ഷാരൂഖ് ഖാന്റെ ബോഡി ഗാര്‍ഡ് ഞങ്ങളെ ആരാധികമാരെന്ന് തെറ്റിദ്ധരിച്ചു; അദ്ദേഹം അറിഞ്ഞപ്പോള്‍...
തിരിച്ചുവരവില്‍ തുടര്‍ വിജയങ്ങളുമായി തിളങ്ങി നില്‍ക്കുകയാണ് ഷാരൂഖ് ഖാന്‍. പഠാനിലൂടെയാണ് ഷാരൂഖ് ഖാന്‍ തിരികെ വരുന്നത്. ചിത്രം വന്‍ വിജയമായി മാറിയതിന് ശേഷം ഷാരൂഖ് ഖാന്‍ വരുന്നത് ജവാനിലൂടെയാണ്. പഠാന്‍ നിര്‍ത്തിയിടത്തു നിന്നും വിജയം ആരംഭിച്ച ജവാന്‍ ചരിത്ര വിജയമായി മാറുകയാണ്. ആറ് ദിവസത്തിനകം അറുനൂറ് കോടി കടന്നിരിക്കുകയാണ് ചിത്രം. ഇന്ത്യയില്‍ മാത്രം മുന്നൂറ് കോടിയും ചിത്രം നേടി.
വന്‍ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ജവാന്‍. തെന്നിന്ത്യന്‍ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നയന്‍താര നായികയാകുന്ന ചിത്രത്തില്‍ പ്രിയാമണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നേരത്തെ ചെന്നൈ എക്‌സ്പ്രസില്‍ ഷാരൂഖ് ഖാനൊപ്പം പാട്ടില്‍ പ്രിയാമണിയെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും ഒരുമിച്ചിരിക്കുകയാണ് ജവാനില്‍.

ഇപ്പോഴിതാ ജവാന്റെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് പ്രിയാമണി. ചിത്രത്തില്‍ തനിക്കൊപ്പം അഭിനയിച്ച ഗേള്‍ ഗ്യാങ്ങിലെ അംഗങ്ങളെല്ലാം ഉള്ളപ്പോഴാണ് ആ സംഭവമുണ്ടായതെന്നാണ് പ്രിയാമണി പറയുന്നത്.
''ഒരു ദിവസം ഷാരൂഖ് ഖാന്‍ സാറും ഗൗരി ഖാനും ഡിന്നര്‍ കഴിക്കുകയായിരുന്നു. ചിത്രത്തിലെ പെണ്‍കുട്ടികള്‍ എന്നെ വിളിച്ച് അവരുടെ അടുത്തേക്ക് പോകാം എന്ന് പറഞ്ഞു. പക്ഷെ സാറിന്റെ ബോഡി ഗാര്‍ഡ്‌സ് ഞങ്ങളെ അദ്ദേഹത്തിന്റെ ആരാധികമാരായി തെറ്റിദ്ധരിച്ചു. അപ്പോള്‍ പൂജ ഡാഡ്‌ലാനി ഞങ്ങളെ കണ്ടു. 'നിങ്ങള്‍ എവിടെ പോവുകയാണ് പ്രിയ?' എന്നവര്‍ ചോദിച്ചു. അദ്ദേഹം ഞങ്ങളെ കാണുകയും എല്ലാവരേയും പിടിച്ച് ഡിന്നറിന് ഇരുത്തുകയും ചെയ്തു. ഞാന്‍ കണ്ടതില്‍ ഏറ്റവും മാന്യനായ മനുഷ്യനാണ് അദ്ദേഹം'' പ്രിയാമണി പറയുന്നു.
ഷാരൂഖ് ഖാന്‍ ഒരിക്കലും തന്റെ താരപരിവേഷത്തെ തങ്ങള്‍ക്കിടയിലേക്ക് കൊണ്ടു വന്നിരുന്നില്ലെന്നും പ്രിയാമണി പറയുന്നുണ്ട്. ''ഷൂട്ടിന് ശേഷം ഷാരൂഖ് ഖാന്‍ തന്റെ വാനിലേക്ക് പോകും. വസ്ത്രമൊക്കെ മാറിയ ശേഷം അദ്ദേഹം തിരികെ വരും. എല്ലാവരേയും അദ്ദേഹം ഊഷ്മളമായി കെട്ടിപ്പിടിക്കും. നെറ്റിയില്‍ ഉമ്മ തരും. എല്ലാവരോടും മാന്യമായി പെരുമാറുകയും കാര്യങ്ങള്‍ നോക്കുകയും ചെയ്യും. അദ്ദേഹത്തിനൊപ്പം സെറ്റിലെ അനുഭവങ്ങള്‍ ഒരിക്കലും മറക്കാനാകില്ല'' എന്നാണ് പ്രിയാമണി പറയുന്നത്.

നേരത്തെ ചിത്രത്തിലെ പാട്ട് രംഗം ചിത്രീകരിക്കുമ്പോള്‍ ഷാരൂഖ് ഖാന്‍ തനിക്ക് നല്‍കിയ പരിഗണനയെക്കുറിച്ചും പ്രിയാമണി തുറന്ന് പറഞ്ഞിരുന്നു. പാട്ടില്‍ പ്രിയാമണിയെ ആദ്യം നിര്‍ത്തിയിരുന്നത് ഷാരൂഖ് ഖാന്റെ പിന്നിലായിരുന്നു. എന്നാല്‍ ഷാരൂഖ് കണ്ടപ്പോള്‍ തടഞ്ഞു. പ്രിയാമണി തന്റെ ഡാന്‍സ് ടീച്ചറാണെന്നും അതിനാല്‍ അവരെ പിന്നില്‍ നിര്‍ത്താന്‍ പറ്റില്ലെന്നും തന്റെ തൊട്ടടുത്തു തന്നെ നിര്‍ത്തണമെന്നും ഷാരൂഖ് ഖാന്‍ പഠിച്ചു. തനിക്ക് തെറ്റ് പറ്റിയാല്‍ ടീച്ചറായ പ്രിയാമണിയെ നോക്കി പഠിച്ചോളാം എന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്.
ആറ്റ്ലി സംവിധാനം ചെയ്ത ചിത്രമാണ് ജവാന്‍. നയന്‍താരയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലൂടെ നയന്‍താരയും ബോളിവുഡിലെത്തി. വന്‍ വിജയമായി മാറിയിരിക്കുകയാണ് ചിത്രം. അതിവേഗം അറുനൂറ് കോടി നേടിയ ചിത്രം ഇന്ത്യയില്‍ മാത്രം മുന്നൂറ് കോടിയും നേടിയിരിക്കുകയാണ്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്.


Click it and Unblock the Notifications