എനിക്ക് കുടുംബവും കുട്ടികളുമില്ല! സൂപ്പര്‍ താരങ്ങള്‍ കാലുമാറിയിട്ടും അധോലോകത്തിനെതിരെ കോടതിയില്‍ പോയ പ്രീതി
ബോളിവുഡിലെ എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് പ്രീതി സിന്റ. തന്റെ കരിയറില്‍ പല തരത്തിലുള്ള വെല്ലുവിളികളും പ്രീതിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമയ്ക്ക് പുറത്തും പ്രീതിയ്ക്ക് വെല്ലുവിളികളെ അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ തന്റെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന പ്രീതി അവയെ എല്ലാം മറി കടന്നു കൊണ്ട് മുന്നോട്ട് പോവുകയാണ്. പ്രീതിയുടെ കരിയറിലെ ഏറ്റവും വലിയ വിഷമ ഘട്ടങ്ങളിലൊന്നായിരുന്നു മുംബൈ അധോലോകത്തില്‍ നിന്നും ഭീഷണി നേരിടേണ്ടി വന്നത്. 2001 ലായിരുന്നു സംഭവം. ചോരി ചോരി ചുപ്‌കെ ചുപ്‌കെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.
അമ്പത് ലക്ഷം രൂപ ആവശ്യപ്പെട്ടു കൊണ്ടായിരുന്നു താരത്തിന് അധോലോക നേതാക്കന്മാരുടെ ഫോണ്‍ കോള്‍ എത്തിയത്. സംഭവമുണ്ടായി രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം നല്‍കിയൊരു അഭിമുഖത്തില്‍ അതേക്കുറിച്ച് പ്രീതി മനസ് തുറക്കുന്നുണ്ട്. താന്‍ ആകെ ഭയന്നു പോയ സമയമായിരുന്നു അതെന്നാണ് പ്രീതി പറയുയന്നത്. പ്രീതിയ്ക്ക് മാത്രമല്ല ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, സംവിധായകരായ രാകേഷ് റോഷന്‍, മഹേഷ് മഞ്ജരേക്കര്‍ എന്നിവര്‍ക്കും അധോലോകത്തിന്റെ കോള്‍ വന്നിരുന്നു.

ചോരി ചോരി ചുപ്‌കെ ചുപ്‌കെയുടെ നിര്‍മ്മാതാവായ നസീം റിസ്വിയ്ക്കും ഫിനാന്‍ഷ്യര്‍ ഭാരത് ഷായ്ക്കും എതിരെ അധോലോക ബന്ധം ആരോപിക്കപ്പെട്ടിരുന്നു. അധോലോക നേതാവായ ചോട്ടാ ഷക്കീലിന്റെ പണം വാങ്ങിയാണ് സിനിമ നിര്‍മ്മിച്ചതെന്നായിരുന്നു ആരോപണം. 2018 ല്‍ ഇന്ത്യ ടുഡേയക്ക് നല്‍കിയ അഭിമുഖത്തിലാണ് അന്നത്തെ സംഭവങ്ങളെക്കുറിച്ച് പ്രീതി സിന്റ മനസ് തുറന്നത്.'' എല്ലാവരും പിന്മാറുമെന്ന് എനിക്കുറപ്പായിരുന്നു. ഞാനും മാറിയേനെ. എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പേടിച്ച സമയമായിരുന്നു അത്. ഞാന്‍ കോടതിയില്‍ എന്ത് പറഞ്ഞാലും പത്ത് മിനുറ്റ് കഴിയുമ്പോള്‍ അത് ടിവിയില്‍ വരുമായിരുന്നു'' എന്നായിരുന്നു താരം പറഞ്ഞത്. പ്രീതിയൊഴികെ മറ്റ് താരങ്ങളെല്ലാം തങ്ങളുടെ പ്രസ്താവനകളില്‍ നിന്നും പിന്മാറിയിരുന്നു.

