അച്ഛനേയും മകളേയും ചേര്‍ത്ത് പറയുന്നവര്‍, ആലിയ എന്റെ രഹസ്യ സന്തതിയെന്നും! തുറന്നടിച്ച് പൂജ ഭട്ട്

ഒരു കാലത്ത് ബോളിവുഡിലെ സൂപ്പര്‍ നായികയായിരുന്നു പൂജ ഭട്ട്. അഭിനയത്തിന് പുറമെ സംവിധാനത്തിലും സാന്നിധ്യം അറിയിച്ചിട്ടുള്ള പൂജയെ തേടി ദേശീയ പുരസ്‌കാരം അടക്കം എത്തിയിരുന്നു. പിന്നീട് സിനിമയില്‍ നിന്നും ഇടവേളയെടുത്ത പൂജ ഈയ്യടുത്താണ് ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. ബിഗ് ബോസ് ഒടിടി സീസണ്‍ 2വില്‍ മത്സരാര്‍ത്ഥിയായും പൂജ ഭട്ട് എത്തിയിരുന്നു.

സിനിമയിലെ പ്രകടനങ്ങള്‍ പോലെ തന്നെ പൂജയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. പൂജയുടെ കരിയറിലെ ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്നായിരുന്നു അച്ഛന്‍ മഹേഷ് ഭട്ടുമായുള്ള ചുംബനം. തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ ഒരു മാസികയുടെ കവര്‍ ചിത്രത്തിലാണ് പൂജയും മഹേഷ് ഭട്ടും ചുംബിക്കുന്ന ചിത്രം വന്നത്.

Pooja Bhatt

ഇപ്പോഴിതാ വിവാദമായി മാറിയ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് പൂജ ഭട്ട്. സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് പൂജ ഭട്ട് മനസ് തുറന്നത്. തനിക്ക് ആ ചിത്രത്തിന്റെ കാര്യത്തില്‍ കുറ്റബോധമില്ലെന്നാണ് പൂജ ഭട്ട് പറയുന്നത്. ആ ചിത്രം ആളുകള്‍ തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് വിലയിരുത്തിയതാണെന്നും താരം പറഞ്ഞു.

''ഒരിക്കലുമില്ല. ഞാനത് വളരെ സിംപിളായാണ് കാണുന്നത്. അന്ന് സംഭവിച്ചത് പക്ഷെ ദൗര്‍ഭാഗ്യകരമാണ്. തെറ്റായ പ്രസന്റ് ചെയ്യുകയും തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്‌തൊരു ഫ്രോസണ്‍ മൊമാന്റായിരുന്നു. എനിക്കോര്‍മ്മയുണ്ട് ഷാരൂഖ് എന്നോട് പറഞ്ഞത്, പെണ്‍മക്കളുണ്ടാകുമ്പോള്‍, കുഞ്ഞായിരിക്കുമ്പോള്‍ മമ്മി, പപ്പി എനിക്കൊരു ഉമ്മ തരൂവെന്ന് പറഞ്ഞു കൊണ്ടിരിക്കും എന്ന്. അതെന്നും അങ്ങനെ തന്നെയാണ്. ഞാന്‍ ഇന്നും എന്റെ അച്ഛന് ആ കുഞ്ഞ് കുട്ടിയാണ്. ജീവിതകാലത്തോളം അതങ്ങനെ തന്നെയായിരിക്കും'' എന്നാണ് പൂജ ഭട്ട് പറയുന്നത്.

''അത് വളരെ നിഷ്‌കളങ്കമായൊരു നിമിഷമായിരന്നു. അതിന്റെ ഉദ്ദേശം അറിയുന്നവര്‍ക്ക് അത് വായിച്ചെടുക്കാം. കാണേണ്ടവര്‍ക്ക് കാണാം. ഞാന്‍ അതിനെ പ്രതിരോധിക്കാനില്ല. അച്ഛന്റേയും മകളുടേയും ബന്ധത്തെ തെറ്റായി കാണുന്നവര്‍ക്ക് എന്തും സാധിക്കും. എന്നിട്ടാണ് നമ്മള്‍ കുടുംബത്തെക്കുറിച്ച് സംസാരിക്കുന്നത്. വല്ലാത്തൊരു തമാശ തന്നെ'' എന്നും പൂജ ഭട്ട് പ്രതികരിക്കുന്നുണ്ട്.

പൂജയുമായി ബന്ധപ്പെട്ട മറ്റൊരു വിവാദമായിരുന്നു ആലിയ ഭട്ടിന്റെ അമ്മ പൂജയാണെന്നുള്ളത്. പൂജയുടെ രഹസ്യ സന്തതിയാണ് ആലിയയെന്നായിരുന്നു ഒരുകാലത്ത് പ്രചരിച്ചിരുന്ന ഗോസിപ്പ്. ഇതേക്കുറിച്ചും അഭിമുഖത്തില്‍ പൂജ ഭട്ട് സംസാരിക്കുന്നുണ്ട്. മണ്ടത്തരം എന്നായിരുന്നു പൂജയുടെ പ്രതികരണം. എന്നാല്‍ തനിക്ക് അതില്‍ ചിരി വന്നില്ലെന്നും പൂജ പറയുന്നു. ആളുകള്‍ അനാവശ്യ ചോദ്യങ്ങളുമായി വന്നു. അതൊക്കെ ആളുകളുടെ മനസിന്റെ പ്രതിഫലനമാണെന്നാണ് പൂജ പറയുന്നത്.

Pooja Bhatt

മഹേഷ് ഭട്ടിന്റേയും പൂജയുടേയും ചുംബനം അന്ന് വലിയ വിവാദമായിരുന്നു. എന്നാല്‍ ചിത്രത്തേക്കാള്‍ പ്രശ്‌നമായത് പിന്നീട് അത് വിശദീകരിക്കാന്‍ മഹേഷ് ഭട്ട് നടത്തിയ പത്രസമ്മേളനമായിരുന്നു. പൂജ തന്റെ മകള്‍ അല്ലായിരുന്നുവെങ്കില്‍ താന്‍ വിവാഹം കഴിച്ചേനെ എന്നായിരുന്നു മഹേഷ് ഭട്ട് പറഞ്ഞത്. പൂജയേയും മഹേഷിനേയും കുറിച്ച് പല തരത്തിലുള്ള അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ ഈ വിവാദം ഇടവരുത്തുകയും ചെയ്തു.

എന്തായാലും ശക്തമായി തിരിച്ചു വന്നിരിക്കുകയാണ് പൂജ ഭട്ട്. ബോംബെ ബീഗംസ് എന്ന സീരിസിലൂടെയാണ് പൂജയുടെ തിരിച്ചുവരവ്. ഈയ്യടുത്ത് ദുല്‍ഖര്‍ സല്‍മാനൊപ്പം ചുപ്പ് എന്ന ചിത്രത്തിലും അഭിനയിച്ചു. ഇതിന് ശേഷമാണ് ബിഗ് ബോസിലേക്കും പൂജയെത്തുന്നത്. ഷോയില്‍ വച്ച് തന്റെ ജീവിതത്തിലെ പല വിവാദങ്ങളെക്കുറിച്ചും പൂജ മനസ് തുറന്നിരുന്നു.

More from Filmibeat

Read more about: pooja bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X