അങ്ങനെ ഞാൻ മിസ്സിസ് ആമിർ ഖാൻ ആയി;' രഹസ്യ വിവാഹ' ത്തെപ്പറ്റി പ്രീതി സിൻ്റ!

താരങ്ങളെ സംബന്ധിച്ച് ഒരിക്കലും രക്ഷപ്പെടാന്‍ സാധിക്കാത്ത ഒന്നാണ് ഗോസിപ്പുകളെന്നത്. എത്രത്തോളം വലിയ താരമാകുന്നുവോ അത്രത്തോളം തന്നെ ഗോസിപ്പുകളും ഉയര്‍ന്നു വരാനുള്ള സാധ്യതയുണ്ട്.

വ്യക്തിജീവിതത്തില്‍ സ്വകാര്യത കാത്തുസൂക്ഷിച്ചാലും മാധ്യമങ്ങളില്‍ നിന്നും അകലം പാലിച്ചാലുമൊക്കെ താരങ്ങളെ തേടി ഗോസിപ്പുകള്‍ എത്തും. ഗോസിപ്പുകളുടെ പിടിയില്‍ നിന്നും രക്ഷപ്പെടുക എന്നത് താരങ്ങളെ സംബന്ധിച്ച് അസാധ്യമായൊന്നാണ്.

Preity Zinta, Aamir Khan,Preity Aamir, Priety Zinta Aamir Khan wedding, Preity Aamir Wedding, പ്രീതി സിൻ്റ, ആമിർ ഖാൻ ,പ്രീതി ആമിർ

പൊതുവെ വിവാദങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയും മാധ്യമങ്ങളിലൊന്നും അധികം വരാതെ, വ്യക്തിജീവിതത്തില്‍ സ്വകാര്യത ഇഷ്ടപ്പെടുന്ന താരമാണ് ആമിര്‍ ഖാന്‍. എന്നാല്‍ ആമിറും പലപ്പോഴും ഗോസിപ്പുകളുടെ ഇരയായിട്ടുണ്ട്.

തങ്ങളുടെ പ്രിയ താരങ്ങളെക്കുറിച്ച് എല്ലാം അറിയണമെന്ന് ആഗ്രഹിക്കുന്ന ആരാധകരെ മുതലെടുക്കാനായി പലപ്പോഴും കെട്ടിച്ചമക്കുന്നതായിരിക്കും ഈ ഗോസിപ്പുകള്‍. അത്തരത്തിലൊരു അനുഭവമായിരുന്നു ആമിര്‍ ഖാന്റേത്.

ബോളിവുഡിലെ സൂപ്പര്‍ താരമായ ആമിര്‍ ഖാന്‍ ഗോസിപ്പ് കോളത്തിലേയും നായകനായി മാറുകയായിരുന്നു. 2002 ലായിരുന്നു സംഭവം. തന്റെ ആദ്യ ഭാര്യയായ റീന ദത്തയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ആമിറിന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത്.

നായികയാകട്ടെ സൂപ്പര്‍ നായികയായ പ്രീതി സിന്റയും. 2001 ല്‍ പുറത്തിറങ്ങിയ ദില്‍ ചാഹ്താ ഹേയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. രണ്ടു പേരുടേയും ജോഡി ഹിറ്റാവുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ ആമിര്‍ വിവാഹ മോചിതനായതോടെ ചില തലച്ചോറുകള്‍ കഥ മെനയുകയായിരുന്നു. ആമിറും പ്രീതിയും പ്രണയത്തിലാണെന്നും അതാണ് വിവാഹ മോചനത്തിന് കാരണമെന്ന് മാത്രമല്ല ഗോസിപ്പുകാര്‍ എഴുതിപ്പിടിപ്പിച്ചത്.

ആമിറും പ്രീതിയും രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തുവെന്ന് വരെ ഗോസിപ്പുകാര്‍ എഴുതി. ഒടുവില്‍ പ്രീതി സിന്റ അതേക്കുറിച്ച് പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

''ആമിര്‍ വളരെ പ്രിയപ്പെട്ട സുഹൃത്താണ്. ദില്‍ ചാഹ്താ ഹേയില്‍ ഞങ്ങള്‍ക്കിടയില്‍ നല്ല സൗഹൃദം ഉടലെടുത്തിരുന്നു. ഈ സമയത്താണ് ആമിറിന്റെ വ്യക്തിജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതും."

