For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാമുകന് സര്‍പ്രൈസ് നല്‍കാന്‍ വിദേശത്തേക്ക്, എത്തിയപ്പോഴാണ് അറിഞ്ഞത് എന്നെ വഞ്ചിക്കുകയായിരുന്നു!

  |

  ടെലിവിഷനിലൂടെ ബോളിവുഡിലെത്തിയ താരമാണ് പ്രാചി ദേശായി. കസം സേ എന്ന പരമ്പരയിലൂടെയായിരുന്നു പ്രാചിയുടെ തുടക്കം. പരമ്പരയിലെ ബനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു പ്രാചി. 2008 ല്‍ പുറത്തിറങ്ങിയ റോക്ക് ഓണ്‍ എന്ന സിനിമയിലൂടെയാണ് പ്രാചി ബോളിവുഡിലെത്തുന്നത്. പിന്നീട് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ, അസര്‍, ഐ മി ഓര്‍ മേം, ബോല്‍ ബച്ചന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് പ്രാചി.

  Also Read: മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലേക്ക് ക്ഷണം, നോ പറഞ്ഞ സിജു; ദുഃഖമില്ലെന്ന് താരം

  സീരിയലിലും സിനിമയിലുമെല്ലാം കയ്യടി നേടാന്‍ പ്രാചിയ്ക്ക് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും പ്രാചി സജീവമാണ്. അതേസമയം പ്രാചിയുടെ വ്യക്തിജീവിതം പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറില്ല. നിലവില്‍ താരം സിംഗിളാണ്. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചുമൊക്കെ പ്രാചി മനസ് തുറന്നിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

  നേരത്തെ ഫിലിംഫെയറിന് നല്‍കിയൊരു അഭിമുഖത്തില്‍ താന്‍ ഒരാളുമായി പ്രണയത്തിലായിരുന്നുവെന്നാണ് താരം വെളിപ്പെടുത്തിയത്. എന്നാല്‍ അയാള്‍ തന്നോട് നുണ പറഞ്ഞുവെന്നും താരം പറയുന്നത്. താന്‍ അയാള്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കാന്‍ ശ്രമിച്ചപ്പോഴാണ് തന്നോട് നുണ പറഞ്ഞത് അറിഞ്ഞതെന്നും പ്രാചി പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

  Also Read: ഞാന്‍ വഴക്കുപറയുമ്പോള്‍ തലകുനിച്ച് കണ്ണുനിറയ്ക്കുന്ന മണി ഇന്നും ഓര്‍മയിലുണ്ട്; വികാരഭരിതനായി മമ്മൂട്ടി

  ''ഒരാള്‍ക്ക് വേണ്ടി ഞാന്‍ രാജ്യങ്ങള്‍ക്ക് കുറുകെ പറന്നിട്ടുണ്ട്. ഞാന്‍ ഫോണിലൂടെ സംസാരിച്ചപ്പോള്‍ അവന്‍ ഒരു രാജ്യത്തിലാണെന്ന് പറഞ്ഞു. ഞാന്‍ അവന് ഒരു സര്‍പ്രൈസ് കൊടുക്കാനായി അങ്ങോട്ടോക്ക് പോയി. പക്ഷെ ഞാന്‍ അവിടെ എത്തിയപ്പോഴാണ് അവന്‍ എന്നോട് നുണ പറഞ്ഞതാണെന്ന് മനസിലാകുന്നത്. അവന്‍ അവിടെയുണ്ടായിരുന്നില്ല. പക്ഷെ ഞാന്‍ ഒറ്റയ്ക്ക് ഹോളിഡെ ആഘോഷിച്ചു. അങ്ങനെയാണ് സ്വയം ആശ്വസിപ്പിച്ചത്. കുറച്ച് നല്ല സമയം അവനവന് നല്‍കുക'' എന്നാണ് താരം പറഞ്ഞത്.

