For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിന്‍റെ കൊലകൊല്ലി വരവില്‍ ബോക്സോഫീസില്‍ പുതുചരിത്രം! ലൂസിഫര്‍ 100 കോടി ക്ലബില്‍!കാണൂ

  |

  നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ലൂസിഫര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. മാര്‍ച്ച് 28 ന് തിയേറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് തുടക്കം മുതല്‍ത്തന്നെ മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. റിലീസ് ദിവസത്തിലെ അതേ തിരക്ക് തന്നെയാണ് ഇപ്പോഴും പലയിടങ്ങളിലും അനുഭവപ്പെടുന്നത്. കലക്ഷനില്‍ മാത്രമല്ല പ്രദര്‍ശനത്തിലും സിനിമ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. 100 മണിക്കൂര്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചായിരുന്നു ഈ നേട്ടം ചിത്രം സ്വന്തമാക്കിയത്. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസമായി തന്നിലേക്ക് ആവാഹിക്കുന്ന മോഹന്‍ലാലും സിനിമയെക്കുറിച്ച് കൃത്യമായ ബോധ്യമുള്ള പൃഥ്വിരാജും കൂടി ഒത്തുചേര്‍ന്നപ്പോള്‍ അത് ആരാധകര്‍ക്ക് മാത്രമല്ല മലയാള സിനിമയുടെ യശസ്സ് തന്നെ ഉയര്‍ത്തുകയായിരുന്നു.

  നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന സിനിമയ്ക്ക് പലയിടങ്ങളില്‍ നിന്നും റെക്കോര്‍ഡ് കലക്ഷനാണ് ലഭിച്ചത്. സകല റെക്കോര്‍ഡുകളേയും തിരുത്തിയായിരുന്നു സ്റ്റീഫന്‍ നെടുമ്പള്ളിയുടെ പ്രയാണം. വിദേശത്തുനിന്നും ഗംഭീര സ്വീകരണം ലഭിച്ച സിനിമ കലക്ഷനിലും ഒന്നാമതെത്തിയിരുന്നു. പുലിമുരുകനേയും ബാഹുബലിയേയും വെട്ടിച്ചായിരുന്നു സിനിമ കുതിച്ചത്. അധികം വൈകാതെ തന്നെ ചിത്രം 100 കോടി ക്ലബിലെത്തുമെന്ന തരത്തിലുള്ള പ്രവചനങ്ങളുമായി ആരാധകരെത്തിയിരുന്നു. ഇപ്പോഴിതാ അത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ആശീര്‍വാദ് സിനിമാസാണ് ഫേസ്ബുക്കിലൂടെ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണവുമായി എത്തിയിട്ടുള്ളത്. മോഹന്‍ലാല്‍, പൃഥ്വിരാജ്, സുപ്രിയ, മഞ്ജു വാര്യര്‍, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവരും ഈ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്.

  8 ദിവസം കൊണ്ട് 100 കോടി

  8 ദിവസം കൊണ്ട് 100 കോടി

  വളരെ സന്തോഷമുള്ള ഒരു വാർത്ത നിങ്ങളെ അറിയിക്കാനാണ് ഈ കുറിപ്പ്. ഞങ്ങളുടെ "ലൂസിഫർ" എന്ന സിനിമ നൂറു കോടി ഗ്രോസ് കളക്ഷൻ എന്ന മാന്ത്രിക വര ലോക ബോക്സോഫിസിൽ കടന്നു എന്നറിയിച്ചുകൊള്ളട്ടെ. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളിൽ ഇത് സാധ്യമായത് നിങ്ങളേവരും ഈ സിനിമയെ സ്നേഹാവേശത്തോടെ നെഞ്ചിലേറ്റിയത് കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടുമാണ്. ഇതാദ്യമായാണ് കളക്ഷൻ വിവരങ്ങൾ ഔദ്യോഗികമായി നിങ്ങളോടു ഞങ്ങൾ പങ്കുവയ്ക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആശീര്‍വാദ് സിനിമാസായിരുന്നു ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചത്.

