ഇതാണ് ഞാന്‍ അന്ന് പറഞ്ഞത്! സിനിമയിലേക്ക് വന്നപ്പോള്‍ പ്രിയങ്ക നല്‍കിയ ഉപദേശം; പരിനീതി പറയുന്നു

തുടര്‍ച്ചയായ മൂന്ന് സിനിമകളാണ് ഈയ്യടുത്ത് പരിനീതി ചോപ്രയുടേതായി പുറത്തിറങ്ങിയത്. ദ ഗേള്‍ ഓണ്‍ ദ ട്രെയിന്‍, സൈന, സന്ദീപ് ഓര്‍ പിങ്കി ഫറാര്‍ എന്നിവയായിരുന്നു ഈ സിനിമകള്‍. ഇതില്‍ ആദ്യ രണ്ട് സിനിമകളും പരാജയപ്പെട്ടപ്പോള്‍ ദിബാകര്‍ ബാനര്‍ജി സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിയത്. പരിനീതിയുടെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടു.

തുടര്‍ റിലീസുകളെ കുറിച്ച് സഹോദരിയും നടിയുമായ പ്രിയങ്ക ചോപ്ര പറഞ്ഞതിനെ കുറിച്ച് പരിനീതി മനസ് തുറന്നിരിക്കുകയാണ്. ഹിന്ദുസ്ഥാന്‍ ടൈംസിനോടായിരുന്നു പരിനീതിയുടെ പ്രതികരണം.

Parineeti Chopra

അവര്‍ എനിക്ക് എന്നും ഈ ഉപദേശമാണ് നല്‍കിയിട്ടുള്ളത്. നമ്മള്‍ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയര്‍ന്നില്ലെങ്കില്‍ അത് നമ്മുടെ പിഴവാണ്. കാരണം അവര്‍ നമ്മളില്‍ നിന്നും നല്ല പ്രകടനാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് വെറുതെ ഒരു സിനിമ ചെയ്യരുത്. എന്തെങ്കിലും ഇന്ററസ്റ്റിംഗ് ആയത് ചെയ്യണം. അല്ലെങ്കില്‍ വേറെന്തെങ്കിലും ചെയ്യ് എന്നാണ് പരിനീതി പറഞ്ഞത്.

അവരിത് എന്നോട് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞതാണ്. ആ വാക്കുകളില്‍ കൃത്യമായൊരു ബോധ്യമുണ്ടായിരുന്നു. നിങ്ങളില്‍ നിന്നും പ്രേക്ഷകരും നിരൂപകരുമെല്ലാം നല്ല പ്രകടനം പ്രതീക്ഷിക്കുന്നുവെന്നത് ഒരു പ്രവിലേജാണ്. അത് ചെയ്യാതെ വരുമ്പോഴാണ് അവര്‍ വിമര്‍ശിക്കുന്നത്. നിങ്ങള്‍ക്കെന്താണ് പറ്റിയത്, നിങ്ങളില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിച്ചിരുന്നുവെന്നൊക്കെ പറയുന്നതെന്നും പരിനീതി പറഞ്ഞു.

എന്തൊരു ചേലാണ്! ഗ്ലാമറസായി ബോളിവുഡ് സുന്ദരി ജാന്‍വി കപൂര്‍

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

ഞാന്‍ അവരുടെ വാക്കുകള്‍ കേട്ടു. ഇപ്പോള്‍ നല്ല റിവ്യൂകള്‍ കേള്‍ക്കുമ്പോള്‍ പ്രിയങ്കയാണ് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത്. ഞാന്‍ ഇതാണ് പറഞ്ഞിരുന്നതെന്നാണ് അവര്‍ പറയുന്നത്. ഇതാണ് ചെയ്യേണ്ടതെന്നും എപ്പോഴും നിന്റെ ബെസ്റ്റ് കൊടുക്കണമെന്നും പറഞ്ഞുവെന്നും പരിനീതി പറയുന്നു. തന്റെ സിനിമകളെ കുറിച്ച് മണിക്കൂറുകളോളം പ്രിയങ്ക സംസാരിച്ചുവെന്നും പരിനീതി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X