For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആവനാഴിയിലെ ആ അസ്ത്രം ലൂസിഫര്‍ ബ്രഹ്മാണ്ഡമായി! പൃഥ്വിരാജിനും മോഹന്‍ലാലിനും അടപടലം ട്രോളാണ്! കാണൂ!

  |

  അഭിനേതാവില്‍ നിന്നും സംവിധായകനിലേക്ക് കാലെടുത്തുവെച്ച പൃഥ്വിരാജിന് ഗംഭീര സ്വീകരണമായിരുന്നു തുടക്കം മുതലേ ലഭിച്ചത്. മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ പൃഥ്വിരാജ് വളരെ മുന്‍പ് തന്നെ മനസ്സിലെ സംവിധാന മോഹത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്‍മാരാക്കി എന്ന് മാത്രമല്ല സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ഭൂതകാലവും യഥാര്‍ത്ഥ ഐഡന്റിയും പ്രേക്ഷകര്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്താതെയായിരുന്നു സിനിമ മുന്നേഫിയത്. ഈ കൂട്ടുകെട്ടില്‍ നിന്നും ഇനിയും സിനിമ പ്രതീക്ഷിക്കാമെന്ന് മുരളി ഗോപി പറഞ്ഞതും പൃഥ്വി അത് ശരിവെക്കുകയും ചെയ്തതോടെയാണ് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്.

  മോഹന്‍ലാലിന്‍റെ കൊലകൊല്ലി വരവില്‍ ബോക്സോഫീസില്‍ പുതുചരിത്രം! ലൂസിഫര്‍ 100 കോടി ക്ലബില്‍!കാണൂ
  ബോക്‌സോഫീസില്‍ നിന്നും ഗംഭീരനേട്ടം സ്വന്തമാക്കിയായിരുന്നു സിനിമ കുതിച്ചത്. നിലവിലെ പല റെക്കോര്‍ഡുകളും സിനിമ തിരുത്തിക്കുറിച്ചിരുന്നു. ഇപ്പോഴിതാ 100 കോടി നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് ഈ ചിത്രം. ആശീര്‍വാദ് സിനിമാസാണ് ഈ സന്തോഷവാര്‍ത്ത പങ്കുവെച്ച് ലരംഗത്തെത്തിയിട്ടുള്ളത്. ഇതിനകം തന്നെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഈ വിജയം പ്രേക്ഷകരുടേത് കൂടിയാണെന്നും അവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും വ്യക്തമാക്കി അണിയറപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. 100 കോടി നേട്ടം സ്വന്തമാക്കിയ ലൂസിഫറിനെ ട്രോളര്‍മാരും ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന രസകരമായ ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

  രണ്ടാമത്തെ ആഴ്ചയിലും

  രണ്ടാമത്തെ ആഴ്ചയിലും

  കുട്ടികളും കുടുംബ പ്രേക്ഷകരുമെല്ലാം ലൂസിഫറിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമ തന്നെയാണ് ഇതെന്ന് മോഹന്‍ലാലും പൃഥ്വിരാജും ആവര്‍ത്തിച്ചിരുന്നു. അ്ക്കാര്യം അതേ പോലെ തന്നെ ശരിവെച്ചാണ് പ്രേക്ഷകരും തിയേറ്ററുകളില്‍ നിന്നും ഇറങ്ങിയത്. രണ്ടാം വാരത്തിലെ കാഴ്ചയാണ് ഇത്. മോഹന്‍ലാല്‍ മാജിക്കെന്നല്ലാതെ എന്ത് വിളിക്കും ഇതിനെ.

  ആരും വരില്ല

  ആരും വരില്ല

  മോഹന്‍ലാലിനെ വെല്ലുവിളിക്കാനും മാത്രം ഒരു താരവും ഇല്ല ഇവിടെ. മലയാള സിനിമയെ ഏട്ടന്‍ തന്നെ അടക്കി ഭരിച്ചാല്‍ മാതിയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ആരെ വിളിച്ചിട്ടും കാര്യമില്ല. കയറി വരാന്‍ ആരേലും വേണ്ടേ?

  ഒരേ ഒരു രാജാവ്

  ഒരേ ഒരു രാജാവ്

  ബോക്‌സോഫീസിലെ താരരാജാവായാണ് പൊതുവെ മോഹന്‍ലാലിനെ വിശേഷിപ്പിക്കുന്നത്. ഇടക്കാലത്ത് നഷ്ടമായ പ്രൗഢി തിരിച്ചുപിടിച്ചിരിക്കുകയാണ് അദ്ദേഹം. അതിന് നിമിത്തമായതോ താരപുത്രനായ പൃഥ്വിരാജും. മലയാളത്തിന്‍രെ ഒരേ ഒരു രാജാവ് തന്നെ ഇനി ഭരിക്കട്ടെ.