  ആദ്യം അറിയിക്കേണ്ടത് നിങ്ങളെയാണ്

  ആദ്യം അറിയിക്കേണ്ടത് നിങ്ങളെയാണ്

  മലയാള സിനിമയുടെ ഈ വൻ നേട്ടത്തിന് കാരണം നിങ്ങളുടെ ഏവരുടെയും സ്നേഹവും നിങ്ങൾ തന്ന കരുത്തും ആണ്. ഇത് നിങ്ങളെ തന്നെയാണ് ആദ്യം അറിയിക്കേണ്ടത്. വലിയ കുതിപ്പാണ് ‘ലൂസിഫർ' നടത്തിക്കൊണ്ടിരിക്കുന്നത്.
  നിങ്ങളേവരെയും ഈ സിനിമയിലൂടെ രസിപ്പിക്കാൻ കഴിഞ്ഞു എന്നത് വലിയ ഒരു കാര്യമാണ് ഞങ്ങൾക്ക്. ഇന്ത്യൻ സിനിമ വ്യവസായം ഒന്നടങ്കം "ലൂസിഫ"റിനെ ഉറ്റു നോക്കുന്ന ഈ വേളയിൽ, നമുക്ക് ഏവർക്കും അഭിമാനിക്കാം, ആഹ്ലാദിക്കാം. ഇതായിരുന്നു ആശീര്‍വാദ് സിനിമാസിന്‍റെ കുറിപ്പ്.

  റെക്കോര്‍ഡുകളെല്ലാം തകര്‍ന്നു

  റെക്കോര്‍ഡുകളെല്ലാം തകര്‍ന്നു

  ബോക്‌സോഫീസിലെ സകലമാന റെക്കോര്‍ഡുകളും സ്റ്റീഫന്‍ നെടുമ്പള്ളിക്ക് മുന്നില്‍ തകര്‍ന്നടിയുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തുടക്കം മുതല്‍ത്തന്നെ പുറത്തുവന്നിരുന്നു. കുട്ടികളും മുതിര്‍ന്നവരുമൊക്കെയായി എല്ലാവരും ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ താന്‍ എങ്ങനെയാണോ അദ്ദേഹത്തെ കാണാന്‍ ആഗ്രഹിക്കുന്നത്, അതാണ് ഈ സിനിമയെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. ടോപ് ഗ്രോസിങ് സൗത്ത് ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റില്‍ രണ്ടാമതാണ് ലൂസിഫര്‍. പേട്ടയാണ് ഒന്നാം സ്ഥാനത്ത്.

  കാര്‍ണിവല്‍ സിനിമാസില്‍ നിന്നും നേടിയത്

  കാര്‍ണിവല്‍ സിനിമാസില്‍ നിന്നും നേടിയത്

  റിലീസ് ചെയ്ത് 11 ദിവസം പിന്നിടുന്നതിനിടയില്‍ 3.37 കോടിയാണ് ലൂസിഫര്‍ കാര്‍ണിവല്‍ സിനിമാസില്‍ നിന്നും സ്വന്തമാക്കിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. 84.31% ഒക്യുപെന്‍സിയോടെ 24.91 ലക്ഷമായിരുന്നു ചിത്രത്തിന് കഴിഞ്ഞ ദിവസം ലഭിച്ചത്. കായംകുളം കൊച്ചുണ്ണി, പുലിമുരുകന്‍, ബാഹുബലി2, ഞാന്‍ പ്രകാശന്‍ ഈ സിനിമകളായിരുന്നു ടോപ് ഗ്രോസേഴ്‌സിലുണ്ടായിരുന്നത്. ഇപ്പോഴിതാ ലൂസിഫറും ഈ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ്.

