മുന്‍കാമുകന്റെ വിമാനത്തില്‍ നിന്നും പ്രീതി സിന്റയെ ഇറക്കിവിട്ടോ? യാത്ര നിഷേധിച്ചതിന് കാരണം? കാണൂ!
ബോളിവുഡിന്റെ സ്വന്തം താരങ്ങളിലൊരാളാണ് പ്രീതി സിന്റ. നെസ് വാഡിയയുമായുള്ള പ്രണയം ഒരുകാലത്ത് വന്‍ചര്‍ച്ചയായി മാറിയിരുന്നു. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പൊതുപരിപാടികളിലും ഐപിഎല്‍ മത്സരങ്ങള്‍ക്കുമൊക്കെയായി ഒരുമിച്ചെത്തിയപ്പോള്‍ ഇരുവരും പ്രണയത്തിലാണെന്ന പ്രചാരണവും ശക്തമാവുകയായിരുന്നു. എന്നാല്‍ 2014 ലാണ് ആ പ്രചാരണത്തിന് അവസാനമായത്. നെസ് വാഡിയ തന്നെ പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാരോപിച്ച് പ്രീതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് ഇവരുടെ ബന്ധത്തിന് വിള്ളല്‍ സംഭവിച്ചത്. 2016 ല്‍ പ്രീതി മറ്റൊരാളെ വിവാഹം ചെയ്യുകയായിരുന്നു.
ആവനാഴിയിലെ ആ അസ്ത്രം ലൂസിഫര്‍ ബ്രഹ്മാണ്ഡമായി! പൃഥ്വിരാജിനും മോഹന്‍ലാലിനും അടപടലം ട്രോളാണ്! കാണൂ!
വിമാന കമ്പനിയായ ഗോ എയറിന്റെ സഹഉടമസ്ഥരിലൊരാള്‍ കൂടിയാണ് വാഡിയ. അടുത്തിടെ പ്രീതിയെ വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ലന്നും യാത്ര മുടക്കിയെന്ന തരത്തിലുമൊക്കെയുള്ള റിപ്പോര്‍ട്ടുകളായിരുന്നു പ്രചരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വന്‍വിവാദമായി മാറിയതോടെയാണ് വിശദീകരണവുമായി ഗോ എയര്‍ എത്തിയത്. മാര്‍ച്ച് 30, ഏപ്രില്‍ 2 ഈ ദിവസങ്ങളില്‍ പ്രീതി യാത്ര ചെയ്തത് ഗോ എയറിലായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വൈകിയെത്തിയതിനാലാണ് സംഭവദിവസം താരത്തിന് ബോര്‍ഡിങ്ങ് അനുമതി നിഷേധിച്ചത്. ഇതേക്കുറിച്ച് പ്രീതി ചോദിച്ചിരുന്നുവെന്നും നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും കര്‍ശന നിര്‍ദേശമാണ് തങ്ങള്‍ക്ക് ഇത് സംബന്ധിച്ച് ലഭിച്ചിട്ടുള്ളതെന്നും ഗോ എയര്‍ അധികൃതര്‍ പറയുന്നു. വാഡിയയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണമാണ് നടിക്ക് യാത്ര നിഷേധിച്ചതെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഇവര്‍ പറയുന്നു.


Click it and Unblock the Notifications