  മുരുകനോട് എന്ത് പറയണം?

  മുരുകനോട് എന്ത് പറയണം?

  മലയാള സിനിമയ്ക്ക് കേട്ടുകേള്‍വിയായിരുന്നു 100 കോടി നേട്ടം. പുുലിമുരുകനിലൂടെ വൈശാഖാണ് അത് ആദ്യമായി മലയാളത്തിന് പരിചയപ്പെടുത്തിക്കൊടുത്തത്. അന്ന് മുരുകനായിരുന്നുവെങ്കില്‍ ഇന്ന് സ്റ്റീഫന്‍ നെടുമ്പള്ളി. രണ്ട് പ്രാവശ്യവും മോഹന്‍ലാല്‍ തന്നെയായിരുന്നു നായകന്‍.

  ചരിത്രമാണ്

  ചരിത്രമാണ്

  ബോക്‌സോഫീസ് അനലിസറ്റുകളില്‍ പ്രമുഖനായ തരണ്‍ ആദര്‍ശിന്റെ ട്വീറ്റ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മലയാള സിനിമാ വ്യവസായത്തെ തന്നെ ഒന്നടങ്കം ആഗോളതലത്തിലേക്കുയര്‍ത്തുന്ന സിനിമയായി മാറിയിരിക്കുകയാണ് ലൂസിഫര്‍. ഇക്കാര്യം ശരിവെച്ചായിരുന്നു അദ്ദേഹവും എത്തിയത്. ഒരു മലയാള ചിത്രത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചരിത്രം തന്നെ.

  ഇത്രയും മാസ്സ് വേറാരും കാണിച്ചിട്ടില്ല

  ഇത്രയും മാസ്സ് വേറാരും കാണിച്ചിട്ടില്ല

  7 വര്‍ഷം മുന്‍പ് സംവിധാനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അന്ന് വിമര്‍ശിച്ചവര്‍ പോലും ഇന്ന് പൃഥ്വിരാജിന് വേണ്ടി കൈയ്യടിച്ചിരുന്നു. നിന്നെക്കൊണ്ട് പറ്റുന്ന പണിയല്ല ഇതെന്നായിരുന്നു പലരും പറഞ്ഞത്. താന്‍ ഏറ്റവുമധികം ആരാധിക്കുന്ന മലയാളത്തിലെ ഏറ്റവും വലിയ താരത്തെ വെച്ച് ആദ്യ പടം 100 കോടി ക്ലബിലേക്ക് കയറ്റിയ ഇങ്ങേര് കാണിച്ച മാസ്സൊന്നും ആരും കാണിച്ചിട്ടില്ലെന്നാണ് ട്രോളര്‍മാരും പറയുന്നത്.

  ഒരിക്കലും മറക്കാത്ത സ്ഥലങ്ങള്‍

  ഒരിക്കലും മറക്കാത്ത സ്ഥലങ്ങള്‍

  മലയാളികള്‍ ഒരിക്കലും മറക്കാത്ത രണ്ട് സ്ഥലങ്ങളാണ് ഇക്കാണുന്നത്. പുലിമുരുകന്റേയും ലൂസിഫറിന്റേയും ദൃശ്യഭംഗിയും സുപ്രധാന രംഗങ്ങള്‍ ചിത്രീകരിച്ച സ്ഥലവും എങ്ങനെ മറക്കാനാ.

  മലര്‍ത്തിയടിച്ചുള്ള വരവാ

  മലര്‍ത്തിയടിച്ചുള്ള വരവാ

  ബോക്‌സോഫീസിലെ ചരിത്രങ്ങള്‍ തിരിത്തിക്കുറിച്ചാണ് ഓരോ പ്രാവശ്യവും മോഹന്‍ലാല്‍ എത്തിയത്. ദൃശ്യം 50 കോടിയിലും പുലിമുരുകന്‍ 100 കോടിയിലും വീ്ണ്ടു ലൂസിഫറിലൂടെ ആ നേട്ടം ആവര്‍ത്തിച്ചിരിക്കുകയാണ് അദ്ദേഹമിപ്പോള്‍. ബക്‌സോഫീസിനെ തന്നെ മലര്‍ത്തിയടിച്ചുള്ള വരവാണിത്.

  ആ മാന്ത്രിക സഖ്യ കടന്നത്

  ആ മാന്ത്രിക സഖ്യ കടന്നത്

  മലയാള സിനിമ ഒരിക്കല്‍ മാത്രമേ 100 എന്ന മാന്ത്രിക സഖ്യ കടന്നിട്ടുള്ളൂ. അന്നും നായകനായത് മോഹന്‍ലാല്‍ തന്നെയായിരുന്നു. ഇപ്പോഴിതാ സ്വന്തം റെക്കോര്‍ഡ് തന്നെ ആവര്‍ത്തിച്ചിരിക്കുകയാണ് അദ്ദേഹം.

