twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അതോടെ നിര്‍ത്തി; സഹതടവുകാരന്‍ നല്‍കിയ ഉപേദശം ജീവിതം മാറ്റിയെന്ന് സഞ്ജയ് ദത്ത്

    |

    ബോളിവുഡിലെ സൂപ്പര്‍ താരമാണ് സഞ്ജയ് ദത്ത്. സൂപ്പര്‍താരമായി ആരാധകരുടെ മനസിലിടം നേടി മുന്നേറുമ്പോഴും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു ആ ജീവിതം. പ്രണയങ്ങളും, മയക്ക്മരുന്ന് ഉപയോഗവും, ജയില്‍വാസവുമെല്ലാം നിറഞ്ഞ സിനിമയെ വെല്ലുന്ന ജീവിതമാണ് സഞ്ജയ് ദത്തിന്റേത്. രണ്‍ബീര്‍ കപൂര്‍ നായകനായ സഞ്ജു എന്ന ചിത്രം പറയുന്നത് സഞ്ജയ് ദത്തിന്റെ കഥയാണ്. ചിത്രത്തില്‍ പല വിവാദ സംഭവങ്ങളും അവതരിപ്പിച്ചിട്ടുമുണ്ട്.

    കണ്‍മണി ഇത്രയും മാസ് ആയിരുന്നോ? ചിത്രങ്ങള്‍ കണ്ടവര്‍ ചോദിക്കുന്നുകണ്‍മണി ഇത്രയും മാസ് ആയിരുന്നോ? ചിത്രങ്ങള്‍ കണ്ടവര്‍ ചോദിക്കുന്നു

    തന്റെ ജീവിതത്തിലെ മോശം അനുഭവങ്ങളെക്കുറിച്ച് സഞ്ജയ് ദത്ത് തന്നെ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. തന്റെ ജയില്‍വാസത്തെക്കുറിച്ചും സഞ്ജയ് ദത്ത് തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരു അഭിമുഖത്തിലാണ് സഞ്ജയ് ദത്ത് മനസ് തുറന്നത്. ജയില്‍ കിടന്നിരുന്ന സമയത്ത് എങ്ങനെയാണ് ഒരു സഹതടവുകാരന്റെ വാക്കുകള്‍ തനിക്ക് പ്രചോദനമായി മാറിയതെന്ന് അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്. വിശദമായി വായിക്കാം.

    പ്രതീക്ഷ

    പ്രതീക്ഷയെക്കുറിച്ചുള്ള സഹതടവുകാരന്റെ വാക്കുകളെക്കുറിച്ചായിരുന്നു സഞ്ജയ് ദത്ത് വെളിപ്പെടുത്തിയത്. പ്രതീക്ഷിക്കുന്നത് നിര്‍ത്തുക. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നല്ലത് നടക്കുമെന്ന് നമ്മള്‍ പ്രതീക്ഷിച്ചു കൊണ്ടേയിരിക്കും. ഒരു സഹതടവുകാരന്‍ എന്നോട് പറഞ്ഞതാണ്, പ്രതീക്ഷിക്കുന്നത് നിര്‍ത്തിയാല്‍ തടവ് കാലം കുറേക്കൂടി എളുപ്പമായിരിക്കുമെന്നത്. സഞ്ജയ് ദത്ത് പറയുന്നു. ജയിലില്‍ താന്‍ പണമുണ്ടാക്കിയതിനെക്കുറിച്ചും അദ്ദേഹം മനസ് തുറക്കുന്നുണ്ട്.

     500 രൂപയുണ്ടാക്കി

    ഞാന്‍ പേപ്പര്‍ ബാഗ് ഉണ്ടാക്കുമായിരുന്നു. ഒരു ബാഗിന് 20 പൈസയായിരുന്നു കിട്ടിയിരുന്നത്. ഒരു ദിവസം 50 മുതല്‍ 100 വരെ ബാഗുകള്‍ ഉണ്ടാക്കുമായിരുന്നു. ഇറങ്ങുമ്പോഴേക്കും ഞാന്‍ 500 രൂപയുണ്ടാക്കി. ആ പണം ഞാന്‍ എന്റെ ഭാര്യയ്ക്ക് നല്‍കി. കാരണം, അതുപോലെ വേറെ എവിടെ നിന്നും എനിക്ക് പണമുണ്ടാക്കാനാകില്ല. ആ 500 രൂപ എന്റെ ജീവിതത്തില്‍ 5000 കോടിയുടെ വിലയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

    ആലോചിച്ചിരുന്നാല്‍ ശരിയാകില്ല

    എങ്ങനെയാണ് ആ സമയത്ത് താന്‍ പോസിറ്റീവായിരുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. നിങ്ങള്‍ക്ക് സംഭവിച്ചതിനെക്കുറിച്ച് ആലോചിച്ചിരുന്നാല്‍ ശരിയാകില്ല. ജയിലില്‍ പോലും പോസിറ്റീവായ കാര്യങ്ങള്‍ കണ്ടെത്താന്‍ പഠിക്കണം. ഞാന്‍ മിത്തോളജി വായിക്കുകയായിരുന്നു ചെയ്തത്. രാമായണവും മാഹാഭാരതവും ഗണേഷ് പുരാണവുമൊക്കെ വായിച്ചു. ഒരു റേഡിയോ സ്‌റ്റേഷനുമുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

    Recommended Video

    ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
     കെജിഎഫ് ചാപ്റ്റര്‍ 2

    അതേസമയം തന്റെ രക്തത്തില്‍ മയക്കുമരുന്നിന്റെ അംശ വളരെ കൂടുതലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ രക്തം കുടിച്ച കൊതുകുകള്‍ പോലം തല്‍ക്ഷണം ചത്തുവീഴുമായിരുന്നു. അതിനാല്‍ ആരും അത്തരം കാര്യങ്ങള്‍ക്ക് മുതിരരുതെന്നുമാണ് സഞ്ജയ് ദത്ത് യുവാക്കളോടായി പറഞ്ഞത്.

    അവള്‍ അച്ഛനെ കൊന്ന് ടാറ്റു ഉണ്ടാക്കിയെന്ന് ഭാനു; മനം നൊന്ത് ഡിംപലിന്റെ ഓഡിയോ, ഞെട്ടലോടെ ആരാധകര്‍!അവള്‍ അച്ഛനെ കൊന്ന് ടാറ്റു ഉണ്ടാക്കിയെന്ന് ഭാനു; മനം നൊന്ത് ഡിംപലിന്റെ ഓഡിയോ, ഞെട്ടലോടെ ആരാധകര്‍!

    സഡക്ക് 2ആയിരുന്നു സഞ്ജയ് ദത്തിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന് വലിയ വിജയമാകാന്‍ സാധിച്ചില്ല. കന്നഡ ചിത്രമാണ്യ കെജിഎഫ് ചാപ്റ്റര്‍ 2 ആണ് പുതിയ സിനിമ. ചിത്രത്തില്‍ വില്ലനായാണ് സഞ്ജയ് ദത്ത് എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം കന്നഡ സിനിമയിലെ ഏറ്റവും വലിയ വിജയമായിരുന്നു. രണ്ടാം ഭാഗത്തില്‍ നിന്നുമുള്ള സഞ്ജയ് ദത്തിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

    Read more about: sanjay dutt
    English summary
    Once Sanjay Dutt Opened Up About An Advice On Having Hope
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X