For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  350 ജോഡി ഷൂ, വസ്ത്രം ധരിപ്പിക്കാൻ 11 പേർ; അക്ഷയ് കുമാറിന്റ ഫാഷൻ രഹസ്യങ്ങൾ ട്വിങ്കിൾ വെളിപ്പെടുത്തിയപ്പോൾ

  |

  ബോളിവുഡിലെ ഇഷ്ട താര ജോഡികൾ ആണ് അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും. ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് അക്ഷയ് കുമാര്‍ ഇന്ന്. ബോളിവുഡിന്റെ ഐക്കോണിക് താരങ്ങളായ രാജേഷ് ഖന്നയുടേയും ഡിംപിള്‍ കപാഡിയയുടേയും മകളാണ് ട്വിങ്കിള്‍. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ ട്വിങ്കിളും സിനിമയിലെത്തിയിരുന്നു. എന്നാൽ സിനിമ ട്വിങ്കിളിന്റെ മേഖലയായിരുന്നില്ല. അധികം വൈകാതെ തന്നെ അഭിനയ നിര്‍ത്തിയ ട്വിങ്കിള്‍ പിന്നീട് മാധ്യമ പ്രവര്‍ത്തനത്തിലേക്കും എഴുത്തിലേക്കും കടക്കുകയായിരുന്നു.

  പ്രണയ വിവാഹമായിരുന്നു ട്വിങ്കിളിന്റേയും അക്ഷയ് കുമാറിന്റേയും. ബോളിവുഡിൽ വലിയ രീതിയിൽ ചർച്ച ആയതായിരുന്നു ഇവരുടെ പ്രണയവും വിവാഹവുമൊക്കെ. ട്വിങ്കിളുമായി പ്രണയത്തിലാകുന്നതിന് മുൻപ് ശില്‍പ ഷെട്ടി, രവീണ ടണ്ടന്‍ തുടങ്ങിയ നടിമാരുമായി പ്രണയത്തിലായിരുന്നു അക്ഷയ് കുമാര്‍. എന്നാൽ ഇന്ന് അതൊക്കെ പഴങ്കഥകളാക്കി കഴിഞ്ഞ 20 വർഷത്തിലേറെയായി ഇരുവരും വിജയകരമായി ദാമ്പത്യം മുന്നോട്ട് കൊണ്ടുപോവുകയാണ്.

  Also Read: സെക്സിൽ റോൾ പ്ലേ ചെയ്തിട്ടുണ്ടോയെന്ന് ചോദ്യം; കിയാര നൽകിയ മറുപടി ഇങ്ങനെ

  ട്വിങ്കിളിന്റേയും അക്ഷയ് കുമാറിന്റേയും ഓഫ് സ്്ക്രീന്‍ കെമിസ്ട്രി ആരാധകര്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ്. പരസ്പരം കളിയാക്കാനും തമാശകള്‍ പറയാനുമൊക്കെ മിടുക്കുളളവരാണ് അക്ഷയും ട്വിങ്കിളും. അക്ഷയ് കുമാറിന്റെ സിനിമകളേയും നിലപാടുകളേയും വിമര്‍ശിക്കുന്ന ട്വിങ്കിളിനേയും കണ്ടിട്ടുണ്ട്.

  ഒരിടക്ക് ഒരു ഫാഷൻ അവാർഡ് വേദിയിൽ വച്ച് രണ്ടുപേരും തങ്ങളുടെ ഫാഷൻ രീതികളും രഹസ്യങ്ങളും പങ്കുവച്ചിരുന്നു. ട്വിങ്കിൾ തന്റെ ഫാഷൻ പൊലീസ് ആണെന്നായിരുന്നു അക്ഷയ് കുമാർ അന്ന് പറഞ്ഞത്. ട്വിങ്കിൾ ആവട്ടെ അക്ഷയ് കുമാറിന്റെ സ്റ്റൈലിന് പിന്നിലെ രഹസ്യങ്ങളും വെളിപ്പെടുത്തി. അക്ഷയ്‌ക്ക് 350 ജോഡി ഷൂസുകൾ ഉണ്ടെന്നും അത് ഒരു മുറി മുഴുവൻ വരുമെന്നും അക്ഷയ്ക്ക് ഒരുങ്ങാൻ സഹായിക്കുന്നതിനായി 11 പേരുടെ ഒരു ടീമുണ്ടെന്നുമാണ് ട്വിങ്കിൾ വെളിപ്പെടുത്തിയത്. വേദിയെ മുഴുവൻ രസിപ്പിച്ചു കൊണ്ടായിരുന്നു ഇവരുടെ സംസാരം.

