twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുറത്ത് പറയാന്‍ പോലും വയ്യ, അത്ര മോശമാണ്; പ്രണയ ജീവിതത്തെക്കുറിച്ച് പരിനീതി ചോപ്ര

    |

    ബോളിവുഡിലെ മുന്‍നിര താരമാണ് പരിനീതി ചോപ്ര. സൂപ്പര്‍ താരമായ പ്രിയങ്ക ചോപ്രയുടെ സഹോദരിയായ പരിനീതി വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നല്ലൊരു നടിയാണെന്ന് തെളിയിക്കുകയും ദേശീയ പുരസ്‌കാരം അടക്കം നേടുകയും ചെയ്തിരുന്നു. 2011 ല്‍ ലേഡീസ് വെഴ്‌സസ് റിക്കി ബേലിലൂടെയായിരുന്നു പരിനീതിയുടെ അരങ്ങേറ്റം. പിന്നാലെ വന്ന ഇഷഖ്‌സാദെയാണ് പരിനീതിയെ താരമാക്കി മാറ്റുന്നത്.

    Also Read: ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പര്‍സ്റ്റാര്‍; ഇന്നും വിവാഹം കഴിക്കാതെ ആശ പരേഖ് ജീവിക്കാനുള്ള കാരണം ആ കാമുകന്‍Also Read: ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പര്‍സ്റ്റാര്‍; ഇന്നും വിവാഹം കഴിക്കാതെ ആശ പരേഖ് ജീവിക്കാനുള്ള കാരണം ആ കാമുകന്‍

    സിനിമയിലും ടെലിവിഷനിലും ഒടിടിയിലുമെല്ലാം സാന്നിധ്യം അറിയിച്ചിരിക്കുകയാണ് പരിനീതി. അതേസമയം പരിനീതിയുടെ വ്യക്തിജീവിതം എന്നും ക്യാമറക്കണ്ണുകളില്‍ നിന്നും അകലെയാണ്. തന്റെ വ്യക്തിജീവിതത്തെ സ്വകാര്യമായി വെക്കാനാണ് പരിനീതിയ്ക്കിഷ്ടം. താരത്തെക്കുറിച്ച് പ്രണയ ഗോസിപ്പുകളോ വാര്‍ത്തകളോ ഒരിക്കലും പ്രചരിക്കാറില്ല. ഇതേക്കുറിച്ച് പരിനീതി തന്നെ ഇപ്പോള്‍ മനസ് തുറന്നിരിക്കുകയാണ്.

    കപില്‍ ശര്‍മ ഷോ

    ഹിറ്റ് പരിപാടിയായ കപില്‍ ശര്‍മ ഷോയില്‍ പരിനീതി അതിഥിയായി എത്തിയിരുന്നു. പുതിയ സിനിമയായ കോഡ് നെയിം തിരംഗയിലെ നായകന്‍ ഹാര്‍ഡി സന്ദുവും പരിനീതിയ്‌ക്കൊപ്പമുണ്ടായിരുന്നു. പരിപാടിക്കിടെ കപില്‍ ശര്‍മയായിരുന്നു പരിനീതിയുടെ പ്രണയ വാര്‍ത്തകള്‍ കേള്‍ക്കാറില്ലല്ലോ എന്ന് ചോദിച്ചത്. ''ഞങ്ങള്‍ ഒരിക്കലും നിങ്ങളെക്കുറിച്ചുള്ള പ്രണയ ഗോസിപ്പുകള്‍ കേട്ടിട്ടില്ല. ഒന്നെങ്കില്‍ കാമുകനില്ല അല്ലെങ്കില്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്'' എന്നായിരുന്നു കപില്‍ ശര്‍മ പറഞ്ഞത്.

