For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാണമില്ല, പരസ്യമായി തുണിയഴിക്കും; രണ്‍വീറിന് തുണിയില്ലാതെ നടക്കാനിഷ്ടമാണെന്ന് പരിനീതി

  |

  ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് പരിനീതി ചോപ്ര. അഭിനയം പോലെ തന്നെ ഓഫ് സ്‌ക്രീനിലെ പരിനീതിയേയും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്്. മറയില്ലാതെ സംസാരിക്കുന്ന ശീലക്കാരിയാണ് പരിനീതി. ഇങ്ങനെ ഒരിക്കല്‍ തന്റെ ആദ്യ ചിത്രത്തിലടക്കം നായകനായിരുന്ന രണ്‍വീര്‍ സിംഗിനെക്കുറിച്ച് പരിനീതി പറഞ്ഞ വാക്കുകള്‍ വലിയ വാര്‍ത്തയായി മാറിയിരുന്നു. വളരെ അടുത്ത സുഹൃത്തുക്കളാണ് പരിനീതിയും രണ്‍വീറും. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ഒരിടയ്ക്ക് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  'വിവാഹമോചനം ​ദോഷത്തേക്കാൾ ഏറെ ​ഗുണമായി'; പ്രതിഫലം വീണ്ടും കുത്തനെ ഉയർത്തി സാമന്ത!

  രണ്‍വീര്‍ നായകനായി എത്തിയ ലേഡീസ് വെഴ്‌സസ് റിക്കി ബേലിലൂടെയായിരുന്നു പരിനീതിയുടെ അരങ്ങേറ്റം. പിന്നീട്് കില്‍ ദില്‍ എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് അഭിയനയിച്ചു. ആദ്യ ചിത്രം വിജയിച്ചുവെങ്കിലും കില്‍ ദില്‍ പ്രതീക്ഷിച്ചത് പോലൊരു വിജയമായി മാറിയില്ല. വന്‍ താരനിര തന്നെ അണിനിരന്ന ചിത്രമായിരുന്നുവെങ്കിലും മോശം പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

  കില്‍ ദില്ലിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ പരിനീതി രണ്‍വീറിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയായിരുന്നു. ''പൊതുവെ ഞാന്‍ ഒരാളുടെ മേക്കപ്പ് വാനിലേക്ക് കയറുന്നത് ഹായ് ഇത് ഞാനാണെന്ന് പറഞ്ഞു കൊണ്ടായിരിക്കും. പക്ഷെ രണ്‍വീറിന്റെ വാനിലേക്ക് കയറുന്നതിന് മുമ്പ് രണ്‍വീറിന്റെ അനുവാദം വാങ്ങും. കാരണം അവന്‍ ഉറങ്ങുന്നതോ വാഷ് റൂമിലോ ആയിരിക്കുന്നതോ അല്ല. അവന് തുണിയുടുത്തിട്ടുണ്ടോ ഇല്ലയോ എന്നതാണ്. അവനത് കാര്യമാക്കില്ലെങ്കിലും നമ്മള്‍ കാര്യമാക്കണമല്ലോ. അവനെ വസ്ത്രമില്ലാതെ കാണുന്നതോടെ നമ്മുടെ ജീവിതമാണ് മാറുന്നത്. ഇത് ഇപ്പോള്‍ തുടങ്ങിയതല്ല, ബാന്റ് ബജാ ബാരാത്തിന്റെ കാലം തൊട്ടിങ്ങനെയാണ്'' എന്നാണ് പരിനീതി പറഞ്ഞത്.

  ''പരസ്യമായി പാന്റ്സ് അഴിക്കാന്‍ അവനിഷ്ടമാണ്. ഒരിക്കല്‍ ഞാന്‍ ഒരു റൊമന്റിക് രംഗത്തിന് വേണ്ടി തയ്യാറെടുക്കുകായയിരുന്നു. മേക്കപ്പ് ഇടുന്ന തിരക്കിലായിരുന്നു ഞാന്‍. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍് രണ്‍വീര്‍ പാന്റ്സില്ലാതെ നില്‍ക്കുന്നതാണ് കണ്ടത്. രണ്‍വീര്‍ ഞാനൊരു സോണില്‍ നില്‍ക്കുകയാണ്, പ്ലീസ് സഹായിക്കണം എന്ന് ഞാന്‍ പറഞ്ഞപ്പോഴാണ് വന്‍ പാന്റ്സ് ഇട്ടത്. അവന് നാണമില്ല'' എന്നും പരിനീതി പറഞ്ഞിരുന്നു.

  ബോളിവുഡിലെ യുവനടിമാരില്‍് മുന്‍നിരയിലാണ് പരിനീതിയുടെ സ്ഥാനം. നടി പ്രിയങ്ക ചോപ്രയുട ബന്ധു കൂടിയായ പരിനീത് ഇഷഖ്‌സാദ എന്ന ചിത്രത്തിലൂടെയാണ് താരമായി മാറുന്നത്. പരിനീതിയെ തേടി ദേശീയ പുരസ്‌കാരം അടക്കം എത്തിയിട്ടുണ്ട്. മേര പ്യാരി ബിന്ദു, ഹസി തോ ഫസി, ശുദ്ധ് ദേസി റൊമാന്‍്‌സ് തുടങ്ങിയ ചിത്രങ്ങളിലെ പരിനീതിയുടെപ്രകടനം കയ്യടി നേടിയിരുന്നു. സന്ദീപ് ഓര്‍ പിങ്കി ഫറാര്‍ ആണ് പരിനീതിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രത്തിലെ പരിനീതിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. നിരവധി സിനിമകളാണ് പരിനീയുടേതായി തയ്യാറെടുക്കുന്നത്. ആനിമല്‍, ഊഞ്ചായ്, തുടങ്ങിയ സിനിമകളാണ് പരിനീതിയുടേതായി റിലീസിന് തയ്യാറെടുക്കുന്നത്.

  നബോളിവുഡിലെ സൂപ്പര്‍ താരമാണ് രണ്‍വീര്‍ സിംഗ്. നിരവധി ഹിറ്റുകളിലെ നായകനായ രണ്‍വീര്‍ വില്ലന്‍ വേഷത്തിലും കയ്യടി നേടിയിട്ടുണ്ട്. 83 ആയിരുന്നു രണ്‍വീറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. 1983 ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. ചിത്രത്തില്‍ കപില്‍ ദേവായിട്ടായിരുന്നു രണ്‍വീര്‍ എത്തിയത്. ജയേഷ് ഭായ് ജോര്‍ദാര്‍ ആണ് രണ്‍വീറിന്റെ ഏറ്റവും പുതിയ സിനിമ. പിന്നാലെ കരണ്‍ ജോഹര്‍ ചിത്രമായ റോക്കി ഓര്‍ റാണി കി പ്രേം കഹാനിയും രോഹിത് ഷെട്ടിയുടെ സര്‍ക്കസും അണിയറയിലുണ്ട്.

  Read more about: parineeti chopra ranveer singh
  English summary
  Parineeti Chopra Says She Saw Ranveer Singh Without Clothes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X