'കൊടിയ ദാരിദ്രം, കേക്കിന് പകരം രസഗുള മുറിച്ച് ജന്മദിനം'; പരിനീതിയോട് ഇങ്ങനെ കരയിപ്പിക്കരുതേ എന്ന് ആരാധകര്‍
ബോളിവുഡിലെ മിന്നും താരമാണ് പരിനീതി ചോപ്ര. നടി പ്രിയങ്ക ചോപ്രയുടെ കസിന്‍ കൂടിയാണ് പരിനീതി ചോപ്ര. എങ്കിലും തന്‍േതായൊരു പാതയുണ്ടാക്കിയാണ് പരിനീതി സിനിമയിലെത്തുന്നത്. സിനിമയിലെത്തും മുമ്പ് മറ്റ് ജോലികളും പരിനീതി ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് പരിനീതി ചോപ്ര.
തന്റെ കുട്ടിക്കാലത്ത് കുടുംബത്തില്‍ സാമ്പത്തിക ഭദ്രതയുണ്ടായിരുന്നില്ലെന്നാണ് പരിനീതി പറയുന്നത്. എങ്കിലും തന്റെ അച്ഛനും അമ്മയും നല്ല കാഴ്ചപ്പാടുകള്‍ തനിക്ക് പകര്‍ന്നു നല്‍കിയിരുന്നു. അതിനാലാണ് കഷ്ടപ്പാടുകളെ നേരിടാന്‍ തനിക്ക് സാധിച്ചതെന്നാണ് പരിനീതി പറയുന്നത്. ജന്മദിനത്തില്‍ താന്‍ കേക്ക് മുറിച്ചായിരുന്നില്ല ആഘോഷിച്ചിരുന്നത്. കേക്കിന് പകരം രസഗുളയോ രസ്മലായിയോ ആയിരുന്നു അവര്‍ തനിക്ക് നല്‍കിയിരുന്നതെന്നും പരിനീതി പറയുന്നു.

''എന്റെ അച്ഛന്റേയും അമ്മയുടേയും കഷ്ടപ്പാട് ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ പക്കല്‍ എനിക്കൊരു ബര്‍ത്ത് ഡേ കേക്ക് വാങ്ങിത്തരാനുള്ള പണം പോലും ഉണ്ടായിരുന്നില്ല. അവര്‍ മാര്‍ക്കറ്റില്‍ പോയി രസഗുള വാങ്ങി വരും. അതും ഒരു കിലോയല്ല, ഒരു കഷണം. അതാണ് ബര്‍ത്ത് ഡേ കേക്കിന് പകരം ഞങ്ങള്‍ മുറിച്ചിരുന്നത്'' എന്നാണ് പരിനീതി ചോപ്ര പറയുന്നത്. തന്റെ കുടുംബം കഷ്ടപ്പെടുമ്പോള്‍ മുത്തച്ഛനും മുത്തശ്ശിയും കെനിയയില്‍ സുഖജീവിതം നയിക്കുകയായിരുന്നു എന്നും പരിനീതി ഓര്‍ക്കുന്നുണ്ട്.
''കെനിയില്‍ കഴിഞ്ഞിരുന്ന എന്റെ മുത്തച്ഛനും മുത്തശ്ശിയും ധനികരായിരുന്നു. അമ്പാലയിലുള്ള ഞങ്ങളുടെ പക്കില്‍ ഒന്നുമില്ലായിരുന്നു. എല്ലാ വര്‍ഷവും സമ്മര്‍ വെക്കേഷന്‍ സമയത്ത് ഞാന്‍ രണ്ട് മാസം അവിടെ പോയി രാജകീയ ജീവിതം ജീവിക്കും. അതുകൊണ്ടൊക്കെ എനിക്കും സഹോദരനും ഏത് സാഹചര്യത്തോടും പൊരുത്തപ്പെടാന്‍ സാധിക്കും. ആരുമായും സൗഹൃദം സ്ഥാപിക്കാം'' എന്നാണ് പരിനീതി പറഞ്ഞത്.
പരിനീതിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പിന്തുണയ്ക്കും അനുകമ്പയ്ക്കും പകരം താരത്തിന് ലഭിക്കുന്നത് പരിഹാസങ്ങളാണെന്നതാണ് വസ്തുത. ''കത്തി ഉണ്ടായിരുന്നില്ലേ അതോ വിരലുകൊണ്ടാണോ മുറിച്ചിരുന്നത്?, ഹെയര്‍പിന്‍ കൊണ്ടാണ് മുറിച്ചിരുന്നത് അതും ആരുടെ കയ്യില്‍ നിന്നോ കടം വാങ്ങിയത്'' എന്നായിരുന്നു ചിലരുടെ പ്രതികരണം.
അതേസമയം ഇത്രയും ദരിദ്രരായിരുന്നിട്ടും പിന്നെ എങ്ങനെയാണ് ലണ്ടനില്‍ പഠിക്കാന്‍ പോകാന്‍ സാധിച്ചതെന്നാണ് ചിലര്‍ ചോദിക്കുന്നത്. പ്രിയങ്കയുടെ അമ്മ എംഎല്‍എയുടെ മകളാണ്. ഇവരെല്ലാം സാധാരണ നിലയില്‍ ധനികരാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനാല്‍ പരിനീതിയോട് ഒരു പൊടിക്ക് അടങ്ങണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എല്ലാവരും ഔട്ട്‌സൈഡര്‍ ആകാനുള്ള ശ്രമമാണെന്നും ചിലര്‍ പറയുന്നുണ്ട്.

ലേഡീസ് വെഴ്‌സസ് റിക്കി ബേല്‍ എന്ന ചിത്രത്തിലൂടെയാണ് പരിനീതി അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നാലെ വന്ന ഇഷഖ്‌സാദെയിലൂടെയാണ് നായികയാകുന്നത്. ചിത്രം ബോക്‌സ് ഓഫീസ് വിജയം നേടുകയും പരിനീതിയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തു. ചിത്രത്തിലെ പ്രകടനത്തിന് പരിനീതിയെ തേടി ദേശീയ പുരസ്‌കാരത്തില്‍ ജൂറിയുടെ പ്രത്യേക പരാമശം വരെ എത്തി.
തുടര്‍ന്ന് ശുദ്ധ് ദേസി റൊമാന്‍സ്, ഹസി തോ ഫസി, മേരി പ്യാരി ബിന്ദു, ഗോല്‍മാല്‍ എഗെയ്ന്‍, കേസരി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. പോയ വര്‍ഷം പുറത്തിറങ്ങിയ അമര്‍ സിംഗ് ചംകീല ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രവും പരിനീതിയുടെ പ്രകടനവും ഒരുപോലെ കയ്യടി നേടിയിരുന്നു. എഎപി നേതാവായ രാഘവ് ഛദ്ദയാണ് പരിനീതിയുടെ ഭര്‍ത്താവ്. ഈയ്യടുത്താണ് ഇരുവരും വിവാഹിതരായത്.


Click it and Unblock the Notifications











