മിസ് ഇന്ത്യ മത്സരത്തിലെ ആ പതിനെട്ട് വയസുകാരി; സൂപ്പർസ്റ്റാറുകളുടെ നായികയായി തിളങ്ങി: പൂജ ബത്രയുടെ ജീവിതകഥ

മലയാളികൾക്ക് ഇന്നും പ്രിയങ്കരിയായ താരമാണ് പൂജ ബത്ര. സൂപ്പർസ്റ്റാറുകളുടെ നായികയായി മലയാളത്തിൽ തിളങ്ങിയ പൂജ ഇപ്പോൾ സിനിമകളിൽ സജീവമല്ല. എങ്കിലും സോഷ്യൽ മീഡിയയിലൂടെ താരം നിരവധി വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. പൂജയുടെ കരിയർ ഒരുപാട് ഉയർച്ച താഴ്ചകൾ നേരിട്ടുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ മോഡലിം​ഗിൽ മികവുറ്റ പ്രകടനം കാഴ്ചവെക്കാൻ പൂജക്കു സാധിച്ചു. അമ്മയെ പോലെ പൂജയും മിസ് ഇന്ത്യ കോമ്പറ്റീഷിൽ പങ്കെടുത്തിട്ടുണ്ട്.

പൂജ ബത്ര സിനിമയിൽ വരുന്നതിനു മുന്നേ മോഡലിം​ഗ് ചെയ്യുകയായിരുന്നു. 1993ൽ താരം പരസ്യ ചിത്രങ്ങളിലൂടെ ക്യാമറക്കു മുന്നിൽ എത്തി. അതേ വർഷമായിരുന്നു മിസ് ഇന്ത്യ ഏഷ്യ പസഫിക് മത്സരത്തിൽ നാലാം സ്ഥാനക്കാരിയായി പൂജ കിരീടം ചൂടി. അപ്പോൾ പൂജക്ക് വയസ്സ് 18. അതേ വർഷം മിസ് ഇന്ത്യ മത്സരത്തിലും പൂജ പങ്കെടുത്തു. ചെറിയ കാലയളവിൽ തന്നെ പൂജ ആളുകളുടെ മനസ് കീഴടക്കി. ഏകദേശം 250ൽ പരം മോഡലിം​ഗ് ഷോകളിൽ പൂജ ബത്ര പങ്കെടുത്തു.

Pooja Batra

1997ൽ വിശ്വവിധാത്ത എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് പൂജ ബത്ര സിനിമയിലെത്തുന്നത്. ശേഷം വിരാസത്, ഭായ് എന്നീ ഹിന്ദി ചിത്രങ്ങളിൽ പൂജ ബത്ര അഭിനയിച്ചു. അതിനു ശേഷം പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായാണ് പൂജ ബത്ര എത്തിയത്. അതും മോഹൻലാലിന്റെ നായികയായിട്ട്. ഈ ചിത്രത്തിലൂടെ ആളുകൾ പൂജയെ ഇഷ്ടപ്പെട്ടു. ശേഷം മമ്മൂട്ടിയുടെ നായികയായി മേഘം എന്ന സിനിമയിലും ജയറാം ചിത്രം ദൈവത്തിന്റെ മകൻ എന്ന ചിത്രത്തിലും അഭിനയിച്ചു.

കരിയറിൽ ഏറ്റവും ഉയർച്ചയിൽ നിൽക്കുമ്പോഴായിരുന്നു വിവാഹം. 2003ൽ സോനു എസ് അഹ്ലുവാലിയ എന്ന ഡോക്ടറെ വിവാഹം ചെയ്തു. വിവാഹത്തോടെ ചെറിയൊരു ബ്രെയ്ക്ക് സിനിമയിൽ നിന്ന് എടുത്തു. എന്നാൽ 2011 ഇരുവരും വേർപിരിഞ്ഞു. പൂജ കുഞ്ഞുങ്ങളെ പ്രസവിക്കാത്തിനാലാണ് ഇരുവരും വേർപിരിഞ്ഞത് എന്നാണ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നത്. പൂജക്ക് ഹോളിവുഡിൽ തിളങ്ങണമെന്നായിരുന്നു ആ​ഗ്രഹം. 2018ൽ ഒരു ഹോളിവുഡ് ചിത്രത്തിൽ പൂജ അഭിനയിക്കുകയും ചെയ്തു.

Pooja Batra

2019ലാണ് പൂജ രണ്ടാമത് വിവാ​ഹം ചെയ്യുന്നത്. ഇന്ത്യൻ സിനിമയിലെ ആസ്ഥാന വില്ലൻ ആയ നവാബ് ഷാ ആണ് പൂജ ബത്രയുടെ രണ്ടാമത്തെ ജീവിത പങ്കാളി. ഡൽഹിയിൽ വെച്ച് വളരെ പെട്ടെന്നായിരുന്നു ഇരുവരുടേയും വിവാഹം. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു പൂജ ഈ വിവരം പുറത്ത് വിട്ടത്. വിവാഹത്തിനു ശേഷവും പൂജയും നവാബും ഒരുമിച്ചുള്ള ചിത്രങ്ങൾ കാണുമ്പോൾ തോന്നുന്നത് പ്രണയത്തിന് പ്രായം ഒരു തടസമല്ല എന്നു തന്നെയാണ്.

ആദ്യ വിവാഹത്തോടെ പൂജ ബത്ര സിനിമാ അഭിനയം പൂർണമായും ഉപേക്ഷിച്ചുവെന്നും അമേരിക്കയിലേക്ക് പോയെന്നുമായിരുന്നു മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തത്. എന്നാൽ 2003നു ശേഷവും പൂജ ബത്രയുടെ സിനിമകൾ റിലീസ് ചെയ്തിട്ടുണ്ട്. താജ് മഹൽ; ഏൻ എറ്റേണൽ ലവ് സ്റ്റോറി, ഹം തും ഷബാന, എബിസിഡി 2 അങ്ങനെ മികച്ച സിനിമകൾ പൂജ പിന്നെയും ചെയ്തു. ഇപ്പോൾ സിനിമകളിൽ താരം സജീവമല്ല.

More from Filmibeat

Read more about: pooja batra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X