സ്ഥിരമായി സൂപ്പര്‍ താരങ്ങളുടെ നായിക, ഭാഗ്യമോ മറ്റെന്തെങ്കിലുമോ? അവതാരകനോട് കയര്‍ത്ത് പൂജ ഹെഗ്‌ഡെ
താരങ്ങളെ സംബന്ധിച്ച് സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ വളരെ പ്രധാനപ്പെട്ടതാണ്. തങ്ങളുടെ സിനിമ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ പല തരത്തിലുള്ള പ്രൊമോഷനുകളും താരങ്ങള്‍ നടത്താറുണ്ട്. മാധ്യമ പ്രവര്‍ത്തകരുമായുള്ള അഭിമുഖങ്ങളും സംവാദവുമൊക്കെ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്താറുണ്ട്. എന്നാല്‍ എല്ലായിപ്പോഴും ഇത്തരം പരിപാടികള്‍ നല്ല അനുഭവങ്ങളായിരിക്കണം നല്‍കണമെന്നില്ല.
ഇപ്പോഴിതാ തന്റെ പുതിയ സിനിമയായ ദേവയുടെ പ്രൊമോഷനെത്തിയ പൂജ ഹെഗ്‌ഡെയ്ക്ക് മാധ്യമ പ്രവര്‍ത്തകനില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നിരിക്കുകയാണ്. തന്നെ തരംതാഴ്ത്തുന്ന ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് പൊട്ടിത്തെറിക്കുകയായിരുന്നു പൂജ ഹെഗ്‌ഡെ. വിശദമായി വായിക്കാം തുടര്‍ന്ന്.

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലുമെല്ലാം നിരവധി സിനിമകള്‍ ചെയ്തിട്ടുള്ള നടിയാണ് പൂജ. ഹൃത്വിക് റോഷന്‍ നായകനായ മോഹന്‍ജോ ദാരോ ആയിരുന്നു പൂജയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. ബോളിവുഡിനേക്കാള്‍ തെന്നിന്ത്യന്‍ സിനിമാലോകമാണ് പൂജയ്ക്ക് ശ്രദ്ധ നേടിക്കൊടുക്കുന്നത്. പിന്നീട് താരം ബോളിവുഡിലേക്ക് തിരികെ വരികയായിരുന്നു. അക്ഷയ് കുമാര്‍, രണ്‍വീര്‍ സിംഗ്, സല്‍മാന്‍ ഖാന്‍ തുടങ്ങി വലിയ താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുണ്ട് പൂജ. ഇപ്പോഴിതാ ഷാഹിദ് കപൂറിന്റെ നായികയായി ദേവയിലുമെത്തിയിരിക്കുന്നു.
തെന്നിന്ത്യന്‍ സിനിമയിലും വിജയ്, അല്ലു അര്‍ജുന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ നായികയാണ് പൂജ. ഇത് ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. ''സല്‍മാന്‍ ഖാന്‍, ഹൃത്വിക് റോഷന്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നിവരുടെയെല്ലാം നായികയാകാന്‍ ഇന്‍ഡസ്ട്രിയിലേക്ക് വന്നയുടെ സാധിച്ചിട്ടുണ്ട്. അത് ഭാഗ്യം മാത്രമാണോ അതോ നിങ്ങള്‍ ഈ അവസരമെല്ലാം അര്‍ഹിക്കുന്നുണ്ടെന്ന് തോന്നുന്നുണ്ടോ?'' എന്നായിരുന്നു ചോദ്യം. ആത്മവിശ്വാസത്തോടെ തന്നെ തീര്‍ച്ചയായും താനത് അര്‍ഹിക്കുന്നുണ്ടെന്നായിരുന്നു പൂജയുടെ മറുപടി.
''തീര്‍ച്ചയായും. ഞാനിത് അര്‍ഹിക്കുന്നുണ്ട്. എന്നെ അവര്‍ ഈ സിനിമകളിലേക്ക് തിരഞ്ഞെടുക്കുന്നതിന് പിന്നില്‍ എന്തെങ്കിലും കാരണം കാണും'' പൂജ പറയുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകന്‍ വിട്ടില്ല. പൊതുവെ തെന്നിന്ത്യന്‍ താരങ്ങള്‍ക്ക് ബോളിവുഡില്‍ സിനിമ കിട്ടാന്‍ പ്രയാസമാണ് എന്നിരികെ എങ്ങനെയാണ് പൂജയ്ക്ക് അവസരം ലഭിക്കുന്നതെന്നായി അദ്ദേഹം.
''തയ്യാറെടുപ്പും അവസരും കൂട്ടിമുട്ടുന്നതാണ് ഭാഗ്യം എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതാണ് എനിക്ക് സംഭവിച്ചത്. അവസരം വന്നപ്പോള്‍ ഞാന്‍ തയ്യാറായിരുന്നു. നിങ്ങള്‍ക്ക് വേണമെങ്കില്‍ അതിനെ ഭാഗ്യം എന്ന് വിളിക്കാം. എന്നാല്‍ അപ്പോഴും ചോദ്യകര്‍ത്താവ് അടങ്ങിയില്ല. പൂജ സിനിമകള്‍ തിരഞ്ഞെടുക്കുന്നത് വലിയ താരങ്ങളുടെ നായികയാണോ എന്ന് നോക്കിയാണോ എന്നായി. ഇതോടെ പൂജയുടെ ഭാവം മാറി. നിങ്ങള്‍ക്ക് എന്താണ് എന്നോട് പ്രശ്‌നം? എന്ന് പ്രിയ തിരിച്ചടിച്ചു.

ഈ സമയം ഒപ്പമുണ്ടായിരുന്ന ഷാഹിദ് കപൂര്‍ ഇടപെടുകയായിരുന്നു. അവതാരകനും സൂപ്പര്‍ താരങ്ങളുടെ കൂടെ അഭിനയിക്കാനും ഡാന്‍സ് ചെയ്യാനുമൊക്കെ ആഗ്രഹം കാണുമെന്ന് തോന്നുന്നുവെന്ന് പറഞ്ഞ് ഷാഹിദ് രംഗം ശാന്തമാക്കുകയായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസമാണ് ദേവ തീയേറ്ററിലേക്ക് എത്തിയത്. റോഷന്‍ ആന്‍ഡ്രൂസ് ആണ് സിനിമയുടെ സംവിധാനം. മലയാള ചിത്രം മുംബൈ പൊലീസിന്റെ ഹിന്ദി റീമേക്കാണ് ദേവ.


Click it and Unblock the Notifications











