എന്തിനാണ് ഇങ്ങനെ വിയര്‍ക്കുന്നത്? പൊതുവേദിയില്‍ സല്‍മാനെ കളയാക്കി ബാലതാരം, പൊട്ടിച്ചിരിച്ച് സദസ്!
ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. സിനിമാ കുടുംബമാണ് സല്‍മാന്റേത്. അച്ഛന്‍ ബോളിവുഡിലെ എക്കാലത്തേയും വലിയ തിരക്കഥാകൃത്തുകളില്‍ ഒരാളാണ്. ആ പാതയിലൂടെയാണ് സല്‍മാന്‍ ഖാന്‍ സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡിലെ സൂപ്പര്‍ താരമായി വളരുകയായിരുന്നു സല്‍മാന്‍ ഖാന്‍. സിനിമയേക്കാള്‍ വലിയ നാടകീയതകളുള്ളതാണ് സല്‍മാന്റെ ജീവിതം. ഇന്നും ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായി തുടരുകയാണ് സല്‍മാന്‍ ഖാന്‍.
കുട്ടികളോട് വലിയ ഇഷ്ടമുള്ളയാളാണ് സല്‍മാന്‍ ഖാന്‍. കുട്ടികളുടെ ഷോകളില്‍ അതിഥിയായി എത്തിയും കുട്ടികളുടോടൊപ്പം അഭിനയിച്ചുമൊക്കെ സല്‍മാന്‍ ഖാന്‍ കയ്യടി നേടിയിട്ടുണ്ട്. ബജ്രംഗി ഭായ്ജാനില്‍ ഹര്‍ഷാലി മല്‍ഹോത്രയ്‌ക്കൊപ്പമുള്ള സല്‍മാന്റെ കെമിസ്ട്രി കയ്യടി നേടിയിരുന്നു. സല്‍മാന്‍ ചിത്രമായ ട്യൂബ് ലൈറ്റില്‍ ബാലതാരമായി എത്തിയത് മതിന്‍ റേ ടങ്കുവായിരുന്നു. ഒരിക്കല്‍ സല്‍മാനെ പരസ്യമായി ഓവവര്‍ ആക്ടിംഗ് ആണെന്ന് പറഞ്ഞയാളാണ് ഈ വിരുതന്‍.

2017 ലാണ് കബീര്‍ ഖാന്‍ ഒരുക്കിയ ട്യൂബ് ലൈറ്റ് പുറത്തിറങ്ങുന്നത്. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായി മാറുകയായിരുന്നു. ഒരു പരിപാടിയില്‍ നിന്നുമുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ട്യൂബ് ലൈറ്റില്‍ അഭിനയിച്ച മതിന്‍ റേ ടങ്കുവും സൈറ വസീവും കരണ്‍ ജോഹറുമാണ് വീഡിയോയിലുള്ളത്. ട്യൂബ് ലൈറ്റില്‍ മതിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കാന്‍ സൈറ സല്‍മാന്‍ ഖാനോട് ചോദിക്കുന്നതാണ് വീഡിയോയിലുള്ളത്.

''ഇദ്ദേഹത്തിനോടൊപ്പം ജോലി ചെയ്തപ്പോള്‍ ജീവിതകാലം മുഴുവന്‍ ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്യണമെന്ന് തോന്നി'' എന്നായിരുന്നു ഇതിന് സല്‍മാന്‍ ഖാന്‍ മറുപടി നല്‍കിയത്. തൊണ്ടയ്ക്ക് പ്രശ്‌നമുണ്ടായതിനാല്‍ സല്‍മാന്‍ ഖാന്റെ ശബ്ദം അടഞ്ഞതായിരുന്നു. ഇതോടെ മതിന്‍ ഇടപെടുകയും ഓവര്‍ ആക്ട് ചെയ്യുന്നത് നിര്‍ത്തൂവെന്നും സല്‍മാന്‍ ഖാനോട് പറയുകയായിരുന്നു. എന്നാല്‍ താന്‍ ഓവര്‍ ആക്ട് ചെയ്യുകയല്ലെന്നും തന്റെ തൊണ്ടയ്ക്ക് സുഖമില്ലെന്നും സല്‍മാന്‍ ഖാന്‍ തിരുത്തി. എല്ലാവരും ടിവിയില്‍ കാണുന്നുണ്ട് അതിനാല്‍ ഓവര്‍ ആക്ട് ചെയ്യുന്നത് നിര്‍ത്തൂവെന്ന് മതിന്‍ വീണ്ടും സല്‍മാനെ കളിയാക്കി.

സദസാകെ പൊട്ടിച്ചിരിച്ചു പോയ നിമിഷങ്ങളായിരുന്നു ഇത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
അതേസമയം സല്‍മാന്റെ ഒടുവിലായി റിലീസ് ചെയ്ത ചിത്രം അന്തിം ആണ്. പക്ഷെ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. സല്‍മാന്‍ അഭിനയിച്ച ഒടുവില്‍ പുറത്തിറങ്ങിയ സിനിമ തെലുങ്ക് ചിത്രം ഗോഡ്ഫാദര്‍ ആണ്. ചിരഞ്ജീവി നായകനായ ലൂസിഫര്‍ റീമേക്കാണ് ചിത്രം. മലയാളത്തില്‍ പൃഥ്വിരാജ് ചെയ്ത അതിഥി വേഷത്തിലാണ് സല്‍മാന്‍ ഖാന്‍ എത്തിയത്. കിസി ക ഭായ് കിസി ക ജാന്‍ ആണ് സല്‍മാന്റെ അണിയറയിലൊരുങ്ങുന്ന സിനിമ.

കരിയറിലെ മോശം ഘട്ടങ്ങളില്‍ ഒന്നിലൂടെയാണ് സല്‍മാന്‍ ഖാന്‍ കടന്നു പോകുന്നത്. ഒടുവിലായി പുറത്തിറങ്ങിയ അന്തിം, രാധേ, തുടങ്ങിയ സിനിമകളൊക്കെ കനത്ത പരാജയങ്ങളായിരുന്നു. പുറത്തിറങ്ങാനുള്ള കിസി ക ഭായ് കിസി ക ജാന്‍ എന്ന ചിത്രത്തിന് പുറമെ അണിയറയിലുള്ളത് ടൈഗര്‍ ത്രീയാണ്. പരമ്പരയിലെ മൂന്നാമത്തെ ചിത്രത്തിലൂടെ കത്രീന കൈഫും സല്‍മാന്‍ ഖാനും വീണ്ടുമെത്തുകയാണ്.


Click it and Unblock the Notifications