ഞങ്ങള്‍ ഒരുമിച്ച് തന്നെ; വേര്‍പിരിയലിന്റെ കാരണം തിരഞ്ഞ് ആരാധകര്‍; കിരണിന്റെ കരം പിടിച്ച് ആമിര്‍ വീഡിയോയില്‍

ബോളിവുഡ് ആരാധകരെ ആകെ അമ്പരപ്പിച്ചു കൊണ്ടായിരുന്നു ആമിര്‍ ഖാനും കിരണ്‍ റാവുവും പിരിയാനുള്ള തീരുമാനം അറിയിച്ചത്. 16 വര്‍ഷത്തെ ദാമ്പത്യ ബന്ധത്തിനാണ് ഇതോടെ ഇരുവരും ഫുള്‍സ്റ്റോപ്പ് ഇട്ടത്. എന്താണ് പിരിയാന്‍ കാരണം എന്ന് ആമിറോ കിരണോ പറഞ്ഞിട്ടില്ല. വിവാഹ ബന്ധം അവസാനിച്ചുവെങ്കിലും തങ്ങള്‍ നല്ല സുഹൃത്തുക്കളായിരിക്കുമെന്നും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഇരുവരും പറഞ്ഞിരുന്നു. ഭാര്യയും ഭര്‍ത്താവും അല്ലെങ്കിലും തങ്ങള്‍ ഫാമിലി തന്നെയാണെന്നാണ് താരങ്ങള്‍ പറഞ്ഞത്.

വീണിതല്ലോ കിടക്കുന്നു! വെറൈറ്റി ഫോട്ടോഷൂട്ടുമായി കാജല്‍ അഗര്‍വാള്‍

പിന്നാലെ എന്താകാം ആമിറും കിരണും പിരിയാനുള്ള കാരണമെന്ന് തിരയാന്‍ ആരംഭിച്ചിരുന്നു സോഷ്യല്‍ മീഡിയ. ആമിര്‍ ഖാനും ദംഗല്‍ നായിക ഫാത്തിമ സന ഷെയ്ഖും തമ്മില്‍ പ്രണയത്തിലാണെന്നും ഇതാണ് പിരിയാന്‍ കാരണമെന്നായിരുന്നു സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍. ഇരുവരുടേയും പിരിയല്‍ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഫാത്തിമ സന ഷെയ്ഖ് ട്വിറ്ററില്‍ ട്രെന്റിംഗായി മാറിയിരുന്നു. എങ്കിലും ഇതേക്കുറിച്ച് താരങ്ങള്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ തങ്ങളുടെ വേര്‍പിരിയലിനെ കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആമിറും കിരണും.

നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ

വീഡിയോ സന്ദേശത്തിലൂടെയാണ് ആമിറും കിരണും ആരാധകരോട് സംസാരിച്ചത്. ഒരുമിച്ചിരുന്നാണ് ഇരുവരും വീഡിയോയില്‍ സംസാരിച്ചത് ഞങ്ങളെ കുറിച്ചുള്ള വാര്‍ത്ത നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. നിങ്ങള്‍ക്ക് ചിലപ്പോള്‍ സങ്കടം തോന്നിയിട്ടുണ്ടാകും ശരിയല്ലെന്ന് തോന്നിയിട്ടുണ്ടാകാം. ഞെട്ടിയിട്ടുണ്ടാകും. എന്നാല്‍ ഞങ്ങള്‍ രണ്ടു പേരും ഒരുപാട് സന്തോഷത്തിലാണെന്ന് മാത്രമാണ് നിങ്ങളോട് പറയാനുള്ളത് എന്നായിരുന്നു ആമിര്‍ ഖാന്‍ പറഞ്ഞത്.

ഇപ്പോഴും ഒരുമിച്ച് തന്നെ

ഞങ്ങള്‍ക്കിടയിലുള്ള ബന്ധം മാറിയിട്ടുണ്ടെന്നേയുള്ളൂ, ഞങ്ങള്‍ ഇപ്പോഴും ഒരുമിച്ച് തന്നെയാണ്. അതുകൊണ്ട് നിങ്ങള്‍ അങ്ങനെയൊന്നും ചിന്തിക്കേണ്ടതില്ലെന്നും ആമിര്‍ പറഞ്ഞു. ഇരുവരും കൈകള്‍ കോര്‍ത്ത് പിടിച്ചായിരുന്നു സംസാരിച്ചത്. പിന്നാലെ തങ്ങളുടെ എന്‍ജിഒയെക്കുറിച്ചും ആമിര്‍ ഖാന്‍ സംസാരിച്ചു. പാനി ഫൗണ്ടേഷന്‍ തങ്ങള്‍ക്ക് ആസാദിനെ പോലെ തന്നെയാണ്. ആസാദിനെ പോലെ ഞങ്ങളുടെ കുട്ടി തന്നെയാണ്. ഞങ്ങള്‍ എന്നും ഒരു കുടുംബമായിരിക്കും. ഞങ്ങളുടെ സന്തോഷത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക എന്ന് മാത്രമാണ് പറയാനുള്ളതെന്നും ആമിര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

 പുതിയ അധ്യായത്തിലേക്ക്

കഴിഞ്ഞ ദിവസമായിരുന്നു തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതായി കിരണും ആമിര്‍ ഖാനും അറിയിക്കുന്നത്. ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് കടക്കുകയാണെന്നും വേര്‍പിരിയില്‍ ഒന്നിന്റേയും അവസാനമല്ലെന്നും പുതിയ യാത്രയുടെ തുടക്കമാണെന്നുമായിരുന്നു ആമിറും കിരണും പറഞ്ഞത്. തുടര്‍ന്നും തങ്ങള്‍ നല്ല സുഹൃത്തുക്കളായിരിക്കുമെന്നും മകന്‍ ആസാദിന്റെ ഉത്തരവാദിത്തം പങ്കിടുമെന്നും ആമിറും കിരണും സംയുക്ത പത്രക്കുറിപ്പിലൂടെ വ്യക്തമാക്കുകയായിരുന്നു.

Recommended Video

15 വർഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമമിട്ട് Aamir Khan and Kiran Rao | FilmiBeat Malayalam
തുടര്‍ന്നും ഒരുമിച്ച് തന്നെ

2005ലായിരുന്നു ആമിറും കിരണും വിവാഹിതരാകുന്നത്. ആമിര്‍ ഖാന്റെ ആദ്യ വിവാഹ ബന്ധം അവസാനിച്ച ശേഷമായിരുന്നു കിരണുമായി അടുപ്പത്തിലാകുന്നത്. 2011 ല്‍ ഇരുവരുടേയും മകന്‍ ആസാദ് ജനിച്ചു. ലഗാന്‍ സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു കിരണിനെ ആമിര്‍ പരിചയപ്പെടുന്നത്. ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു ആമിര്‍. സംവിധായകയായ കിരണും ആമിറും ചേര്‍ന്ന് നിര്‍മ്മാണ കമ്പനിയും ആരംഭിച്ചിരുന്നു. ഈ പ്രവര്‍ത്തനങ്ങളെല്ലാം തുടര്‍ന്നും ഒരുമിച്ച് തന്നെ ചെയ്യുമെന്നാണ് ആമിറും കിരണും അറിയിച്ചത്.

Read more about: aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X