ഷാരൂഖുമായി ഡേറ്റ് ചെയ്യില്ലെന്ന് പറഞ്ഞ ലേഡി ഗാഗ; കാരണം കേട്ട് ഞെട്ടിയ കിങ് ഖാൻ!, സംഭവമിങ്ങനെ

ഇന്ത്യന്‍ സിനിമയിലെ എന്നല്ല ലോകസിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. സിനിമാ കുടുംബത്തിന്റെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരോ ഒന്നുമില്ലാതെ ബോളിവുഡിലേക്ക് വന്ന ഒരു സാധാരണക്കാരനാണ് ഇന്ന് ലോകം മുഴുവൻ അറിയുന്ന ഷാരൂഖ് ഖാന്‍ ആയി മാറിയത്. ടെലിവിഷൻ ഷോകളിലൂടെ അഭിനയ ജീവിതം ആരംഭിച്ച ഷാരൂഖ് അവിടെ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തുകയായിരുന്നു. ഇന്ന് രാജ്യം കണ്ട ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. ലോകമെമ്പാടും നിരവധി ആരാധകരാണ് ഇന്ന് താരത്തിനുള്ളത്.

സിനിമയിലെ പ്രകടനങ്ങള്‍ കൊണ്ട് നിരവധി ആരാധകർക്ക് പ്രിയപ്പെട്ടവനായ ഷാരൂഖ് ഖാൻ ഓഫ് സ്‌ക്രീനിലും ആരാധകർക്ക് പ്രിയങ്കരനാണ്. താരത്തിന്റെ അഭിമുഖങ്ങൾ ഒക്കെ മുടക്കാതെ കാണുന്ന കേൾക്കുന്ന നിരവധി ആരാധകരാണ് ഉള്ളത്. പൊതുവേദികളിൽ എത്തിയാൽ തമാശകളിലൂടേയും അനുഭവകഥകളിലൂടേയുമെല്ലാം സദസിനെ കയ്യിലെടുക്കാന്‍ ഷാരൂഖിന് കഴിയാറുണ്ട്.

ആരാധകർ ഓർത്തിരിക്കുന്ന ഷാരൂഖിന്റെ നിരവധി അഭിമുഖങ്ങൾ ഉണ്ടാകും

ആരാധകർ ഓർത്തിരിക്കുന്ന ഷാരൂഖിന്റെ നിരവധി അഭിമുഖങ്ങൾ ഉണ്ടാകും. അതുപോലെ ഷാരൂഖ് അഭിമുഖം ചെയ്ത ആരാധകർ ഓർത്തിരിക്കുന്ന ഒന്നാകും നടിയും പോപ് ഗായികയുമായ ലേഡി ഗാഗയുമായുള്ള അഭിമുഖം. 2011ൽ ലേഡി ഗാഗ ഇന്ത്യയിൽ എത്തിയപ്പോൾ ആയിരുന്നു ഷാരൂഖ് അഭിമുഖം നടത്തിയത്. ആ അഭിമുഖം പല കാരണങ്ങൾ കൊണ്ട് അന്ന് വാർത്തകളിൽ ഇടം നേടിയിരുന്നു. അതിന്റെ വീഡിയോ അടുത്തിടെയും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.

അതിലെ ഏറ്റവും ശ്രദ്ധയാകർശിച്ച സംഭവം ആയിരുന്നു താൻ ഒരിക്കലും ഷാരൂഖിനെ ഡേറ്റ് ചെയ്യില്ലെന്ന് ലേഡി ഗാഗ പറഞ്ഞത്. ഷാരൂഖാനെ ഡേറ്റ് ചെയ്യാൻ തയ്യാറാണോ എന്ന് ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് ലേഡി ഗാഗ ഒരിക്കലും ഇല്ലെന്ന് പറഞ്ഞത്. ഷാരൂഖ് വിവാഹിതനാണല്ലോ താൻ ഒരിക്കലും ഡേറ്റ് ചെയ്യില്ല എന്നായിരുന്നു താരം പറഞ്ഞത്.