"അദ്ദേഹം അവസാനം അഭിനയിച്ചത് എന്റെ കൂടെയായതിനാല്‍ ഞാനായി അടുത്ത സ്ഥാനാര്‍ത്ഥി. പെട്ടെന്ന് ഞാന്‍ മിസിസ് ആമിര്‍ ഖാന്‍ ആയി. ഞങ്ങള്‍ കെട്ടിയിട്ടില്ല എന്നെനിക്ക് നടന്ന് പറയേണ്ടി വന്നു'' എന്നാണ് ആമിര്‍ പറയുന്നത്.

''എനിക്ക് എന്റെ സഹ താരങ്ങളോടും നല്ല സൗഹൃദമാണ്. അവര്‍ വിവാഹിതരാണെന്ന വസ്തുത ഞാന്‍ മാനിക്കാറുണ്ട്. എനിക്കൊരിക്കലും എന്റെ കൂടെ അഭിനയിക്കുന്നവരോട് ഇഷ്ടം തോന്നിയിട്ടില്ല. എന്റെ മുടിയെങ്ങനെ, എന്റെ ഷര്‍ട്ട് എങ്ങനെ എന്നാകും അവര്‍ ചോദിക്കുക. ഞാന്‍ ചോദിക്കുക എന്റെ മൂക്കിലെ മുഖക്കുരു കാണുന്നുണ്ടോ എന്നായിരിക്കും'' എന്നാണ് പ്രീതി പറയുന്നത്.

പ്രീതി പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തത് സിനിമാ താരത്തെയായിരുന്നില്ല. ജീന്‍ ഗുഡ്ഇനഫിനെയാണ് പ്രീതി വിവാഹം കഴിച്ചത്. 2016ലായിരുന്നു വിവാഹം.

Preity Zinta, Aamir Khan,Preity Aamir, Priety Zinta Aamir Khan wedding, Preity Aamir Wedding, പ്രീതി സിൻ്റ, ആമിർ ഖാൻ ,പ്രീതി ആമിർ

അതേസമയം സമാനമായ രീതിയില്‍ വീണ്ടും ആമിറിനെ തേടി ഗോസിപ്പെത്തി. പോയ വര്‍ഷം കിരണ്‍ റാവുവുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചതോടെയായിരുന്നു ഇത്. ദംഗല്‍ നായിക ഫാത്തിമ സന ഷെയ്ഖുമായിട്ടായിരുന്നു ആമിറിനെ ഗോസിപ്പുകാര്‍ ബന്ധപ്പെടുത്തിയത്.

ദംഗലില്‍ ആമിറിന്റെ മകളുടെ വേഷത്തിലായിരുന്നു ഫാത്തിമ അഭിനയിച്ചത്. ഇരുവരും പ്രണയമാണെന്നും ഇതാണ് വിവാഹ മോചനത്തിന് കാരണമെന്നുമായിരുന്നു ഗോസിപ്പുകള്‍.

ഒടുവില്‍ വാര്‍ത്തകള്‍ നിഷേധിച്ച് ഫാത്തിമ രംഗത്തെത്തുകയായിരുന്നു. ആമിര്‍ തന്റെ ഗുരുതുല്യനാണെന്നാണ് ഫാത്തിമ പറഞ്ഞത്. എന്നാല്‍ ഗോസിപ്പെഴുത്തുകാര്‍ അതുകൊണ്ട് നിര്‍ത്തിയില്ല. ഈയ്യടുത്ത് ആമിറിന്റെ മകള്‍ ഐറ ഖാന്‍ വിവാഹിതയായിരുന്നു.

വിവാഹത്തിന് ഫാത്തിമയും എത്തിയിരുന്നു. വധുവിനും വരനുമൊപ്പം നൃത്തം ചെയ്യുന്ന ഫാത്തിമയുടെ വീഡിയോയും വൈറലായിരുന്നു. പിന്നാലെ ആമിറും ഫാത്തിമയും ഉടനെ വിവാഹം കഴിക്കുമെന്നൊക്കെ ചില റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നു വന്നിരുന്നു.

More from Filmibeat

Read more about: preity zinta aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X