    Also Read: ഇപ്പോഴും കീമോതെറാപ്പി ചെയ്യുന്നുണ്ട്, അന്ന് വേണുവും ഭാര്യയും വന്നപ്പോൾ...; ഇന്നസെന്റ് പറയുന്നുAlso Read: ഇപ്പോഴും കീമോതെറാപ്പി ചെയ്യുന്നുണ്ട്, അന്ന് വേണുവും ഭാര്യയും വന്നപ്പോൾ...; ഇന്നസെന്റ് പറയുന്നു

    പറയാന്‍ പോലും പറ്റാത്ത അത്ര മോശമാണ്

    ''എന്ത് പറയാനാണ്, പുറത്ത് പറയാന്‍ പോലും പറ്റാത്ത അത്ര മോശമാണ്' എന്നായിരുന്നു തമാശരൂപേണെ അതിന് പരിനീതി നല്‍കിയ മറുപടി. പിന്നാലെ പരിനീതിയോട് താരത്തിന് അനുയോജ്യനായ പയ്യനെ കണ്ടെത്താനുള്ള ഉത്തരവാദിത്തം ചേച്ചി പ്രിയങ്കയ്ക്കും ഭര്‍ത്താവ് നിക്കിനും നല്‍കിയോ എന്നും കപില്‍ ശര്‍മ ചോദിക്കുന്നുണ്ട്. തനിക്ക് പറ്റിയ വരനെ കണ്ടെത്തുന്നവര്‍ ആരാണെങ്കിലും അവരെ കല്യാണത്തിന് ക്ഷണിക്കുമെന്നും സമ്മാനം നല്‍കുമെന്നുമാണ് ഇതിന് കപില്‍ ശര്‍മ നല്‍കിയ മറുപടി.

     പ്രണയതകര്‍ച്ച

    ''എനിക്ക് പറ്റിയ ചെക്കനെ കണ്ടെത്താന്‍ ഞാന്‍ എല്ലാവരോടും പറഞ്ഞിട്ടുണ്ട്. എനിക്ക് പറ്റിയ ആളെ കണ്ടെത്തുന്നവരെ എന്റെ കല്യാണത്തിന് ക്ഷണിക്കും. എല്ലാവരും എനിക്ക് വേണ്ടി ചെക്കനെ കണ്ടെത്തൂ. ഞാന്‍ നിങ്ങളുടെ അഞ്ച് വിരലിലും മോതിരിമിട്ടു തരും. ഒരാളെ കണ്ടുപിടിച്ചു താ'' എന്നാണ് പരിനീതി പറയുന്നത്. നേരത്തെ മറ്റൊരു അഭിമുഖത്തില്‍ തന്റെ പ്രണയ തകര്‍ച്ചയെക്കുറിച്ച് പരിനീതി മനസ് തുറന്നിരുന്നു.

    ''ഞാന്‍ ഒരു പ്രണയതകര്‍ച്ചയിലൂടെ കടന്നു പോയിട്ടുണ്ട്. ഒരിക്കല്‍ മാത്രം. സത്യത്തില്‍ ഞാനൊരു മെസ് തന്നെയായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയായിരുന്നു അത്. ഞാന്‍ ഒരിക്കലും റിജക്ട് ചെയ്യപ്പെട്ടിട്ടില്ലായിരുന്നു. എനിക്ക് എന്തെങ്കിലും പക്വതയുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം ആ സംഭവമാണ്. ജീവിതത്തില്‍ വളരെ നേരത്തെ തന്നെ അത്തരത്തിലൊരു ഘട്ടത്തിലൂടെ കടന്നു പോയതിന് ദൈവത്തിന് നന്ദി'' എന്നാണ് പരിനീതി പറഞ്ഞത്.

    സിനിമകള്‍

    അതേസമയം തന്റെ കരിയറില്‍ മോശം സമയത്തിലൂടെയാണ് പരിനീതി കടന്നു പോകുന്നത്. അവസാനം പുറത്തിറങ്ങിയ കോഡ് നെയിം തിരംഗ പ്രതീക്ഷിച്ച വിജയം നേടിയില്ല. നേരത്തെ പുറത്തിറങ്ങിയ, സൈന നെഹ്വാളിന്റെ ജീവിതം പറഞ്ഞ സൈനയും വിജയിച്ചിരുന്നില്ല. ഊഞ്ചായ്, ക്യാപ്‌സൂള്‍ ഗില്‍ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍.

    Read more about: parineeti chopra
    English summary
    Parineeti Chopra About Why Her Dating Life Is Not Being Reported And Marriage Plans
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X