For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങളുടെ കുഞ്ഞ് വരുന്നു; ആലിയ ഭട്ട് ഗര്‍ഭിണി, ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി രണ്‍ബീറും ആലിയയും

  |

  ബോളിവുഡിലെ സൂപ്പര്‍ കപ്പിളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. താരകുടുംബങ്ങളില്‍ നിന്നും സിനിമയിലെത്തിയവരായ ആലിയയും രണ്‍ബീറും പ്രകടനമികവിലും ബോക്‌സ് ഓഫീസ് വിജയങ്ങളിലും സ്വന്തം സാന്നിധ്യം അറിയിക്കുകയും ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായി മാറുകയും ചെയ്തവരാണ്. ആലിയയും രണ്‍ബീറും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ ബോളിവുഡ് ഏറെ ആഘോഷമാക്കിയതായിരുന്നു. ഇപ്പോഴിതാ ആലിയയുടേയും രണ്‍ബീറിന്റേയും ജീവിതത്തില്‍ ഒരു സന്തോഷം കൂടെ വന്നു ചേരുകയാണ്.

  Also Read: മാപ്പ് പറഞ്ഞാലേ അഭിനയിക്കുകയുള്ളുവെന്ന് സംയുക്ത വർമ്മ; നടി വാശി പിടിച്ചതിനെ പറ്റി ശാന്തിവിള ദിനേശ്

  തങ്ങള്‍ക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്തയാണ് ആലിയയും രണ്‍ബീറും പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു താരങ്ങള്‍ സന്തോഷം പങ്കിട്ടത്. ചിത്രത്തില്‍ ആലിയ ഭട്ട് ആശുപത്രി കിടക്കയില്‍ കിടക്കുന്നതും രണ്‍ബീര്‍ അരികിലായി ഇരിക്കുകയും ചെയ്യുകയാണ്. ഇരുവരും തങ്ങള്‍ക്ക് മുന്നിലെ സ്‌ക്രീനിലേക്ക് നോക്കിയിരിക്കുകയാണ്.

  ഇതോടൊപ്പം സിംഹ കുഞ്ഞിനെ ലാളിക്കുന്ന അച്ഛന്‍ സിംഹത്തിന്റേയും അമ്മ സിംഹത്തിന്റേയും ചിത്രവും ആലിയ പങ്കുവച്ചിട്ടുണഅട്. ''നമ്മളുടെ കുഞ്ഞ് വരാന്‍ പോകുന്നു...''എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് ആലിയ കുറിച്ചിരിക്കുന്നത്. പോസ്റ്റ് നിമിഷങ്ങള്‍ക്കകം വൈറലായി മാറിയിരിക്കുകയാണ്. സിനിമാ ലോകവും ആരാധകരുമെല്ലാം താരദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്.

  പ്രിയങ്ക ചോപ്ര, കരണ്‍ ജോഹര്‍, പരിനീതി ചോപ്ര, റിദ്ധിമ കപൂര്‍, ആലിയയുടെ അമ്മയായ നടി സോണി റാസ്ദാന്‍, ഇഷാന്‍ ഖട്ടര്‍, ടൈഗര്‍ ഷ്രോഫ്, തുടങ്ങിയ താരങ്ങള്‍ ആശംസകളുമായി എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയും താരദമ്പതികള്‍ക്ക് ആശംസകളുമായി എത്തുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് രണ്‍ബീറും ആലിയയും വിവാഹിതരായത്. അതുകൊണ്ട് തന്നെ തങ്ങളുടെ വീട്ടിലേക്ക് ഒരാള്‍ വരുന്ന സന്തോഷമാണ് ആരാധകര്‍ക്ക് ഈ വാര്‍ത്ത നല്‍കുന്നത്.

  കഴിഞ്ഞ ഏപ്രില്‍ 14 നായിരുന്നു ആലിയയുടേയും രണ്‍ബീറിന്റേയും വിവാഹം നടന്നത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ലളിതമായ ചടങ്ങുകളോടെയായിരുന്നു രണ്‍ബീറിന്റേയും ആലിയയുടേയും വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിനെത്തിയിരുന്നത്. മാധ്യമങ്ങള്‍ക്കോ ഫോട്ടോഗ്രാഫര്‍മാര്‍ക്കോ വിവാഹ വേദിയിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല.

  ആലിയയും രണ്‍ബീറും ആരാധകരുടെ പ്രിയപ്പെട്ട താര ജോഡിയാണ്. നേരത്തെ രണ്‍ബീറുമായി പ്രണയത്തിലാകുന്നതിന് മുമ്പ് തന്നെ പലപ്പോഴായി തനിക്ക് അദ്ദേഹത്തോടുള്ള ക്രഷ് ആലിയ തുറന്ന് പറഞ്ഞിരുന്നു. പിന്നീടാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇരുവരും ജീവിതത്തില്‍ ഒരുമിക്കുന്നത് കണ്ടുവെങ്കിലും ഓണ്‍ സ്‌ക്രീനില്‍ ഒരുമിക്കുന്നതിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.

  ബ്രഹ്‌മാസ്ത്ര എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രണ്‍ബീറും ആലിയയും തമ്മില്‍ പ്രണയത്തിലാകുന്നത്. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ റിലീസിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. മൂന്ന് പാര്‍ട്ടുകളിലായി പുറത്തിറങ്ങുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, മൗനി റോയ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

  Recommended Video

  റോബിന്‍ രാധാകൃഷ്ണന്‍ സിനിമയില്‍ നായകന്‍, പുറത്ത് വിട്ടത് ലാലേട്ടന്‍ | *BiggBoss

  ഷംഷേരയാണ് രണ്‍ബീറിന്റെ ഉടനെ റിലീസാകാന്‍ പോകുന്ന സിനിമ. സഞ്ജയ് ദത്താണ് ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തുന്നത്. പിന്നാലെ ലവ് രഞ്ജന്‍ സംവിധാനം ചെയ്യുന്ന ചിത്രവും അണിയറയിലുണ്ട്. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. അതേസമയം, കരണ്‍ ജോഹര്‍ ഒരുക്കുന്ന റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് ആലിയയുടെ പുതിയ സിനിമ. രണ്‍വീര്‍ സിംഗാണ് ചിത്രത്തിലെ നായകന്‍. പിന്നാലെ ഹോളിവുഡ്് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് ആലിയ. ഗാള്‍ ഗഡോട്ടിനൊപ്പം ഹേര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന ചിത്രത്തിലൂടെയാണ് ആലിയ ഹോളിവുഡിലെത്തുന്നത്.

  English summary
  Our Baby Is Coming Alia Bhatt And Ranbir Kapoor Announces Pregnancy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X