ലേഡി ഗാഗയുടെ മറുപടി കേട്ട് അൽപം ഞെട്ടിയ ഷാരൂഖ് നിരാശയോടെ

ലേഡി ഗാഗയുടെ മറുപടി കേട്ട് അൽപം ഞെട്ടിയ ഷാരൂഖ് നിരാശയോടെ, 'ആരാണ് ഇവരോട് എന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞത്' എന്നും ചോദിക്കുന്നുണ്ട്. 'ഞാൻ ഒരു നല്ല പെൺകുട്ടിയാണ്, ഞാൻ അതിൽ വിശ്വസിക്കുന്നില്ല, ഞാൻ ഒരാളുമായി മാത്രം ബന്ധം വയ്ക്കുന്ന വളരെ പഴയ രീതിയിലുള്ള ഒരു പെൺകുട്ടിയാണ്, ഒരു തരത്തിലും സാധ്യമല്ല.' എന്നാണ് ലേഡി ഗാഗ പറഞ്ഞത്. അതിന്, 'നിങ്ങൾ എന്റെ പ്രതീക്ഷകൾ തച്ചുടച്ചു' എന്ന് ഷാരൂഖും തമാശയായി പറയുന്നുണ്ട്.

അഭിമുഖത്തിനിടെ ഷാരൂഖിന്റെ പെരുമാറ്റവും ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു

അതേസമയം, അഭിമുഖത്തിനിടെ ഷാരൂഖിന്റെ പെരുമാറ്റവും ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഗാഗ വേണ്ടന്ന് പറഞ്ഞിട്ടും ഷാരൂഖ് നിർബന്ധിച്ച് തന്റെ വാച്ച് താരത്തിന് നൽകിയത് മോശമായി പോയി എന്നാണ് ആരാധകർ പറഞ്ഞത്. അതും ഷാരൂഖ് വാച്ച് കെട്ടാൻ അടുത്തേക്ക് വന്നപ്പോൾ ലേഡി ഗാഗ സോഫയുടെ ഒരു മൂലയിലേക്ക് ഒതുങ്ങുക കൂടി ചെയ്തപ്പോൾ. അവസാനം നിങ്ങളുടെ ആരാധകർക്ക് ആർക്കെങ്കിലും നൽകു എന്ന് ലേഡി ഗാഗ പറയുകയും, ഷാരൂഖ് എങ്കിൽ നിങ്ങൾ നൽകൂ എന്ന് പറഞ്ഞ് അത് അവിടെ അവസാനിക്കുകയും ആയിരുന്നു.

ഷോയിൽ തന്നെ തന്റെ കാപ്പി കപ്പ് പിടിക്കാൻ ഷാരൂഖിനെ ഗാഗ അനുവദിച്ചില്ല

ഷോയിൽ തന്നെ തന്റെ കാപ്പി കപ്പ് പിടിക്കാൻ ഷാരൂഖിനെ ഗാഗ അനുവദിച്ചില്ല, ഇത്രയും വലിയ ഒരു താരം തന്റെ കാപ്പി കപ്പ് പിടിക്കുന്നതിൽ തനിക്ക് അസ്വസ്ഥതയുണ്ടെന്നാണ് ഗാഗ പറഞ്ഞത്, ഷാരൂഖിന്റെ വിനയവും ഗാഗ ചൂണ്ടിക്കാണിച്ചിരുന്നു. ഇതും ഏറെ ശ്രദ്ധനേടിയ സംഭവം ആയിരുന്നു.

ഗാഗ ഇപ്പോൾ അറിയപ്പെടുന്ന ഒരു അഭിനേത്രി കൂടിയാണ്. എ സ്റ്റാർ ഈസ് ബോൺ എന്ന ചിത്രത്തിലെ അഭിനയത്തിന് ഗാഗ ഓസ്കാർ നോമിനേഷൻ നേടിയിരുന്നു, മികച്ച ഗാനത്തിനുള്ള ഓസ്കാറും താരം നേടി. ഹൗസ് ഓഫ് ഗൂച്ചിയിലാണ് ഗാഗ അവസാനമായി അഭിനയിച്ചത്. അടുത്തിടെ ജോക്കർ: ഫോളി എ ഡ്യൂക്സിൽ ഹാർലി ക്വിൻ ആയും അഭിനയിച്ചിരുന്നു. പോപ് ഗായിക എന്ന നിലയിൽ 13 ഗ്രാമി അവാർഡുകൾ ലേഡി ഗാഗ സ്വന്തമാക്കിയിട്ടുണ്ട്.

Read more about: shah rukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X