ചോരി ചോരി ചുപ്‌കെ ചുപ്‌കെയുടെ സെറ്റിലെ എല്ലാവരും പേടിയോടെയായിരുന്നു അന്ന് കഴിഞ്ഞിരുന്നതെന്നും ഫോണ്‍ കോളുകള്‍ പ്രതീക്ഷിച്ചിരുന്ന് എല്ലാവരും ഭ്രാന്തമായ അവസ്ഥയിലായിരുന്നുവെന്നും അതിനാല്‍ താന്‍ സ്വന്തം നിലയ്ക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പ്രീതി പറയുന്നു. ''അവര്‍ എന്നെ പേടിപ്പിക്കുമ്പോഴൊക്കെ ഞാന്‍ ശാന്തയായിരുന്നു. പക്ഷെ അവര്‍ അസഭ്യം പറയാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് നിയന്ത്രണം നഷ്ടമായി. സമ്മര്‍ദ്ദം ഞാന്‍ നേരിടും പക്ഷെ എന്നോട് അസഭ്യം പറയുന്നത് സഹിക്കാനാകില്ല. ഞാന്‍ പ്രശസ്തയായത് കൊണ്ട് രക്ഷപ്പെട്ടു, ഇല്ലായിരുന്നുവെങ്കില്‍ എന്താകും സംഭവിച്ചിട്ടുണ്ടാവുക എന്ന് ചിന്തിക്കാന്‍ വയ്യ'' എന്നാണ് പ്രീതി പറഞ്ഞത്.

എന്തുകൊണ്ടാണ് എല്ലാവരും കോടതിയില്‍ വച്ച് പ്രസ്താവനകളില്‍ നിന്നും പിന്മാറിയപ്പോഴും താന്‍ തന്റെ വാക്കുകളില്‍ ഉറച്ചു നിന്നതെന്നും പ്രീതി സിന്റ വെളിപ്പെടുത്തുന്നുണ്ട്. ''എനിക്ക് കുടുംബമില്ല, എനിക്ക് കുട്ടികളില്ല'' എന്നായിരുന്നു അതിന് പ്രീതി പറഞ്ഞ കാരണം. എന്തായാലും ആ ഭയപ്പെടുത്തുന്ന കാലത്തെ പ്രീതിയും ബോളിവുഡും അതിജീവിച്ചിരിക്കുകയാണ്. കാലങ്ങള്‍ക്ക് ശേഷം 2016ലാണ് പ്രീതി സിന്റ വിവാഹം കഴിക്കുന്നത്. ജീന്‍ ഗുഡ്ഇനഫ് ആണ് പ്രീതിയുടെ ഭര്‍ത്താവ്. കഴിഞ്ഞ വര്‍ഷം ഇരുവരും വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളുടെ അച്ഛനും അമ്മയുമായി മാറിയിയരുന്നു.
Recommended Video

അന്ന് സിബിഐ അന്വേഷണം വന്ന നടന്ന കേസായിരുന്നു ചോരി ചോരി ചുപ്‌കെ ചുപ്‌കെയുടെ ചിത്രീകരണത്തിനിടെയുണ്ടായ കോളുകള്‍. ഇതോടെ സിനിമയുടെ റിലീസ് മാസങ്ങളോളം നീണ്ടു പോവുകയും ചെയ്തിരുന്നു. സല്‍മാന്‍ ഖാനും റാണി മുഖര്‍ജിയുമായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. മണിരത്‌നം ചിത്രം ദില്‍ സെയിലൂടെയായിരുന്നു പ്രീതിയുടെ അരങ്ങേറ്റം. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖത്തിനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും പ്രീതിയെ തേടിയെത്തി. പിന്നീട് സോള്‍ജ്യര്‍, ക്യാ കെഹ്ന, ദില്‍ ചാഹ്താ ഹേ, കോയ് മില്‍ ഗയാ, കല്‍ ഹോ ന ഹോ, ലക്ഷ്യ, വീര്‍ സാര, കഭി അല്‍വിദ ന കെഹ്ന, സലാം നമസ്‌തെ, തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു പ്രീതി.
2018 ല്‍ പുറത്തിറങ്ങിയ ഭയ്യാജി സൂപ്പര്‍ഹിറ്റ് ആണ് പ്രീതിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ക്രിക്കറ്റിലും താല്‍പര്യമുള്ള പ്രീതി സിന്റ ഐപിഎല്‍ ടീമാണ് പഞ്ചാബ് കിംഗ്‌സിന്റെ ഉടമ കൂടിയാണ്.


Click it and Unblock the Notifications











