For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രദ്ധ കപൂര്‍ കട്ട പ്രണയത്തില്‍, കാമുകനുമായുള്ള ചാറ്റ് പുറത്ത്! പുലിവാല് പിടിച്ചൊരു അതിബുദ്ധി!

  |

  താരങ്ങളെ സംബന്ധിച്ച് എത്ര ശ്രമിച്ചാലും ഗോസിപ്പുകളില്‍ നിന്നും രക്ഷപ്പെടുക അത്ര എളുപ്പമുള്ള കാര്യമല്ല. ഒന്നല്ലെങ്കില്‍ മറ്റൊരു ഗോസിപ്പുകളില്‍ പെട്ടിരിക്കും. നടിമാരാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട. ഏതെങ്കിലും പുരുഷ താരവുമായി ചേര്‍ത്തുവച്ച് കേള്‍ക്കാത്ത ഒരു യുവനടിയും ബോളിവുഡിലില്ല. പലപ്പോഴും ഇതിന്റെയൊക്കെ ഉറവിടങ്ങള്‍ ചിലരുടെ കഥ മെനയാനുള്ള കഴിവും തെറ്റിദ്ധാരണകളുമൊക്കെയായിരിക്കും. പലപ്പോഴും തെറ്റായ ഗോസിപ്പ് വാര്‍ത്തകള്‍ താരങ്ങള്‍ക്ക് വലിയ വിനയായി മാറുന്നുണ്ട്.

  എപ്പോഴാ സിനിമയിലേക്ക്? ഹോട്ട് ലുക്കില്‍ താരപുത്രി സുഹാന, ഏറ്റെടുത്ത് ആരാധകര്‍

  എന്നാല്‍ ഇന്നത്തെ കാലത്ത് ഇത്തരം തെറ്റായ പ്രചരണങ്ങളെ സോഷ്യല്‍ മീഡിയ ശക്തമായി നേരിടുന്നതും കാണാം. അങ്ങനെ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ബോളിവുഡ് താരം ശ്രദ്ധ കപൂര്‍. ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ശ്രദ്ധ കപൂര്‍. നടന്‍ ശക്തി കപൂറിന്റെ മകളായ ശ്രദ്ധ വളരെ പെട്ടെന്നു തന്നെ ആരാധകരുടെ ഇഷ്ടം നേടിയ നടിയാണ്. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള താരങ്ങളില്‍ ഒരാളുമാണ് ശ്രദ്ധ.

  ശ്രദ്ധ കപൂര്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. സംഭവങ്ങളുടെ തുടക്കം സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ വൈറല്‍ ഭയനിയുടെ ഒരു പോസ്റ്റായിരുന്നു. മുംബൈയിലെ ഒരു സ്റ്റുഡിയോയില്‍ നിന്നും പുറത്തേക്ക് വരുന്ന ശ്രദ്ധയുടെ ചിത്രമായിരുന്നു ഫോട്ടോഗ്രാഫര്‍ പങ്കുവച്ചത്. ചിത്രത്തില്‍ തന്റെ മൊബൈല്‍ ഫോണില്‍ നോക്കി ചിരിച്ചു കൊണ്ട് നടന്നു വരുന്ന ശ്രദ്ധ കപൂറിനെയായിരുന്നു കാണാന്‍ സാധിച്ചത്.

  ഈ ചിത്രത്തിന് നല്‍കിയിരുന്ന ക്യാപ്ഷന്‍ മുംബൈയിലെ ഷൂട്ടില്‍ നിന്നും പുറത്തേക്ക് വരുന്ന ശ്രദ്ധ കപൂര്‍. തന്റെ ഫോണില്‍ നോക്കി നാണത്തോടെ ചിരിച്ചു കൊണ്ടാണ് ശ്രദ്ധ നടന്നു വരുന്നത്. ആരോടെ സംസാരിക്കുകയാണ് എന്നായിരുന്നു. മൂന്ന് ലവ് ഇമോജികളായിരുന്നു ശ്രദ്ധ സംസാരിക്കുന്ന വ്യക്തിയുടെ പേരിന് പകരം നല്‍കിയിരുന്നത്. പിന്നാലെ അവര്‍ നടത്തിയ ചാറ്റ് എന്ന തരത്തിലുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു. എന്നാല്‍ ഒറ്റ നോട്ടത്തില്‍ തന്നെ ഈ ചിത്രം ഫോട്ടോഷോപ്പ് ആണെന്ന് വ്യക്തമായിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുകയായിരുന്നു.

  ചിത്രത്തില്‍ ശ്രദ്ധയുടെ കൈയ്യിലുള്ള ഫോണും ചിത്രത്തിലുള്ള ഫോണും വേറെ വേറെയാണെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിച്ചു. ചാറ്റ് ഫോട്ടോഷോപ്പ് ചെയ്ത് എഡിറ്റ് ചെയ്തതാണെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിച്ചു. ഈ ചെയ്തത് നാണം കെട്ട പ്രവര്‍ത്തിയാണെന്നും വൈറല്‍ ആകാന്‍ വേണ്ടി എന്ത് തരംതാണ പ്രവര്‍ത്തിയും കാണിക്കാമെന്നാണോ കരുതിയിരിക്കുന്നത്, അല്‍പ്പമെങ്കിലും നാണം കാണിക്കുവെന്നെല്ലാമായിരുന്നു സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. ഇതൊരു തമാശയായിരുന്നുവെങ്കില്‍ വളരെ മോശം തമാശയാണെന്നും സത്യമാണെങ്കില്‍ ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്. എങ്ങനെ ന്യായീകരിച്ചാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

  Also Read: ഫിനാലെ കാണുമ്പോൾ വോട്ട് ചെയ്തവർ അഭിമാനത്തോടെ ചിരിക്കും, ഫിറോസ് പറഞ്ഞത് ഇതാണോ, നന്ദി പറഞ്ഞ് താരം

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം രണ്‍ബീര്‍ കപൂറിനൊപ്പമുള്ള ലവ് രഞ്ജന്‍ ചിത്രത്തിലാണ് ശ്രദ്ധ കപൂര്‍ അഭിനയിക്കുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല്. നാഗിന്‍ എന്ന ട്രയോളജിയും അണിയറയിലൊരുങ്ങുന്നുണ്ട്. ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാണുന്ന താരമാണ് ശ്രദ്ധ കപൂര്‍. നേരത്തെ നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണ സമയത്ത് നേരിട്ടെത്തിയ താരങ്ങളില്‍ ഒരാളായിരുന്നു ശ്രദ്ധ കപൂര്‍. ഇതിന് പിന്നാലെ ശ്രദ്ധയ്ക്ക് സോഷ്യല്‍ മീഡിയയുടെ വലിയ തോതിലുള്ള പ്രശംസ ലഭിച്ചിരുന്നു. ശക്തി കപൂറിന്റെ മകളായ ശ്രദ്ധ ടീന്‍ പത്തിയെന്ന സിനിമയിലൂടെയാണ് അരങ്ങേറുന്നത്. ബാഗി 3യാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

  Read more about: shraddha kapoor
  English summary
  Photographer Gets Slammed For Photoshopping Shraddha Kapoor's Message To Boyfriend
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X