ഞാന്‍ മോശക്കാരിയാണ്, അച്ഛനേയും അമ്മയേയും അവര്‍ വീട്ടില്‍ നിന്നും ചവിട്ടിയിറക്കി; കരച്ചിലോടെ പൂനം പാണ്ഡെ

നടിയും മോഡലുമൊക്കെയായ പൂനം പാണ്ഡെ എന്നും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്. ബോളിവുഡിലെ മറ്റൊരു വിവാദ നായികയായ കങ്കണ റണാവത് അവതാരകയായി എത്തുന്ന പരിപാടിയാണ് ലോക്ക് അപ്പ്. ഈ ഷോയിലെ മത്സരാര്‍ത്ഥിയാണ് ഇപ്പോള്‍ പൂനം പാണ്ഡെ. വിവാദ താരങ്ങളാണ് ഷോയിലെ മത്സരാര്‍ത്ഥികളില്‍ മിക്കവരും. ഇതിനോടകം തന്നെ പല നാടകീയ രംഗങ്ങള്‍ക്കും സാക്ഷ്യം വഹിച്ച പരിപാടി ചര്‍ച്ചയായി മാറിയിരിക്കുകയാണ്. താരങ്ങള്‍ക്കിടയിലെ പൊട്ടിത്തെറികളും തുറന്നു പറച്ചിലുകളുമൊക്കെ ചര്‍ച്ചയായി മാറുകയാണ്.

ഇപ്പോഴിതാ തന്റെ ഭൂതകാലത്തെക്കുറിച്ച് പൂനം പാണ്ഡെ നടത്തിയ വെളിപ്പെടുത്തലുകളും ചര്‍ച്ചയായി മാറുകയാണ്. തന്റെ മാതാപിതാക്കളെക്കുറിച്ചായിരുന്നു താരം മനസ് തുറന്നത്. പൂനം പാണ്ഡെയുടെ വാക്കുകള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. താരത്തിന്റെ തുറന്നു പറച്ചിലിനെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

ഇറങ്ങി പോരേണ്ടി വന്നു

താന്‍ മൂലം തന്റെ കുടുംബത്തിന് തങ്ങളുടെ സൊസെെറ്റിയില്‍ നിന്നും ഇറങ്ങി പോരേണ്ടി വന്നതിനെക്കുറിച്ചായിരുന്നു പൂനം പാണ്ഡെ വെളിപ്പെടുത്തിയത്. സഹ മത്സരാര്‍ത്ഥിയായ കരണ്‍വീര്‍ ബോറയോടായിരുന്നു പൂനം മനസ് തുറന്നത്. എന്നാല്‍ തന്റെ കുടുംബം അന്ന് തന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ലായിരുന്നുവെന്നും അന്ന് താനായിരുന്നു വീട്ടില്‍ സമ്പാദിച്ചിരുന്നതെന്നും പൂനം ഓര്‍ക്കുന്നു.

ചവിട്ടിപ്പുറത്താക്കി

''മൂന്നോ നാലോ വര്‍ഷം മുമ്പത്തെ കാര്യമാണ് പറയുന്നത്. ഞാന്‍ എന്റെ കുടുംബത്തോടൊപ്പമായിരുന്നു. അമ്മയും അച്ഛനും സഹോദരിയും ഉണ്ടായിരുന്നു. ഞങ്ങളെല്ലാവരും ഒരുമിച്ചായിരുന്നു കഴിഞ്ഞിരുന്നത്. എന്റെ കുടുംബം ആയതിനാല്‍ ഞങ്ങളെ അവിടെ നിന്നും ചവിട്ടിപ്പുറത്താക്കി. ഞാന്‍ ആയിരുന്നു വീട്ടില്‍ സമ്പാദിച്ചിരുന്ന ഒരേയൊരാള്‍ അതുകൊണ്ട് അച്ഛനും അമ്മയും ഒന്നും പറഞ്ഞില്ല. ഞാന്‍ എന്നെങ്കിലും ആരേയെങ്കിലും കുറിച്ച് മോശം കാര്യങ്ങള്‍ പറയുന്നത് കണ്ടിട്ടുണ്ടോ, അങ്ങനെ ഒരു ആര്‍ട്ടിക്കിള്‍ എങ്കിലും കണ്ടുപിടിക്കാന്‍ പറ്റുമോ? എന്റെ മൂലയിലിരുന്ന് എന്റെ പണിയെടുക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്'' എന്നായിരുന്നു താരം പറഞ്ഞത്.