  തിരുവനന്തപുരത്തുനിന്നും നേടിയത്

  തിരുവനന്തപുരത്തുനിന്നും നേടിയത്

  ആദ്യ ദിനം മുതല്‍ത്തന്നെ ഗംഭീര സ്വീകരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. കലക്ഷനിലും അത് പ്രകടമായിരുന്നു. 11ാമത്തെ ദിവസം 12.93 ലക്ഷമാണ് ചിത്രത്തിന് ട്രിവാന്‍ഡ്രത്തെ ഏരീസ് പ്ലക്‌സില്‍ നിന്നും ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഇതുവരെയായി 1.59 കോടിയാണ് ഇവിടെ നിന്നും ലഭിച്ചത്.

  കൊച്ചിയിലെ പ്രകടനം

  കൊച്ചിയിലെ പ്രകടനം

  കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും അതിവേഗം ഒരു കോടി എന്ന നേട്ടം ലൂസിഫര്‍ സ്വന്തമാക്കിയിരുന്നു. 11ാമത്തെ ദിവസത്തിലേക്കെത്തിയപ്പോഴും മികച്ച പ്രകടനമാണ് തുടരുന്നത്. 8.30 ലക്ഷമാണ് ലഭിച്ചത്. ഇതുവരെയായി 1.15 കോടിയാണ് ഇവിടെ നിന്നും സിനിമയ്ക്ക് ലഭിച്ചത്.

  തമിഴ്‌നാട്ടിലെ പ്രകടനം

  തമിഴ്‌നാട്ടിലെ പ്രകടനം

  കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും കര്‍ണ്ണാടകയില്‍ നിന്നുമൊക്കെ മികച്ച സ്വീകാര്യതയാണ് ലൂസിഫറിന് ലഭിച്ചത്. പുലിമുരുകനെ വെട്ടിയായിരുന്നു സിനിമ കുതിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും ഇതുവരെയായി 1.66 കോടിയാണ് ചിത്രത്തിന് ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. പ്രേമം, ഒടിയന്‍, ബാംഗ്ലൂര്‍ ഡേയ്‌സ്, കുമ്പളങ്ങി നൈറ്റ്‌സ് ഈ ചിത്രങ്ങളായിരുന്നു ടോപ് മലയാളം ഗ്രോസേഴ്‌സിലുണ്ടായിരുന്നത്. ഇവയില്‍ ഒന്നാമത്തെ സ്ഥാനത്തേക്കെത്തിയിരിക്കുകയാണ് ലൂസിഫര്‍.

  സന്തോഷത്തോടെ താരങ്ങള്‍

  സന്തോഷത്തോടെ താരങ്ങള്‍

  പ്രേക്ഷകരാണ് ഈ സിനിമയെ വിജയിപ്പിച്ചതെന്നും അതിനാല്‍ത്തന്നെ ആദ്യം നന്ദി പറയേണ്ടത് അവരോടാണെന്നുമായിരുന്നു മോഹന്‍ലാലും പൃഥ്വിരാജുമൊക്കെ പറഞ്ഞത്. ആശീര്‍വാദ് സിനിമാസിന്‍രെ ഫേസ്ബുക്ക് പോസ്റ്റ് താരങ്ങളും ഷെയര്‍ ചെയ്തിരുന്നു. പൃഥത്വിരാജിനെ അഭിനന്ദിച്ചും മോഹന്‍ലാല്‍ എത്തിയിരുന്നു.

  പോസ്റ്റ് കാണാം

  ആശീര്‍വാദ് സിനിമാസിന്‍റെ പോസ്റ്റ് കാണാം.

  മോഹന്‍ലാലിന്‍റെ ട്വീറ്റ്

  പൃഥ്വിരാജിനെ അഭിനന്ദിച്ച് മോഹന്‍ലാല്‍, ട്വീറ്റ് കാണൂ.

  നന്ദി അറിയിച്ച് പൃഥ്വിരാജ്

  100 കോടി നേട്ടത്തില്‍ നന്ദി അറിയിച്ച് പൃഥ്വിരാജ്.

  View this post on Instagram

  Gratitude

  A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

  സുപ്രിയയുടെ പോസ്റ്റ്

  100 കോടി നേട്ടത്തെക്കുറിച്ച് സുപ്രിയ

  English summary
  Lucifer enters 100 crore club, Aashirvad Cinemas post viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X