ഹൃത്വികിൻ്റെ കുത്തേറ്റ് ഞാൻ ബോധംകെട്ട് വീണു; അഗ്നിപഥിനിടെ പങ്കജ് തൃപാഠിയ്ക്ക് സംഭവിച്ചത്

ബോളിവുഡിലെ മിന്നും താരമാണ് പങ്കജ് തൃപാഠി. സിനിമയില്‍ വേരുകളോ ഗോഡ്ഫാദര്‍മാരോ ഇല്ലാതിരുന്ന പങ്കജ് വര്‍ഷങ്ങളുടെ സ്ട്രഗളിലൂടെയാണ് ഇന്നത്തെ നിലയിലേക്ക് എത്തിയത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ സിനിമാ ജീവിതം ആരംഭിച്ച പങ്കജ് തൃപാഠി ഇന്ന് ബോൡവുഡിലെ ഏറ്റവും തിരക്കുള്ള നടന്മാരില്‍ ഒരാളാണ്. ഓണ്‍ സ്‌ക്രീനില്‍ തന്റെ പ്രകടനം കൊണ്ട് ഞെട്ടിക്കുന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയങ്കരനാണ് പങ്കജ്.

ഹൃത്വിക് റോഷന്‍ നായകനായ അഗ്നീപഥിലും പങ്കജ് തൃപാഠി അഭിനയിച്ചിരുന്നു. എന്നാല്‍ ഇതിന്റെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായൊരു സംഭവം പങ്കുവെക്കുകയാണ് പങ്കജ് തൃപാഠി ഇപ്പോള്‍. മാഷബിള്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ചിത്രീകരണത്തിനിടെ ഹൃത്വിക്കിന്റെ കുത്ത് കൊണ്ട് താന്‍ തലകറങ്ങി വീണുവെന്നാണ് പങ്കജ് പറയുന്നത്.

Pankaj Thripathi

''ആ സീനില്‍ ഹൃത്വിക് എന്നെ മൂന്ന് നാല് തവണ കുത്തുന്നുണ്ട്. കുത്തേല്‍ക്കുമ്പോള്‍ ഒരാള്‍ എങ്ങനെയാകും പ്രതികരിക്കുക എന്നറിയാത്തതിനാല്‍ ഞാന്‍ ശ്വാസമെടുക്കാതെയാണ് നിന്നത്. ഈ രംഗം സൂക്ഷിച്ച് നോക്കിയാല്‍ കാണാം എന്റെ കണ്ണ് ചുവന്നിരിക്കുന്നത്. രണ്ടാമത്തെയോ മൂന്നാമത്തെയോ ടേക്കില്‍ ഞാന്‍ ബോധം കെട്ട് വീണു. ക്യാമറ റോള്‍ ചെയ്തു കൊണ്ടിരിക്കെയാണ് ഞാന്‍ ബ്ലാക്കൗട്ടായി വീഴുന്നത്. കുറേനേരം ശ്വാസം പിടിച്ചു നിന്നിട്ടുണ്ടാകണം. ആളുകള്‍ വന്ന് എന്നെ എടുത്തു കൊണ്ട് പോയി. കണ്ണ് തുറന്നപ്പോള്‍ എല്ലാവരും എനിക്ക് ചുറ്റും നില്‍ക്കുന്നതാണ് കണ്ടത്'' പങ്കജ് തൃപാഠി പറയുന്നു.

2004ലാണ് പങ്കജ് തൃപാഠി ബോളിവുഡിലെത്തുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു സ്വന്തം പ്രതിഭ അടയാളപ്പെടുത്താന്‍. ഗ്യാങ്‌സ് ഓഫ് വസീപൂരിലെ സുല്‍ത്താന്‍ എന്ന വില്ലന്‍ വേഷത്തിലൂടെയാണ് താരമായി മാറുന്നത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും പങ്കജ് തൃപാഠി താരമാണ്. നായകനായും വില്ലനായും സഹനടനായുമെല്ലാം പങ്കജ് തൃപാഠി കയ്യടി നേടിയിട്ടുണ്ട്.

Pankaj Thripathi

തന്റെ കഷ്ടതയുടെ കാലത്ത് ഭാര്യ മൃദുലയാണ് തന്നേയും വീടിനേയും നോക്കിയതെന്നാണ് പങ്കജ് പറയുന്നത്. ''നിങ്ങള്‍ എന്നോട് കഷ്ടപ്പാടിനെക്കുറിച്ച് ചോദിച്ചാല്‍ എനിക്ക് സങ്കടകഥയൊന്നും പറയാനില്ല. ഫുഡ്പാത്തിലൊക്കെ കിടന്നത് പോലെ. അതിന് കാരണം എന്റെ ഭാര്യ മൃദുലയാണ്. വീടിന്റെ ഉത്തരവാദിത്തം മുഴുവന്‍ അവള്‍ ഏറ്റെടുത്തു. വീട്ടിലെ കുടുംബനാഥന്‍ അവളാണെന്നാണ് ഞാന്‍ എല്ലാവരോടും പറയാറുള്ളത്'' പങ്കജ് തൃപാഠി പറയുന്നു.

അധ്യാപികയായിരുന്നു പങ്കജിന്റെ ഭാര്യ മൃദുല. വര്‍ഷങ്ങളോം ഭര്‍ത്താവിന്റെ സ്വപ്‌നങ്ങള്‍ക്ക് കരുത്തായി മൃദുല കൂടെ തന്നെ നിന്നു. കാലമിത്തിരി വൈകിയെങ്കിലും പങ്കജ് തൃപാഠിയുടെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടു. ഒടിടിയുടെ വരവോടെ പങ്കജ് കൂടുതല്‍ തിരക്കുള്ള നടനായി മാറി. മിര്‍സാപൂര്‍ പോലുള്ള ഷോകളിലൂടെ ഒടിടിയിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊരാളായി മാറി. ഓ മൈ ഗോഡ് 2 ആണ് പങ്കജ് തൃപാഠിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അക്ഷയ് കുമാറാണ് ചിത്രത്തിലെ നായകന്‍.

Read more about: hrithik roshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X