For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേപ്പറിലല്ല, ജീവിതത്തില്‍; വിവാഹ ബന്ധം പിരിഞ്ഞുവെന്ന് കൃതി കുല്‍ഹാരി

  |

  ബോളിവുഡിലെ ശ്രദ്ധയായ നടിയാണ് കൃതി കുല്‍ഹാരി. വെബ് സീരീസുകളിലും കൃതി മികച്ച പ്രതികരണങ്ങള്‍ നേടിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ധാരാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് കൃതി. ഇപ്പോഴൊരു സങ്കട വാര്‍ത്തയാണ് കൃതി ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. തന്റെ വിവാഹ മോചന വാര്‍ത്തയാണ് കൃതി പങ്കുവച്ചിരിക്കുന്നത്.

  ബീച്ചില്‍ അടിച്ചുപൊളിച്ച് ബിഗ് ബോസ് താരം; വൈറലായി ഹിന ഖാന്‍

  സോഷ്യല്‍ മീഡിയയിലൂടെയാണ് താനും ഭര്‍ത്താവ് സാഹില്‍ സെഹ്ഗളും ബന്ധം വേര്‍പെടുത്തിയതായി കൃതി അറിയിച്ചത്. അതേസമയം വേര്‍പിരിഞ്ഞത് പേപ്പറിലൂടേയല്ലെന്നും ജീവിതത്തിലാണെന്നുമാണ് കൃതി പറയുന്നത്. ഇതില്‍ കൂടുതലൊന്നും ചെയ്യാനില്ലെന്നും കൃതി പറയുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് കൃതി മനസ് തുറന്നത്.

  ''എന്റെ ഭര്‍ത്താവ് സാഹിലും ഞാനും വേര്‍പിരിയാന്‍ തീരുമാനിച്ച വിവരം എല്ലാവരേയും അറിയിക്കുന്നു. പേപ്പറിലല്ല, ജീവിതത്തില്‍. ആരുടേയെങ്കിലും ഒപ്പം ജീവിക്കാന്‍ തീരുമാനിക്കുന്നതിനേക്കാള്‍ കടുപ്പമേറിയ തീരുമാനമായിരുന്നു. കാരണം ഒരുമിക്കാനുള്ള തീരുമാനത്തെ നിങ്ങളെ ഇഷ്ടപ്പെടുന്നവരെല്ലാം ആഘോഷിക്കും. പക്ഷെ വേര്‍പിരിയാനുള്ള തീരുമാനം അതേ ആളുകള്‍ക്ക് വേദനയാണ് നല്‍കുക'' കൃതി പറയുന്നു.

  എളുപ്പമല്ല. എളുപ്പമായിരിക്കുകയല്ല പക്ഷെ ഇതാണ് ചെയ്യേണ്ടത് എന്നതാണ് കാര്യം. കരുതലുള്ളവരോട് പറയാനുള്ളത് ഞാന്‍ സുഖമായി തന്നെയിരിക്കുന്നു. ജീവിതത്തില്‍ വേണ്ടപ്പെട്ടവരും നന്നായിരിക്കുന്നുവെന്ന് കരുതുന്നു. കൂടുതലൊന്നും പറയാനില്ല. എന്നു പറഞ്ഞാണ് കൃതി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഇപ്പോള്‍. നേരത്തെ തന്റെ വിവാഹത്തെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കൃതി മനസ് തുറന്നിരുന്നു.

  ''ഞാന്‍ കല്യാണം കഴിച്ച വിവരം പലര്‍ക്കും അറിയില്ലായിരുന്നു. കാരണം ആളുകള്‍ക്ക് താല്‍പര്യം തോ്ന്നാന്‍ മാത്രം വലിയൊരു താരമായിരുന്നില്ല ഞാന്‍. പിങ്കിന് ശേഷമാണ് ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. സത്യത്തില്‍ പിങ്ക് റിലീസ് ആകുന്നതിന് നാല് മാസം മുമ്പായിരുന്നു ഞാന്‍ വിവാഹിതയാകുന്നത്. അതേസമയം വ്യക്തിജീവിതത്തെ കുറിച്ച് ഞാന്‍ അധികമൊന്നും തുറന്ന പറയാറുമില്ല'' എന്നായിരുന്നു കൃതി പറഞ്ഞത്.

  വിവാഹത്തിന് തന്റെ കരിയറില്‍ പോസിറ്റീവായ ഇംപാക്ടായിരുന്നു ഉണ്ടായിരുന്നതെന്നും കൃതി പറഞ്ഞിരുന്നു. ബോളിവുഡിലെ മാറ്റത്തിന്റെ കാലത്തായിരുന്നു എന്റെ വിവാഹം. 30 കഴിഞ്ഞാലും അഭിനയിക്കാം എന്ന് കരുതാന്‍ തുടങ്ങിയിരുന്നു. കല്യാണം കഴിഞ്ഞും കുട്ടികളുണ്ടായാലും അഭിനയിക്കാമായിരുന്നു. ബോളിവുഡ് മാറുകയായിരുന്നു. ഞാന്‍ അതിന്റെ ഭാഗമായെന്നും കൃതി പറഞ്ഞു.

  മമ്മൂക്കയുടെ വെളിപ്പെടുത്തൽ.. CBI 5 ഷൂട്ട് ചെയ്യാൻ പോവുകയാണ് | FilmiBeat Malayalam

  ടെലിവിഷനിലൂടേയും പരസ്യ ചിത്രങ്ങളിലൂടേയുമാണ് കൃതി കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് 2010ല്‍ കിച്ചിഡി ദ മൂവി എന്ന സിനിമയിലൂടെ അരങ്ങേറി. രണ്ടാമത്തെ ചിത്രമായ ഷെയ്ത്താന്‍ നിരൂപക പ്രശംസ നേടിയ സിനിമയായിരുന്നു. എന്നാല്‍ 2016 ല്‍ പുറത്തിറങ്ങിയ പിങ്ക് ആണ് കൃതിയുടെ കരിയറില്‍ വഴിത്തിരിവാകുന്നത്. താപ്‌സി പന്നുവും അമിതാഭ് ബച്ചനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തില്‍ കൃതിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ഇന്ദു സര്‍ക്കാര്‍, ബ്ലാക്ക്‌മെയില്‍, മിഷന്‍ മംഗള്‍, ഉറി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ദ ഗേള്‍ ഓണ്‍ ദ ട്രെയിന്‍ ആണ് അവസാനം പുറത്തിറങ്ങിയ സിനിമ. ഫോര്‍ മോര്‍ ഷോട്ടസ്, ബാര്‍ഡ് ഓഫ് ബ്ലഡ്, ക്രിമിനല്‍ ജസ്റ്റിസ് എന്നീ വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. ഫോര്‍ മോര്‍ ഷോട്ട്‌സ് എമ്മി നോമിനേഷന്‍ നേടിയ സീരീസാണ്.

  Read more about: actress
  English summary
  Pink Movie Actress Kirti Kulhari Finally Announces Separation From Husband Saahil After 4 Years, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X