  3 വര്‍ഷത്തിന് ശേഷം

  3 വര്‍ഷത്തിന് ശേഷം

  2016 ലായിരുന്നു മലയാള സിനിമയില്‍ പുതുചരിത്രമായി 100 കോടി എന്ന റെക്കോര്‍ഡ് പിറന്നത്. ഇപ്പോഴിതാ 3 വര്‍ഷത്തിന് ശേഷം ആ നേട്ടം ആവര്‍ത്തിക്കാനായി മോഹന്‍ലാല്‍ തന്നെ വരേണ്ടി വന്നു.

  പരിഭവം പറഞ്ഞു

  പരിഭവം പറഞ്ഞു

  നടനും തിരക്കഥാകൃത്തുമായി മുന്നേറിയ മുരളി ഗോപിയുടെ തിരക്കഥ ബോക്‌സോഫീസിലെ നേട്ടത്തിന് പറ്റിയതെല്ലെന്ന പരിഭവമായിരുന്നു നേരത്തെ പലരും പറഞ്ഞത്. ഇന്ന് അദ്ദേഹത്തിന്റെ സിനിമ രണ്ടാമത്തെ 100 കോടി ചിത്രമായി നില്‍ക്കുകയാണ്.

   100 കോടിയേ ആയുള്ളൂ

  100 കോടിയേ ആയുള്ളൂ

  കൊച്ച് സിനിമയെന്നായിരുന്നു പൃഥ്വിരാജ് തന്റെ കന്നി സംവിധാന സംരംഭത്തെ വിശേഷിപ്പിച്ചത്. കലക്ഷനെക്കുറിച്ച് ചോദിച്ചപ്പോള്‍ വെറും 100 കോടിയേ ആയുള്ളൂ എന്നായിരുന്നു പറഞ്ഞത്. ആദ്യ പടമല്ലേ ഒന്ന് ക്ഷമിക്കെന്ന് മറുപടിയും.

  ഇപ്പോഴിതും

  ഇപ്പോഴിതും

  മുരുകന് പിന്നാലെ സ്റ്റീഫച്ചനായനും 100 കോടി ക്ലബിലേക്കെത്തിയിരിക്കുകയാണ്. ഈ സന്തോഷത്തിലാണ് ആരാധകര്‍. മോഹന്‍ലാലിന്റെ ശക്തമയാ തിരിച്ചുവരവിന് കൂടിയാണ് ഈ സിനിമ സാക്ഷ്യം വഹിച്ചത്.

  ആദ്യ സംവിധായകന്‍

  ആദ്യ സംവിധായകന്‍

  സംവിധാനം ചെയ്ത ആദ്യ സിനിമ തന്നെ 100 കോടി ക്ലബില്‍ കയറ്റിയെന്ന നേട്ടവും പൃഥ്വിരാജിന് സ്വന്തമാണ്. പുതുമുഖ സംവിധായകനാണ് താനെന്നും കൂടെ നിന്നേക്കണമെന്നുമായിരുന്നു തുടക്കം മുതലേ അദ്ദേഹം പറഞ്ഞത്.

  ആ നേട്ടം മഞ്ജുവിന് സ്വന്തം

  ആ നേട്ടം മഞ്ജുവിന് സ്വന്തം

  100 കോടി ക്ലബിലെ ആദ്യ നായികയെന്ന റെക്കോര്‍ഡ് ലേഡി സൂപ്പര്‍ സ്റ്റാറിന് സ്വന്തമാണ്. വിമര്‍ശകര്‍ മന്‍ഡ്രേക് എന്ന് വിളിക്കുന്ന ലേഡി സൂപ്പര്‍ സ്റ്റാറാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ നായിക. പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്.

  കളിയാക്കിയവരൊക്കെ എവിടെ?

  കളിയാക്കിയവരൊക്കെ എവിടെ?

  മോഹന്‍ലാല്‍ പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് നല്‍കാറില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ വിമര്‍ശിച്ചവരൊക്കെ കാണുന്നുണ്ടല്ലോ ഈ നേട്ടമെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

  8 ദിവസം കൊണ്ട്

  8 ദിവസം കൊണ്ട്

  റിലീസ് ദിനത്തില്‍ റെക്കോര്‍ഡുകള്‍ സ്വന്തം പേരിലേക്ക് മാറ്റിയ ലൂസിഫര്‍ 8 ദിവസം കൊണ്ടാണ് 100 കോടി ക്ലബിലേക്കെത്തിയത്. ഫാന്‍സും മനോരമയും ആന്റണി പെരുമ്പാവൂരുമൊക്കെ ഈ നേട്ടത്തില്‍ സന്തോഷിക്കുന്നവരുമാണ്.

  English summary
  Lucifer 100 crore club social media trending viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X