ആ കണ്ണുകള്‍ ഇനിയൊരിക്കല്‍ കൂടി ഈറനണിയരുത്! സ്തനാര്‍ബുദ സര്‍ജറിയെക്കുറിച്ച് നടിയുടെ കുറിപ്പ്

ഒടിടി പ്ലാറ്റ്‌ഫോമുകളും വെബ് സീരീസുകളുമൊക്കെ ഇത്രത്തോളം പ്രചാരം നേടുന്നതിന് മുമ്പ് തന്നെ ആ മേഖലയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞവരാണ് ഷിറ്റി ഐഡിയാസ് ട്രെന്റിംഗ് എന്ന എസ്‌ഐടി യൂട്യൂബ് ചാനല്‍. വീഡിയോകളിലൂടേയും വെബ് സീരീസുകളിലൂടേയും ഒടിടി ലോകത്തില്‍ പ്രചോദനമായി മാറിയത് പോലെ തന്നെ ജീവിതത്തിലും പ്രചോദനമായി മാറുകയാണ് ഷിറ്റി ഐഡിയാസ് ട്രെന്റിംഗിന്റെ സഹ സ്ഥാപകയും നടിയുമായ ഛവി മിത്തല്‍. കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ ഛവിയുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ദിവസങ്ങളുടേതായിരുന്നു. സ്തനാര്‍ബുദമാണെന്ന് ഛവി തിരിച്ചറിയുന്നത് ദിവസങ്ങള്‍ മാത്രം മുമ്പാണ്.

എന്നാല്‍ അര്‍ബുദത്തിന് മുന്നില്‍ ഭയപ്പെട്ട് തോല്‍വി സമ്മതിക്കാന്‍ ഛവി ഒരുക്കമായിട്ടില്ല. രോഗാവസ്ഥയെ നേരിട്ടു കൊണ്ട് ഛവി വീണ്ടും പ്രചോദനവും കരുത്തുമായി മാറുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് തനിക്ക് സ്തനാര്‍ബുദമാണെന്ന് ഛവി ആരാധകരെ അറിയിക്കുന്നത്. ഇന്നലെയായിരുന്നു താരം ശസ്ത്രക്രിയയ്ക്ക് വിധേയയാത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ താരം പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

തന്റെ ചിത്രം

ആശുപത്രിയില്‍ നിന്നുമുള്ള തന്റെ ചിത്രം പങ്കുവച്ചു കൊണ്ടാണ് ഛവി സോഷ്യല്‍ മീഡിയയിലെത്തിയിരിക്കുന്നത്. താന്‍ ക്യാന്‍സര്‍ മുക്തയായെന്നാണ് താരം കുറിപ്പില്‍ പറയുന്നത്. ശസ്ത്രക്രിയയെക്കുറിച്ചും തന്റെ മാനസികാവസ്ഥയെക്കുറിച്ചുമൊക്കെ ഛവി കുറിപ്പില്‍ പറയുന്നുണ്ട്. ആറ് മണിക്കൂര്‍ നീണ്ടതായിരുന്നു സര്‍ജറി എന്നാണ് ഛവി പറയുന്നത്. ''അനസ്തീഷ്യോളജിസ്റ്റ് എന്നോട് കണ്ണുകളടച്ച് നല്ലതെന്തിനേയെങ്കിലും കുറിച്ച് ചിന്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പൂര്‍ണ ആരോഗ്യത്തോടെയുള്ള മനോഹരങ്ങളായ എന്റെ സ്തനങ്ങളെക്കുറിച്ചാണ് ഞാന്‍ ചിന്തിച്ചത്. അങ്ങനെ ശസ്ത്രക്രിയയിലേക്ക് കടന്നു. പിന്നെ ഞാന്‍ അറിയുന്നത് അര്‍ബുദ മുക്തയായി എഴുന്നേല്‍ക്കുന്നതാണ്. ശസ്ത്രക്രിയ ആറ് മണിക്കൂര്‍ നീണ്ടതായിരുന്നു. ഒരുപാട് പ്രൊസീജ്യറുകളുണ്ടായിരുന്നു ചെയ്യാന്‍. സുഖപ്പെടലിലേക്കുള്ളത് നീണ്ടൊരു യാത്ര തന്നെയാണ്. പക്ഷെ നല്ല കാര്യം എന്തെന്നാല്‍, ഇനിയങ്ങോട്ട് നല്ലതേ സംഭവിക്കൂവെന്നതാണ്. ഏറ്റവും മോശം കാര്യം കഴിഞ്ഞു പോയിരിക്കുന്നു'' എന്നാണ് ഛവി കുറിക്കുന്നത്.

