24-ാം വയസില്‍ ഞാന്‍ തീര്‍ന്നെന്ന് പലരും പറഞ്ഞു, വേറെവിടേയും കാണത്തതാണ് സംഭവിച്ചത്: പൂജ ഭട്ട്

ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് പൂജ ഭട്ട്. ദേശീയ പുരസ്‌കാരം അടക്കം നേടിയ താരം. ബോളിവുഡ് ഒരിക്കലും മറക്കാത്ത നിരവധി സിനിമകള്‍ പൂജ ഭട്ട് സമ്മാനിച്ചിട്ടുണ്ട്. ഭട്ട് കുടുംബത്തില്‍ നിന്നും അച്ഛന്‍ മഹേഷ് ഭട്ടിന്റെ പാതയിലൂടെയാണ് പൂജ സിനിമയിലെത്തിയത്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒരുപോലെ പ്രതിഭ തെളിയിക്കാന്‍ പൂജയ്ക്ക് സാധിച്ചിട്ടുണ്ട്. വെറും പതിനേഴാം വയസിലാണ് പൂജ തന്റെ കരിയര്‍ ആരംഭിക്കുന്നത്.

നന്നെ ചെറിയ പ്രായത്തിലാണ് പൂജ ഭട്ട് കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ തന്റെ കരിയറിന്റെ പീക്കില്‍ എത്താന്‍ പൂജയ്ക്ക് വേണ്ടിയത് ചുരുങ്ങിയ വര്‍ഷങ്ങളായിരുന്നു. അതേസമയം 24-ാം വയസില്‍ തന്നെ പലരും തന്നെ തള്ളിക്കളഞ്ഞുവെന്നാണ് പൂജ പറയുന്നത്. ഈയ്യടുത്ത് നല്‍കിയൊരു അഭിമുഖത്തിലാണ് പൂജ ഭട്ട് മനസ് തുറക്കുന്നത്.

Pooja Bhatt

?'ഞാന്‍ എന്റെ ആദ്യ സിനിമ ഡാഡി ചെയ്യുമ്പോള്‍ എനിക്ക് 17 വയസായിരുന്നു. പിന്നാലെ ദില്‍ ഹേ മാന്‍താ നഹിയും സഡക്കും ചെയ്തു. ഹാട്രിക് വിജയമായിരുന്നു. 19-ാം വയസില്‍ ഞാന്‍ സൂപ്പര്‍ താരമായി മാറി. എന്നാല്‍ 24 ആയപ്പോള്‍ എല്ലാവരും പറഞ്ഞത് ഇവള്‍ തീർന്നു എന്നാണ്. ലോകത്ത് 24-ാം വയസില്‍, എല്ലാവരും തുടങ്ങുന്ന കാലത്ത്, നിങ്ങള്‍ താരപദവിയുടെ ഉയരത്തില്‍ എത്തുമ്പോള്‍, അപ്പോഴാണഅ അവര്‍ നിങ്ങളെ പിടിച്ച് താഴെയിടുകയും തീര്‍ന്നുവെന്ന് പറയുകയും ചെയ്യുക'' പൂജ ഭട്ട് പറയുന്നു.

''25-ാം വയസില്‍ ഞാന്‍ നിര്‍മ്മാണ കമ്പനി തുടങ്ങി. തമന്ന ചെയ്തു. എന്റെ ആദ്യത്തെ ദേശീയ പുരസ്‌കാരം നേടി. അതോടെ എനിക്ക് ആത്മവിശ്വാസവും സംതൃപതിയും ലഭിച്ചു. ആത്മാഭിമാനം തിരിച്ചു പിടിച്ചത് പോലെ. ഞാന്‍ രാജ്യം മൊത്തം സഞ്ചരിച്ചു. ആളുകളെ കണ്ടു. ആ സിനിമ കാരുണ്യ പ്രവര്‍ത്തിനുള്ള പണം നേടി. എനിക്ക് ദേശീയ പുരസ്‌കാരവും ലഭിച്ചു. പിന്നെ ഞാന്‍ കജോളിനെ വച്ച് ദുശ്മന്‍ ചെയ്തു. പിന്നെ സക്കം ചെയ്തു. ബാക്കി ചരിത്രമാണ്'' എന്നും പൂജ പറയുന്നു.

Pooja Bhatt

''പിന്നെ ഞാന്‍ സിനിമ സംവിധാനം ചെയ്യാന്‍ തുടങ്ങി. 21 വര്‍ഷത്തേക്ക് ഞാന്‍ ക്യാമറയെ അഭിമുഖീകരിച്ചതേയില്ല. ഞാന്‍ ക്യാമറയ്്ക്ക് പിന്നിലായിരുന്നു. എന്റെ താരജീവിതം അവസാനിച്ചെന്നും ഇനിയങ്ങോട്ട് സിനിമ ഉണ്ടാക്കുന്ന ഘട്ടമാണെന്നും ഞാന്‍ സ്വയം വിശ്വസിച്ചു. അവസാനം ഞാന്‍ ജിസം 2 ഒരുക്കുകയും സണ്ണി ലിയോണിനെ അവതരിപ്പിക്കുകയും ചെയ്തു'' എന്നും പൂജ പറയുന്നുണ്ട്.

ഇപ്പോഴിതാ ഒടിടി ലോകത്തും സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ഇതിനോടകം തന്നെ സീരീസ് ലോകത്ത് കയ്യൊപ്പ് ചാര്‍ത്താന്‍ പൂജയ്ക്ക് സാധിച്ചു. ഈയ്യടുത്ത് താരം ബിഗ് ബോസിലുമെത്തിയിരുന്നു. ബിഗ് ബോസ് ഒടിടി സീസണ്‍ 2വിലൂടെയാണ് പൂജ ഭട്ട് ഈയ്യടുത്ത് വാര്‍ത്തകളില്‍ ഇടം നേടുന്നത്. തന്റെ ദാമ്പത്യ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും മദ്യലഹരിയ്ക്ക് അടിമയായതിനെക്കുറിച്ചുമൊക്കെ ബിഗ് ബോസ് ഒടിടിയില്‍ പൂജ ഭട്ട് സംസാരിക്കുന്നുണ്ട്.

More from Filmibeat

Read more about: pooja bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X