ആലിയയ്ക്ക് രണ്‍ബീറിനെ പേടി, എല്ലാവരുടേയും മുമ്പില്‍ വച്ച് കളിയാക്കും; നടനെതിരെ ആരാധകര്‍
താരങ്ങളുടെ ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങളാണ് അവരുടെ ആരാധകരാക്കി പ്രേക്ഷകരെ മാറ്റുന്നത്. എന്നാല്‍ പുറമെ കാണുന്ന ഗ്ലാമറിനും ചിരിക്കുന്ന മുഖത്തിനുമൊക്കെ പിന്നിലുള്ളത് പലപ്പോഴും മറ്റൊരു മുഖമായിരിക്കും. തങ്ങളുടെ ആരാധ്യ താരങ്ങളെ നേരിട്ടറിയുന്നതോടെ പലര്‍ക്കും നിരാശപ്പെടേണ്ടി വരാറുണ്ട്. താരങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള നിരാശപ്പെടുത്തുന്ന പല കഥകളും നമ്മള്‍ കേട്ടിട്ടുണ്ട്.
ഇതിനിടെ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ് ഒരു കുറിപ്പ്. ബോളിവുഡിലെ താരദമ്പതിമാരായ രണ്‍ബീര്‍ കപൂറിനേയും ആലിയ ബട്ടിനേയും കുറിച്ചുള്ളൊരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡില്‍ ഒരാള്‍ പങ്കുവച്ച കുറിപ്പാണ് വൈറലായി മാറുന്നത്.

സിനിമകള്‍ക്കായി ജ്വല്ലറി നിര്‍മ്മിക്കുന്ന തന്റെ സുഹൃത്തിന്റെ വെളിപ്പെടുത്തലുകളാണ് ഒരാള്‍ പങ്കുവച്ചിരിക്കുന്നത്. ഈ കുറിപ്പിന്റെ ആധികാരികത ഉറപ്പു വരുത്താന്‍ സാധിച്ചിട്ടില്ലെങ്കിലും വലിയൊരു ചര്‍ച്ചയ്ക്കാണ് കുറിപ്പ് തുടക്കമിട്ടിരിക്കുന്നത്.
''എന്റെ അടുത്ത സുഹൃത്ത് സിനിമകളില്‍ ജ്വല്ലറിയുണ്ടാക്കുന്നവരാണ്. അവന്റെ കുടുംബം വര്‍ഷങ്ങളായി ചെയ്യുന്ന ജോലിയാണ്. ബ്ലാക്ക് ആന്റ് വൈറ്റ് കാലം മുതലേ അവരുണ്ട്. അതിനാല്‍ അവര്‍ എപ്പോഴും സെറ്റിലുണ്ടാകും. ബോളിവുഡ് താരങ്ങള്‍ തങ്ങളുടേതായ ലോകത്ത് ജീവിക്കുന്നവരാണെന്നാണ് അവന്‍ പറഞ്ഞത്. സാധാരണ ജീവിതവുമായി അവര്‍ക്ക് യാതൊരു ബന്ധവുമില്ല. മിക്ക സ്റ്റാര്‍ കിഡ്‌സും അവരുടേതായി കുമിളയില്‍ ജീവിക്കുന്നവരാണ്. സോഷ്യല്‍ മീഡിയയും ഡ്രഗ്‌സും സെക്‌സുമാണ് അവരുടെ ലോകം'' എന്നാണ് കുറിപ്പില്‍ പറയുന്നത്.
അവന്‍ കൂടെ ജോലി ചെയ്തവരില്‍ ഏറ്റവും മാന്യമായി പെരുമാറിയിട്ടുള്ളത് ഷാരൂഖ് ഖാന്‍, മാധുരി, കത്രീന, അനുഷ്‌ക എന്നിവരാണെന്നാണ് പറഞ്ഞത്. അവര്‍ എല്ലാവരോടും മാന്യമായിട്ടാണ് പെരുമാറുക. അവരുടെ കൂടെ ജോലി ചെയ്യാന്‍ അവന് ഇഷ്ടമാണ്. സെറ്റിലെ എല്ലാവരും ഭക്ഷണം കഴിച്ചെന്ന് ഉറപ്പു വരുത്തിയിട്ടേ ഷാരൂഖ് പോവുകയുള്ളൂ. ക്ലീനിംഗ് ക്രൂവിലെ ആളുകളോട് പോലും പേരെടുത്ത് വിളിക്കാവുന്ന ബന്ധം ഷാരൂഖിന് ഉണ്ടാകും എന്നാണ് അവന്‍ പറയുന്നതെന്നും കുറിപ്പില്‍ പറയുന്നു.
അവന്‍ രണ്‍ബീര്‍ കപൂറിനും ആലിയ ഭട്ടിനുമൊപ്പവും ജോലി ചെയ്തിട്ടുണ്ട്. അവളുടെ രണ്ട് സിനിമയില്‍ അവനുണ്ടായിരുന്നു. രണ്‍ബീര്‍ അവളോട് പെരുമാറുന്നത് ശരിക്കും പേടിപ്പിക്കുന്ന തരത്തിലാണെന്നാണ് അവന്‍ പറയുന്നത്. സെറ്റിലുള്ള എല്ലാവരേയും അത് അസ്വസ്ഥപ്പെടുത്താറുണ്ട്. രണ്‍ബീര്‍ എപ്പോഴു ആലിയയെ കളിയാക്കും. എല്ലാവരുടേയും മുന്നില്‍ വച്ച് അവളുടെ സിനിമയാണെങ്കില്‍ പോലും അപമാനിക്കും. ആലിയ പേടിച്ചാണ് രണ്‍ബീറിന് പിന്നാലെ നടക്കുന്നത്. അവന്റെ മുമ്പില്‍ അവളുടെ ആത്മവിശ്വാസമൊക്കെ ചോര്‍ന്നു പോകുമെന്നും കുറിപ്പില്‍ പറയുന്നു.

അതേസമയം ഇതാദ്യമായല്ല രണ്‍ബീര്‍ ആലിയയോട് പെരുമാറുന്നത് പരുഷമായിട്ടാണെന്നും രണ്‍ബീറിന്റേത് ടോക്‌സിക് പ്രകൃതമാണെന്നുമുള്ള ആരോപണം ഉയരുന്നത്. നേരത്തെ പരസ്യമായി തന്നെ രണ്‍ബീര്‍ ആലിയയെ കളിയാക്കിയത് വിവാദമായിരുന്നു. ഈയ്യടുത്ത് താന്‍ ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് രണ്‍ബീറിന് ഇഷ്ടമല്ലെന്നും ലിപ്സ്റ്റിക് ഇട്ടു കണ്ടാല്‍ തുടച്ചു കളയാന്‍ പറയുമെന്നുമുള്ള ആലിയയുടെ വെളിപ്പെടുത്തലും വലിയ വിവാദമായി മാറിയിരുന്നു.
ബ്രഹ്‌മാസ്ത്ര എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് രണ്‍ബീറും ആലിയയും പ്രണയത്തിലാകുന്നത്. ഈയ്യടുത്ത് വിവാഹിതരായ ഇരുവര്‍ക്കും ഒരു മകളുമുണ്ട്. രണ്‍വീര്‍ സിംഗിനൊപ്പം അഭിനയിച്ച റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് ആലിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം. ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന ചിത്രത്തിലൂടെ ആലിയ ഹോളിവുഡിലേക്കും എന്‍ട്രി നടത്തിയിരിക്കുകയാണ്. ആനിമല്‍ ആണ് രണ്‍ബീറിന്റെ പുതിയ സിനിമ.


Click it and Unblock the Notifications