പ്രവേശനം നിഷേധിച്ചു

അതേസമയം ഒരിക്കല്‍ താന്‍ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് പോയപ്പോള്‍ തന്റെ കുടുംബാംഗങ്ങള്‍ തന്നെ തനിക്ക് പ്രവേശനം നിഷേധിച്ചുവെന്നും പൂനം പറയുന്നുണ്ട്. താന്‍ മോശക്കാരിയാണെന്ന് സ്വന്തം വീട്ടുകാര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നാണ് പൂനം പറയുന്നത്. ആ സംഭവം തന്നെ വല്ലാതെ ഉലച്ചു കളഞ്ഞുവെന്നും താരം പറയുന്നു. തന്നെ വ്യക്തിപരമായി അറിയാതെ തന്നെക്കുറിച്ച് മുന്‍വിധികള്‍ രൂപപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിക്കുന്നതായും പൂനം പാണ്ഡെ പറഞ്ഞു.

''ആശുപത്രിയില്‍ നിന്നും പുറത്ത് വന്ന എനിക്ക് സ്വന്തം വീട്ടിലേക്ക് പ്രവേശനം കിട്ടിയില്ല. ഞാന്‍ മോശക്കാരിയാണെന്ന് പറഞ്ഞു. എന്നെ മനസിലാക്കാന്‍ ആരും ശ്രമിക്കില്ല. എല്ലാവരും മുന്‍വിധികളുണ്ടാക്കും. കുറഞ്ഞത് എന്നെ കാണുകയോ എന്നെ മനസിലാക്കുകയോ ചെയ്യുക എന്നിട്ട് വിധിക്കുക'' എന്നാണ് താരം പറഞ്ഞത്. നേരത്തെ പൂനം പാണ്ഡെ തന്റെ വിവാഹ മോചനത്തെക്കുറിച്ച് പറഞ്ഞും പൊട്ടിക്കരഞ്ഞിരുന്നു. സാം ബോംബെയായിരുന്നു പൂനമിന്റെ ഭര്‍ത്താവ്. എന്നാല്‍ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ ഇരുവരും പിരിയുകയായിരുന്നു. ഇതേക്കുറിച്ച് പറഞ്ഞായിരുന്നു പൂനം വിതുമ്പിയത്. ''ഞാന്‍ ഒരുപാട് ശ്രമിച്ചു. നാല് വര്‍ഷം ശ്രമിച്ചു. പക്ഷെ ഒന്നും നടന്നില്ല. എന്റെ വിവാഹം നിലനിന്നിരുന്നുവെങ്കില്‍... എനിക്ക് ജീവിതത്തില്‍ ഒരിക്കലും ഒന്നുമുണ്ടാകില്ല. ഞാന്‍ ഒറ്റയ്ക്ക് തന്നെ മരിക്കും'' എന്നായിരുന്നു പൂനം പറഞ്ഞത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
വിവാഹം

നഷ എന്ന ചിത്രത്തിലൂടെയായിരുന്നു പൂനം പാണ്ഡെ ബോളിവുഡിലെത്തുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പൂനം പങ്കുവെക്കാറുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.് സാം ബോംബെ തന്നെ മര്‍ദ്ദിക്കുന്നതായും വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും അനുവദിക്കില്ലെന്നും പൂനം ആരോപിച്ചിരുന്നു. നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹം കഴിച്ചത്.

Read more about: poonam pandey
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X