ആരാധകരുടെ നിരന്തരമുള്ള പിന്തുണ

തന്റെ ആരാധകരുടെ നിരന്തരമുള്ള പിന്തുണയ്ക്കും സന്ദേശങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി പറയുന്നതായും ഛവി കുറിക്കുന്നുണ്ട്. ''നിങ്ങളുടെ പ്രാര്‍ത്ഥനകളായിരുന്നു എന്റെ മനസ് നിറയെ. ഇനിയാണ് അവയെ കൂടുതലായി വേണ്ടത്. കാരണം എനിക്ക് നല്ല വേദനയുണ്ട്. മുഖത്തൊരു ചിരിയുമായി ഞാന്‍ വിജയിച്ച പോരാട്ടം എന്നെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ വേദന. കൂടുതല്‍ ഭീതിതമായ വിവരങ്ങള്‍ പങ്കുവെക്കുന്നില്ല. പക്ഷെ, ഈ അവസ്ഥയില്‍ എനിക്കൊപ്പം നിന്നത് നന്ദി. നിങ്ങളുടെ സന്ദേശങ്ങള്‍ എന്റെ കണ്ണുനിറച്ചു. പ്രാര്‍ത്ഥനകള്‍ അവസാനിപ്പിക്കരുത്'' എന്നായിരുന്നു താരം ആരാധകരോടായി പറഞ്ഞത്.

 പങ്കാളി

ഈ യാത്രയില്‍ തനിക്കൊപ്പം കരുത്തോടെ നില്‍ക്കുകയും പിന്തുണ നല്‍കുകയും ചെയ്ത ഭര്‍ത്താവ് മോഹിത് ഹുസൈനും ഛവി കുറിപ്പില്‍ നന്ദി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഒരു തുള്ളി കണ്ണുനീര്‍ പോലും ഇനി കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഛവി പറയുന്നുണ്ട്. ''അവസാനമായി, പക്ഷെ ഏറ്റവും പ്രാധാന്യത്തോടെ, എന്റെ പങ്കാളിയില്ലാതെ എനിക്കിത് സാധിക്കുമായിരുന്നില്ല. എന്റത്ര തന്നെ കരുത്തോടെയും ധീരമായും ക്ഷമയോടെയും കരുതലോടെയും സ്‌നേഹത്തോടേയും ഭ്രാന്തമായും കൂടെ നിന്നു. നിന്റെ കണ്ണുകളില്‍ ഇനി നനഞ്ഞ് കാണരുത്'' എന്ന് പറഞ്ഞാണ് ഛവി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Recommended Video

സ്വന്തം നിലപാട് മാറ്റാറുണ്ടോ എന്ന ചോദ്യത്തിന് പൃഥ്വിയുടെ മറുപടി
ജിമ്മിലേക്കുള്ള പോക്ക്

ജിമ്മില്‍ വച്ചുണ്ടായ ചെറിയൊരു പരുക്കിനെ തുടര്‍ന്ന ഡോക്ടറെ കാണാന്‍ പോയപ്പോഴാണ് തനിക്ക് സ്തനാര്‍ബുദമാണെന്ന് അറിയുന്നതെന്നാണ് ഛവി പറഞ്ഞത്. സ്‌നത്തില്‍ മുഴയുള്ളത് തിരിച്ചറിഞ്ഞതോടെ ബയോപ്‌സി നടത്തുകയായിരുന്നു. ജിമ്മിലേക്കുള്ള പോക്കാണ് ജീവിതം രക്ഷിച്ചതെന്നാണ് ഛവി പറയുന്നത്. മാമോഗ്രാമുകള്‍ ഉള്‍പ്പെടുള്ള കൃത്യമായ പരിശോധനകള്‍ നടത്തണമെന്നും സ്തനാര്‍ബുദത്തെ പ്രതിരോധിക്കണമെന്നും ശരീരത്തില്‍ മുഴകള്‍ കണ്ടെത്തിയാല്‍ ഒരിക്കലും അവഗണിക്കരുതെന്നും കഴഞ്ഞ ദിവസം പങ്കുവച്ച കുറിപ്പില്‍ ഛവി പറഞ്ഞിരുന്നു. നിരവധി പേരാണ് താരത്തിന് പിന്തുണയും സ്‌നേഹവും അറിയിച്ചുകൊണ്ട് എത്തിയിരിക്കുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X