ലഹരിയ്ക്ക് അടിമയാക്കിയത് കുടുംബം, ആദ്യമായി ഉപയോഗിക്കുന്നത് 12-ാം വയസില്‍; തുറന്ന് പറഞ്ഞ് പ്രതീക് ബബ്ബര്‍

താര ജീവിതത്തിന്റെ പിന്നാമ്പുറകഥള്‍ പലപ്പോഴും ഞെട്ടിക്കുന്നതായിരിക്കും. പണവും പ്രശസ്തിയും കൂടെ വരുമ്പോള്‍ ജീവിതത്തിന്റെ വഴിതെറ്റിപ്പോകുന്നത് താരങ്ങള്‍ക്കിടയില്‍ സംഭവിക്കാറുണ്ട്. മദ്യപാനത്തിന് അടിമയായിപ്പോയതിനെക്കുറിച്ചും മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക് വീണു പോയതിനെക്കുറിച്ചുമൊക്കെ പല താരങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താന്‍ മയക്കുമരുന്നിന് അടിമയായതിനെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍ പ്രതീക് ബബ്ബര്‍.

തന്റെ പന്ത്രണ്ടാം വയസില്‍ തന്നെ മയക്കുമരുന്നിനെ അറിഞ്ഞു തുടങ്ങിയെന്നാണ് നടന്‍ ഫറയുന്നത്. താന്‍ എങ്ങനെയാണ് അതില്‍ നിന്നെല്ലാം രക്ഷപ്പെട്ട് പുറത്ത് വന്നതെന്നും പ്രതീക് ബബ്ബര്‍ പറയുന്നുണ്ട്. ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. താരകുടുംബത്തില്‍ നിന്നുമാണ് പ്രതീക് സിനിമയിലെത്തുന്നത്.

Prateik Babbar

താന്‍ സിനിമയിലേക്ക് വരികയും പ്രശസ്തനാവുകയും ചെയ്തതോടെയാണ് മയക്കുമരുന്ന് ഉപയോഗം തുടങ്ങിയതെന്നാണ് പലരും കരുതുന്നത്. എന്നാല്‍ അത് സത്യമല്ല. ആദ്യമായി മയക്കുമരുന്ന് ഉപയോഗിക്കുമ്പോള്‍ തനിക്ക് 13 വയസു പോലും ഉണ്ടായിരുന്നില്ലെന്നാണ് പ്രതീക് പറയുന്നത്.

''നിര്‍ഭാഗ്യവശാല്‍ എന്നെ വളര്‍ത്തിയത് വ്യത്യസ്തമായാണ്. എന്റെ കുടുംബ സാഹചര്യം കുറച്ച് സങ്കീര്‍ണമായിരുന്നു. അതിനാലാണ് ഞാന്‍ മയക്കുമരുന്ന് ഉപയോഗം തുടങ്ങിയത്. സിനിമയില്‍ നിന്നുള്ള പണവും പ്രശസ്തിയുമല്ല എന്നെ അതിലേക്ക് നയിച്ചത്. അതിന് മുമ്പ് തന്നെ ഞാന്‍ മയക്കുമരുന്ന് ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു'' എന്നാണ് താരം വെളിപ്പെടുത്തുന്നത്. ഇന്ന് താന്‍ അതില്‍ നിന്നെല്ലാം പുറത്തു വന്നുങ്കെിലും തന്നേയും തന്റെ റിലേഷന്‍ഷിപ്പുകളേയുമെല്ലാം ഇപ്പോഴും അതെല്ലാം ബാധിക്കാറുണ്ടെന്നാണ് പ്രതീക് ബബ്ബര്‍ പറയുന്നത്.

ജീവിതത്തിലെ ട്രോമയും മയക്കുമരുന്നും തമ്മില്‍ ബന്ധപ്പെട്ട് കിടക്കുന്നതാണ്. ട്രോമയെ തുറന്ന് വിടാത്തിടത്തോളം കാലം അവ ജീവിതത്തിലെ ബന്ധങ്ങളേയും മറ്റ് ഭാഗങ്ങളേയും ബാധിക്കും. എന്നാല്‍ ഒരു ഘട്ടം എത്തുമ്പോള്‍ നമുക്ക് നന്നാകണമെന്ന് തോന്നും. അങ്ങനെ തോന്നിയ ശേഷം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി താന്‍ മെച്ചപ്പെടാനുള്ള ശ്രമത്തിലാമെന്നുമാണ് പ്രതീക് ബബ്ബര്‍ പറയുന്നത്.

''എന്റെ പ്രതിശ്രുത വധു (പ്രിയ ബാനര്‍ജി) എന്നെ പല തരത്തിലും മെച്ചപ്പെടാന്‍ സഹായിക്കുന്നുണ്ട്. ഞങ്ങള്‍ പരസ്പരം വളരാന്‍ സഹായിക്കുകയാണ്. അവള്‍ക്ക് ഇനിയും മെച്ചപ്പേടണ്ടതില്ലെങ്കിലും. അവര്‍ പെര്‍ഫെക്ടാണ്. ജീവിതം അങ്ങനെയാണ്. മൂവ് ഓണ്‍ ചെയ്യണം'' എന്നാണ് താരം പറയുന്നത്.

Prateik Babbar

നടന്‍ രാജ് ബബ്ബറിന്റേയും നടി സ്മിത പാട്ടീലിന്റേയും മകനാണ് പ്രതീക് ബബ്ബര്‍. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച നടിമാരില്‍ ഒരാളായാണ് സ്മിത പാട്ടീലിനെ കണക്കാകുന്നത്. പ്രതീക് ബബ്ബറിന് ജന്മം നല്‍കിയതിന് പിന്നാലെ സ്മിത മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്മിതയുടെ മാതാപിതാക്കളാണ് താരപുത്രനെ വളര്‍ത്തിയത്. കുട്ടിക്കാലം മുതല്‍ക്കു തന്നെ തനിക്ക് അച്ഛനോട് അടുപ്പമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പുതിയ കുടുംബവുമായി തിരക്കിലായതോടെ തങ്ങള്‍ അകന്നുവെന്നുമാണ് നേരത്തെ പ്രതീക് പറഞ്ഞിട്ടുള്ളത്.

ഈയ്യടുത്തിറങ്ങിയ ജിയോ സിനിമ ഷോ ആയ ക്വാബോന്‍ ക ജമേലയിലാണ് പ്രതീകിനെ അവസാനമായി കണ്ടത്. എആര്‍ മുരുഗദോസ് ഒരുക്കുന്ന സല്‍മാന്‍ ഖാന്‍ ചിത്രം സിക്കന്ദര്‍ ആണ് പ്രതീക് ബബ്ബറിന്റെ പുതിയ സിനിമ.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X