല്‍മാന്‍ ഖാന്‍ പലപ്പോഴും മറുപടി നല്‍കാറില്ല. എന്നാല്‍ ഒരിക്കല്‍ സല്‍മാന്‍ ഈ ബോളിവുഡ് നടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. തന്റെ ആഗ്രഹം സല്‍മാന്‍ വീട്ടില്‍ പറയുകയും ചെയ്തിരുന്നു. ബോളിവുഡിലെ ഇതിഹാസ താരമായ രേഖയെ വിവാഹം കഴിക്കണമെന്നായിരുന്നു ചെറുപ്പകാലത്ത് സല്‍മാന്‍ ഖാന്‍ ആഗ്രഹിച്ചിരുന്നത്. രേഖയുടെ കടുത്ത ആരാധകനാണ് സല്‍മാന്‍ ഖാന്‍. രേഖയെ കാണാന്‍ വേണ്ടി മാത്രം യോഗ ക്ലാസില്‍ ചേര്‍ന്നിട്ടുണ്ട് സല്‍മാന്‍ ഖാന്‍. രേഖയും സല്‍മാന്‍ ഖാനും അയല്‍വാസികളായിരുന്നു. രേഖയെ കാണാന്‍ വേണ്ടി താന്‍ രാവിലെ അഞ്ചരയ്ക്ക് തന്നെ എഴുന്നേല്‍ക്കുമായിരുന്നുവെന്നാണ് സല്‍മാന്‍ തന്നെ പറഞ്ഞിരുന്നത്. ആ സമയത്ത് രേഖ പ്രഭാത സവാരിയ്ക്ക് പോയിരുന്നു.

രേഖ

''എനിക്ക് അന്ന് യോഗയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. പക്ഷെ രേഖ ജി പഠിപ്പിച്ചിരുന്നത് കൊണ്ട് മാത്രം ഞാനും സുഹൃത്തുക്കളും അവിടെ പോകുമായിരുന്നു'' എന്നാണ് ഒരിക്കല്‍ സല്‍മാന്‍ ഖാന്‍ പറഞ്ഞത്. കുറച്ച് നാള്‍ മുമ്പ് തന്റെ ചിത്രമായ സൂപ്പര്‍ നാനിയുടെ പ്രൊമോഷന് വേണ്ടി രേഖ ബിഗ് ബോസിലെത്തിയപ്പോഴാണ് തന്റെ ആരാധന സല്‍മാന്‍ ഖാന്‍ തുറന്ന് പറഞ്ഞത്. വലുതാകുമ്പോള്‍ എനിക്ക് ഇവരെ കല്യാണം കഴിക്കണമെന്ന് സല്‍മാന്‍ തന്റെ വീട്ടില്‍ പറഞ്ഞിരുന്നതായി രേഖയും പറയുന്നുണ്ട്. ഇതുകൊണ്ടാകാം എന്റെ കല്യാണം ഇതുവരെ നടക്കാത്തതെന്നായിരുന്നു പിന്നീട് സല്‍മാന്‍ ഖാന്‍ പറഞ്ഞത്. ഇത് കേട്ടതും ചിലപ്പോള്‍ ഇതുകൊണ്ടാകാം എന്റെ കല്യാണവും നടക്കാതെ പോയതെന്ന് രേഖയും പറയുകയായിരുന്നു.

സല്‍മാന്റെ വിവാഹം

അതേസമയം സല്‍മാന്റെ വിവാഹം ഒരിക്കല്‍ തീരുമാനിച്ചിരുന്നു. സംഗീത ബിജ്‌ലാനിയെ വിവാഹം കഴിക്കാന്‍ ഇരുന്നതായിരുന്നു സല്‍മാന്‍ ഖാന്‍. ഇരുവരും ഏറെ നാള്‍ പ്രണയിച്ച ശേഷമായിരുന്നു വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. വിവാഹത്തിനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു. അതിഥികള്‍ക്കായുള്ള ക്ഷണക്കത്തും തയ്യാറായിരുന്നു. എന്നാല്‍ അവസാന നിമിഷം സല്‍മാന്‍ വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. പിന്നീടും പ്രണയിച്ചുവെങ്കിലും സല്‍മാന്‍ ഖാന്‍ വിവാഹം കഴിക്കാന്‍ തയ്യാറായിട്ടില്ല. ഇതിനിടെ കത്രീന കൈഫുമായുള്ള പ്രണയം വിവാഹത്തിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ പിരിയുകയായിരുന്നു.

Recommended Video

വീട്ടിലെ അവസ്ഥ ഇപ്പോഴും ശോകമാണ്.. | Aishwarya Lekshmi Reveals | Archana 31 Not Out | Filmibeat
ടൈഗര്‍ ത്രീ

അന്തിം ആണ് സല്‍മാന്‍ ഖാന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രത്തില്‍ സല്‍മാന്റെ സഹോദരി ഭര്‍ത്താവായ ആയുഷ് ശര്‍മയും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. ടൈഗര്‍ പരമ്പരയിലെ പുതിയ സിനിമയായ ടൈഗര്‍ ത്രീയാണ് സല്‍മാന്റേതായി അണിയറയില്‍ തയ്യാറെടുക്കുന്ന സിനിമ. കത്രീന കൈഫ് ആണ് ചിത്രത്തിലെ നായിക.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X