'ഞാൻ നോ പറഞ്ഞിട്ടും സംവിധായകൻ വിട്ടില്ല, വീണ്ടും നിർബന്ധിച്ചു'; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പ്രാച്ചി ദേശായി
ടെലിവിഷന്‍ രംഗത്തു നിന്നും സിനിമയിലേക്ക് ചുവടുവെക്കുക എന്നത് ഏറെ പ്രയാസം നിറഞ്ഞതാണ്. സീരിയല്‍ താരങ്ങള്‍ സിനിമാ ലോകത്ത് നേരിടേണ്ടി വരുന്ന അവഗണനകളെക്കുറിച്ച് പല പ്രമുഖതാരങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്. ടെലിവിഷനില്‍ നിന്നും ബോൡവുഡിലേക്ക് വിജയകരമായി ചുവടുമാറ്റം നടത്തിയ ചുരുക്കം ചില നായികമാരില്‍ ഒരാളാണ് പ്രാച്ചി ദേശായി.
2006 ലാണ് പ്രാച്ചി ടെലിവിഷന്‍ കരിയര്‍ ആരംഭിക്കുന്നത്. കസം സേ ആയിരുന്നു ആദ്യ പരമ്പര. റാം കപൂര്‍ നായകനായ പരമ്പര വലിയ വിജയമായി മാറി. പിന്നീടാണ് പ്രാച്ചി ബോളിവുഡിലെത്തുന്നത്. ഫര്‍ഹാന്‍ അക്തര്‍ നായകനായ റോക്ക് ഓണ്‍ ആയിരുന്നു ആദ്യ സിനിമ. ചിത്രവും ഹിറ്റായി, പ്രാച്ചിയും ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമാകാന്‍ പ്രാച്ചിയ്ക്ക് സാധിച്ചു.

വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ, ബോല്‍ ബച്ചന്‍, ഏക് വില്ലന്‍, അസര്‍ തുടങ്ങിയ സിനിമകളില്‍ പ്രാച്ചി അഭിനിയച്ച് കയ്യടി നേടിയിട്ടുണ്ട്. ടെലിവിഷനിലും സിനിമയിലുമെല്ലാം ആരാധകരെ നേടാനും പ്രാച്ചിയ്ക്ക് സാധിച്ചിരുന്നു. അറിയപ്പെടുന്ന താരമായിരുന്നിട്ടും തനിക്ക് കാസ്റ്റിംഗ് കൗച്ച് അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് പ്രാച്ചി ദേശായി പറയുന്നത്. മുമ്പൊരിക്കല്‍ ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തിലാണ് പ്രാച്ചി ദേശായി മനസ് തുറക്കുന്നത്.
നേരിട്ടായിരുന്നു തന്നോട് കിടക്കാന്‍ പങ്കിടാന്‍ ആവശ്യപ്പെട്ടതെന്നാണ് പ്രാച്ചി പറയുന്നത്. ''വളരെ ഡയറക്ടായിട്ടാണ് അവര്‍ എന്നോട് അങ്ങനെ ചോദിച്ചത്. ഒരു വലിയ സിനിമയായിരുന്നു. ചിത്രത്തില്‍ അവസരം കിട്ടാന്‍ വഴങ്ങികൊടുക്കണമെന്ന് പറഞ്ഞു. ഞാന്‍ ഉടനെ തന്നെ നോ പറഞ്ഞു. എന്നാല്‍ നോ പറഞ്ഞിട്ടും സംവിധായകന്‍ എന്നെ വിൡച്ചു. അതോടെ നിങ്ങളുടെ സിനിമ ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ലെന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു'' എന്നാണ് പ്രാച്ചി വെളിപ്പെടുത്തിയത്.
താന്‍ പല സിനിമകളും ഇതുപോലെ ഉപേക്ഷിച്ചിട്ടുണ്ടെന്നാണ് പ്രാച്ചി പറയുന്നത്. ബില്ലുകള്‍ അടക്കാന്‍ നല്ല ബുദ്ധിമുട്ടുണ്ടായിുരുന്നു. എങ്കിലും താന്‍ നോ പറഞ്ഞു. ആവര്‍ത്തന വിരസത ഒഴിവാക്കാന്‍ വേണ്ടിയാണ് പല സിനിമകളും ഉപേക്ഷിച്ചതെന്നാണ് പ്രാച്ചി പറയുന്നത്.

''ആ സമ്മര്‍ദ്ധത്തിന് വഴങ്ങിയിരുന്നുവെങ്കില്‍ ഞാന്‍ എനിക്ക് വന്ന ഓഫറുകളൊക്കെ സമ്മതിച്ചേനെ. വലിയ സംവിധായകരുടെ സിനിമകളാണ് ലഭിച്ചത്. പക്ഷെ ആ വേഷങ്ങള്‍ എനിക്ക് ഉപകരിക്കില്ലെന്ന് തോന്നി. എന്റെ കരിയറിന് ഗുണം ചെയ്യില്ലെന്ന് തോന്നിയ വേഷങ്ങള്‍ ഞാന്‍ ചെയ്യാന്‍ തയ്യാറായില്ല. എനിക്ക് വേണ്ടത് എന്താണെന്ന ബോധ്യത്തില്‍ നിന്നുമാണ് അത് പറയാനാകുന്നത്. ലൈം ലൈറ്റല്ല എന്റെ ലക്ഷ്യം, എനിക്ക് അതിനോട് താല്‍പര്യമില്ല'' എന്നും പ്രാച്ചി പറഞ്ഞു.
മലയാള ചിത്രം ഫോറന്‍സിക്കിന്റെ ഹിന്ദി റീമേക്കിലാണ് പ്രാച്ചി ദേശായിയെ ഒടുവിലായി കണ്ടത്. കോഷ, സൈലന്‍സ് 2 എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിലുള്ളത്. സൈലന്‍സ് കാന്‍ യു ഹിയര്‍ ഇറ്റിന്റെ ആദ്യ ഭാഗം മികച്ച വിജയമായിരുന്നു. ഈ ചിത്രത്തിലൂടെയാണ് പ്രാച്ചി നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെ വന്നത്. ചിത്രം ഒടിടി റിലീസായിരുന്നു.


Click it and Unblock the Notifications