For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരൂഖ് അന്നെനിക്ക് 300 രൂപ തന്നു, ഇന്നും പേഴ്‌സില്‍ സൂക്ഷിക്കുന്നു; മറക്കാനാവാത്ത അനുഭവം പറഞ്ഞ് പ്രിയാമണി

  |

  തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമാണ് പ്രിയാമണി. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള പ്രിയാമണി തമിഴിലും മലയാളത്തിലും തെലുങ്കിലുമെല്ലാം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതിനിടെ ഡാന്‍സ് റിയാലിറ്റി ഷോ വിധികര്‍ത്താവായും തിളങ്ങിയിട്ടുണ്ട് പ്രിയാമണി. ഈയ്യടുത്ത് പുറത്തിറങ്ങിയ ദ ഫാമിലി മാന്‍ സീസണ്‍ 2വിലും ഗംഭീര പ്രകടനമാണ് പ്രിയാമണി കാഴ്ചവച്ചിരിക്കുന്നത്.

  ഒരു തൊപ്പി കൊണ്ട് ദേഹം മറച്ച് സണ്ണി ലിയോണ്‍; ഹോട്ട് ഫോട്ടോഷൂട്ട്

  ഷാരൂഖ് ഖാനും ദീപിക പദുകോണും പ്രധാന വേഷങ്ങളിലെത്തിയ ബോളിവുഡ് ചിത്രമായിരുന്നു ചെന്നൈ എക്‌സ്പ്രസ്. ചിത്രത്തിലൊരു ഗാനത്തില്‍ പ്രിയാമണിയും എത്തിയിരുന്നു. വണ്‍ ടു ത്രീ ഫോര്‍ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തില്‍ കിടിലന്‍ ചുവടുകളുമായാണ് പ്രിയാമണി എത്തിയത്. ഷാരൂഖ് ഖാനും പ്രിയാമണിയും ചേര്‍ന്ന് അക്ഷരാര്‍ത്ഥത്തില്‍ പൊളിച്ചടുക്കുകയായിരുന്നു പാട്ടില്‍. പുറത്തിറങ്ങിയ കാലത്ത് കോളേജ് പ്രോഗ്രാമുകളിലും മറ്റും നിറസാന്നിധ്യമായിരുന്നു ഈ പാട്ട്.

  ഇപ്പോഴിതാ പാട്ടിന്റെ ചിത്രീകരണത്തിനിടെ ഷാരൂഖില്‍ നിന്നുമുണ്ടായ അനുഭവം പങ്കുവെക്കുകയാണ് പ്രിയാമണി. മുമ്പും പലരും ഷാരൂഖ് തന്റെ സഹതാരങ്ങളോട് കാണിക്കാറുള്ള കരുതലിനെ കുറിച്ചും ബഹുമാനത്തെ കുറിച്ചുമെല്ലാം വാചാരായിട്ടുള്ളത്. അതുപോലെ തനിക്കുണ്ടായൊരു അനുഭവമാണ് പ്രിയാമണി പങ്കുവച്ചിരിക്കുന്നത്. രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രമായിരുന്നു ചെന്നൈ എക്‌സ്പ്രസ്. പാട്ടിന്റെ ചിത്രീകരണത്തിനിടെ ഷാരൂഖ് തനിക്ക് 300 രൂപ തന്ന അനുഭവമാണ് പ്രിയാമണി പങ്കുവച്ചിരിക്കുന്നത്.

  ''അഞ്ച് ദിവസമായിരുന്നു ചിത്രീകരണം നടന്നത്. നല്ലൊരു അനുഭവമായിരുന്നു അത്. ഷാരൂഖ് ഖാനെ ബോളിവുഡിന്റെ ബാദ്ഷ എന്നു വിളിക്കുന്നത് വെറുതെയല്ല. ഈ രാജ്യത്തിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. എന്നാല്‍ ആ വിജയത്തെ തന്റെ തലയ്ക്കുള്ളിലേക്ക് കടക്കാന്‍ അദ്ദേഹം അനുവദിക്കില്ല. ഷൂട്ടിംഗ് വേളയില്‍ അദ്ദേഹം വളരെ സ്‌നേഹത്തോടെയും സ്വാഭാവികതയോടെയുമാണ് പെരുമാറിയത്. ചുറ്റുമുള്ളവരെ കംഫര്‍ട്ടബിള്‍ ആക്കും. അദ്ദേഹത്തിന്റെ വ്യക്തിത്വവും കരിഷ്മയും അദ്ദേഹത്തോടുള്ള നമ്മുടെ സ്‌നേഹം വര്‍ധിപ്പിക്കുന്നതാണ്'' പ്രിയാമണി പറയുന്നു.

  ''ആദ്യ ദിവസം മുതല്‍ തന്നെ എന്നെ കംഫര്‍ട്ടബിളാക്കിയിരുന്നു അദ്ദേഹം. ഷൂട്ട് തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് തന്നെ ഞാന്‍ അവിടെ എത്തിയിരുന്നു. അന്നു മുതല്‍ ഷൂട്ടിംഗ് കഴിയുന്നത് വരെ അദ്ദേഹം വളരെയധികം സ്‌നേഹത്തോടെയാണ് പെരുമാറിയത്. എല്ലാവരുടേയും കാര്യം നോക്കി. ഇടവേളകളില്‍ അദ്ദേഹത്തിന്റെ ഐപാഡില്‍ ഞങ്ങള്‍ കോന്‍ ബനേഗ കറോര്‍പതി കളിക്കുമായിരുന്നു. അദ്ദേഹം എനിക്ക് 300 രൂപയും തന്നു. അതിപ്പോഴും എന്റെ പേഴ്‌സിലുണ്ട്''. എന്നും പ്രിയാമണി പറയുന്നു.

  Priyamani's reply to fan who asked about her husband's religion

  അതേസമയം പ്രിയാമണിയുടെ സീരീസായ ദ ഫാമിലി മാന്‍ സീസണ്‍ 2 മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. പ്രിയാമണിക്കൊപ്പം തെന്നിന്ത്യന്‍ താരമായ സമാന്തയും മനോജ് വാജ്‌പേയുമായാണ് സീരീസിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. സീരീസിന് മൂന്നാം ഭാഗവും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മനോജ് വാജ്‌പേയ് പ്രധാന വേഷത്തിലെത്തുന്ന സീരീസില്‍ സുചി എന്ന കഥാപാത്രമായാണ് പ്രിയാമണി എത്തുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയാണ് പരമ്പരയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്.

  Read more about: priyamani shahrukh khan
  English summary
  Priyamani Recalls About Shahrukh Khan Giving Her 300 Rupees During The Shooting Of Chennai Express, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X