  താന്‍ എങ്ങനെയാണ് ആ പ്രശ്‌നത്തെ നേരിട്ടതെന്നും പ്രാചി പറയുന്നുണ്ട്. താനൊരു പ്രാക്ടിക്കല്‍ വ്യക്തിയാണെന്നും അവഗണിക്കുന്നതിലൂടെ മറ്റുള്ളവരെ ഭ്രാന്ത് പിടിപ്പിക്കാന്‍ തനിക്ക് അറിയാമെന്നും പ്രാചി പറയുന്നു. താന്‍ കാമുകനോട് ഒന്നും സംസാരിച്ചില്ലെന്നും ഒരു സീന്‍ ക്രിയേറ്റ് ചെയ്തില്ലെന്നും താരം പറയുന്നുണ്ട്.

  Also Read: 'ദീപികയുടെ ബിക്കിനി ഫോട്ടോ കാണിച്ച് അമൃതയില്‍ നിന്നും ഇതാണ് പ്രതീക്ഷിക്കുന്നതെന്ന് പറയാറുണ്ട്'; ഗോപി സുന്ദര്‍!

  ''പിന്നാലെ നടക്കുന്ന ശീലം എനിക്കില്ല. അവഗണിച്ച് തന്നെ ഭ്രാന്ത് പിടിപ്പിക്കാന്‍ എനിക്കാകും. ഞാന്‍ എന്താണ് മിണ്ടാതിരിക്കുന്നതെന്ന് അവന് ഒരു ഐഡിയയുമുണ്ടായിരുന്നില്ല. ഞാന്‍ അവിടെ പോയതിനെക്കുറിച്ച് അവന് അറിയില്ലായിരുന്നു. ഞാന്‍ പ്രാക്ടിക്കല്‍ വ്യക്തിയാണ്. ഞാന്‍ സെന്‍സിറ്റീവാണെങ്കിലും സാഹചര്യങ്ങളെ എന്നെ ബാധിക്കാന്‍ ഞാന്‍ അനുവദിക്കാറില്ല. ഞാന്‍ ആന്തരികമായാണ് പ്രശ്‌നങ്ങളെ നേരിടുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് ചുറ്റുമുള്ളവര്‍ക്ക് അറിയുക പോലുമില്ല. ഞാന്‍ ഒരിക്കലുമൊരു സീനുണ്ടാക്കില്ല. കുറച്ച് കഴിയുമ്പോള്‍ ചിലപ്പോള്‍ പറഞ്ഞെന്ന് വരാം. ചിലപ്പോഴിത് അനാരോഗ്യകരമായിരിക്കാം, പക്ഷെ ഞാന്‍ അങ്ങനെയാണ്'' എന്നും താരം പറയുന്നു.

  വിവാഹത്തെക്കുറിച്ച് ഒരിക്കല്‍ പ്രാചി മനസ് തുറന്നിരുന്നു. ''ഓണ്‍ സ്‌ക്രീനില്‍ ഒരുപാട് തവണ കല്യാണം കഴിച്ചു. അതിനാല്‍ മടുത്തു. എന്റെ കൂട്ടുകാര്‍ അവരുടെ മാതാപിതാക്കള്‍ കല്യാണക്കാര്യം പറയുന്നുവെന്ന് പറയുമ്പോള്‍ എനിക്ക് അത്ഭുതമാണ്. കാരണം എന്റെ മാതാപിതാക്കള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. എന്റെ ആള്‍ ആരായാലും നല്ലവണ്ണം തയ്യാറായിരിക്കണം. ഞാന്‍ എന്റെ ഇഷ്ടത്തിനാണ് ജീവിക്കുന്നത്. എന്റെ സ്വാതന്ത്ര്യം കല്യാണത്തിനായി മാറ്റി വെക്കാനാകില്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ചിലപ്പോള്‍ കല്യാണം കഴിച്ചേക്കാം. പക്ഷെ ശരിയായ ഒരാള്‍ വരണം'' എന്നും താരം പറയുന്നുണ്ട്.

  Read more about: prachi desai
  English summary
  Prachi Desai Once Flown To Surprise Her Boyfriend But Found He Was Lying To Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X