  Also Read: സ്വയംഭോഗ രംഗത്തിന് അമ്മയുടെ എതിര്‍പ്പ്; കൃതിയുടെ സുവര്‍ണാവസരം കിയാരയ്ക്ക്‌

  ട്വിങ്കിൾ എങ്ങനെയാണ് തന്റെ ഫാഷൻ ചോയ്‌സുകളെ സ്വാധീനിക്കുന്നതെന്നും അക്ഷയ് കുമാർ പറഞ്ഞിരുന്നു. ഉടനെ തന്നെ അക്ഷയ്‌ക്ക് തന്നെക്കാൾ കൂടുതൽ ചെരുപ്പുകൾ ഉണ്ടെന്നും പിങ്ക്, പച്ച, ലിലാക്ക്, കടും പർപ്പിൾ, മഞ്ഞ നിറങ്ങളിലുള്ള പാന്റ്സ് ഉണ്ടെന്നും ട്വിങ്കിൾ വെളിപ്പെടുത്തി. എന്നാൽ നീയല്ലേ ഇതെല്ലാം വാങ്ങാൻ എന്നോട് പറഞ്ഞെ എന്നായി അക്ഷയ്, അതെ ഞാൻ പക്ഷെ മഴവിൽ നിറങ്ങൾ മുഴുവൻ വാങ്ങാൻ അല്ലെ എന്നായി ട്വിങ്കിൾ. അതോടെ വേദി മുഴുവൻ ചിരി ഉയരുകയായിരുന്നു.

  താൻ മിക്കപ്പോഴും ധരിക്കുന്ന തന്റെ പ്രിയപ്പെട്ട ട്രാക്ക് പാന്റും ഹൂഡികളും ട്വിങ്കിൾ വെട്ടിമാറ്റിയെന്നും അതായിരുന്നു തനിക്ക് ഏറ്റവും സൗകര്യ പ്രദമായ വസ്ത്രമെന്നും അക്ഷയ് കുമാർ വേദിയിൽ പരാതി ഉന്നയിച്ചു.

  Also Read: കജോളിനൊപ്പം അഭിനയിക്കാൻ പേടിച്ച ആമിർ ഖാൻ, അവസാനം അത്‌ തുറന്നു പറഞ്ഞപ്പോൾ

  അതേസമയം, വേഗത്തിൽ റെഡിയാവുന്ന കാര്യത്തിൽ അക്ഷയ് തന്നെയാണ് മുന്നിലെന്ന് ട്വിങ്കിൾ പറഞ്ഞു. അതിന്റെ കാരണവും ചൂണ്ടിക്കാട്ടി. 'ഇദ്ദേഹത്തിന് വസ്ത്രങ്ങൾ വെക്കാൻ മാത്രം ഒരു മുറിയുണ്ട്. റെഡിയാകാൻ സഹായിക്കാൻ 11 പേരുണ്ട്, എനിക്ക് ആരുമില്ല. അതുകൊണ്ട്, ഞാൻ കുറച്ച് സമയമെടുക്കും, അതൊക്കെ മനസ്സിലാക്കാവുന്നതേയുള്ളൂ.' ട്വിങ്കിൾ പറഞ്ഞു.

  രക്ഷാബന്ധൻ ആണ് അക്ഷയ് കുമാറിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ നിന്ന് നല്ല അഭിപ്രായം നേടാൻ കഴിഞ്ഞിരുന്നില്ല. ബോക്സ് ഓഫീസിലും കാര്യമായ നേട്ടം സ്വന്തമാക്കാൻ ചിത്രത്തിനായില്ല. കട്ട്പുറ്റ്ലി, റാം സേതു, സെൽഫി തുടങ്ങി നിരവധി ചിത്രങ്ങളാണ് അക്ഷയ് കുമാറിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

  Read more about: akshay kumar
  English summary
  Once Twinkle Khanna revealed that Akshay Kumar has 350 pairs of shoes and 11 people to dress him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X