ഡാന്‍സ് കളിക്കാം, പക്ഷെ ഒരു നിബന്ധനയുണ്ട്; ദീപിക പാട്ടിലുണ്ടാകില്ലെന്ന് രോഹിത് ഉറപ്പു തന്നു: പ്രിയാമണി
തെന്നിന്ത്യന്‍ താരം പ്രിയാമണി ബോളിവുഡില്‍ ഓളം തീര്‍ത്ത പാട്ടാണ് വണ്‍ ടു ത്രീ ഫോര്‍. ചെന്നൈ എക്‌സ്പ്രസിലെ ഈ ഗാനം അക്കാലത്ത് വന്‍ ഹിറ്റായിരുന്നു. ഇന്നും കോളേജുകളിലും മറ്റുമൊക്കെ വണ്‍ ടൂ ത്രീ ഫോറിനൊപ്പം ചുവടുവെക്കുന്നത് പതിവാണ്. ഷാരൂഖ് ഖാനും പ്രിയാമണിയും ആടി തകര്‍ക്കുകയായിരുന്നു പാട്ടില്‍. ഇപ്പോഴിതാ ആ പാട്ടിന്റെ ഭാഗമായതിന്റെ കഥ പറയുകയാണ് പ്രിയാമണി.
തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അഞ്ച് ദിവസം എന്നാണ് വണ്‍ ടൂ ത്രീ ഫോറിന്റെ ചിത്രീകരണത്തെക്കുറിച്ച് പ്രിയാമണി പറയുന്നത്. ഒരു യൂട്യൂബ ്ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയാമണി മനസ് തുറന്നത്. രോഹിത് ഷെട്ടിയുടെ ഓഫീസില്‍ നിന്നും കോള്‍ വന്നപ്പോള്‍ താന്‍ ആദ്യം വിശ്വസിച്ചില്ലെന്നാണ് പ്രിയാമണി പറയുന്നത്.

''ഞാന്‍ ബാംഗ്ലൂരിലെ വീട്ടിലായിരുന്നു ഈ സമയം. 2013 ലാണ്. എനിക്ക് രോഹിത് ഷെട്ടിയുടെ ഓഫീസില്‍ നിന്നും കോള്‍ വന്നു. ഞാന്‍ കരുതി അത് ഫേക്കാണെന്നാണ്. കാരണം രോഹിത് ഷെട്ടിയെ പോലൊരു വലിയ സംവിധായകന്റെ ഓഫീസില്‍ നിന്നും എനിക്കെന്തിനാണ് കോള്‍ വരുന്നത്? ഞാന്‍ കരുതിയത് പ്രാങ്ക് ആണെന്നാണ്. പ്രാങ്കുകള്‍ അന്ന് വളരെ പോപ്പുലറാണ്. അവര്‍ മീറ്റിംഗിന് സാധിക്കുമോ എന്ന് ചോദിച്ചു'' പ്രിയാമണി പറയുന്നു.
''ഞാന്‍ എന്റെ മാനേജരെ വിളിച്ചു. ഇങ്ങനെ ഒരാള്‍ വിളിച്ചു, ഇതാണ് നമ്പര്‍ ഇത് ജെനുവിമാണോ ഫേക്കാണോ എന്ന് പരിശോധിക്കാന്‍ പറഞ്ഞു. ഒരു ദിവസം കഴിഞ്ഞ് എന്റെ മാനേജര്‍ വിളിച്ച് ഇത് ശരിക്കും രോഹിത് ഷെട്ടിയുടെ ഓഫീസില്‍ നിന്നാണെന്നും പറഞ്ഞു. ഞാന്‍ ഞെട്ടലോടെ ഫോണ്‍ വച്ചു. ഇത് സത്യമാണോ, അവര്‍ക്ക് എന്നെയാണോ കാണേണ്ടത്?' പ്രിയാമണി പറയുന്നു.
ഒരു പാട്ടാണെന്നും കൂടെയുള്ളത് ഷാരൂഖ് ആണെന്നും അവര്‍ പറഞ്ഞു. ഞാന്‍ ചത്ത്! എന്റെ ജീവിതത്തിലെ സ്വപ്‌നമാണ് നടക്കാന്‍ പോകുന്നത്. ആ മനുഷ്യന്‍ ശ്വസിക്കുന്ന അതേ വായു ശ്വസിക്കാനെങ്കിലും പറ്റിയാ മതിയെന്നാണ് എന്റെ സ്വപ്‌നം. മുംബെയില്‍ വരണമെന്ന് പറഞ്ഞു. ഞാന്‍ മുംബൈയിലെ രോഹിത് ഷെട്ടിയുടെ ഓഫീസിലേക്ക് ചെന്നു.
എനിക്ക് കോള്‍ വരുന്നതിന് രണ്ട് ദിവസം മുമ്പ് ചെന്നൈ എക്‌സ്പ്രസിന്റെ പോസ്റ്റര്‍ ഞാന്‍ കണ്ടിരുന്നു. രോഹിത് ഷെട്ടി എന്നെ വിളിച്ചത് പാട്ടിന് വേണ്ടിയാണെന്ന് പറഞ്ഞു. എന്നെ നിങ്ങള്‍ക്ക് എങ്ങനെ അറിയാമെന്ന് ചോദിച്ചപ്പോള്‍ നിങ്ങളുടെ കന്നഡ പാട്ട് കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. പുനീത് രാജ്കുമാറിനൊപ്പമുള്ളതായിരുന്നു. നിങ്ങള്‍ നന്നായി ഡാന്‍സ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. പാട്ടില്‍ നിങ്ങളും ഷാരൂഖും ആണെന്ന് പറഞ്ഞു. എന്റെ മൈന്റ് ബ്ലാങ്കായി. അദ്ദേഹം പാട്ടിന്റെ സാഹചര്യമൊക്കെ പറഞ്ഞു തന്നുവെന്നും പ്രിയാമണി പറയുന്നു.

ഞാന്‍ അതൊക്കെ ഓക്കെയാണ്, പക്ഷെ ഒരു സംശയമുണ്ടെന്ന് പറഞ്ഞു. ഒരു ബാക്ക്ഗ്രൗണ്ട് ഡാന്‍സര്‍ ആകില്ലെന്ന് ഞാന്‍ പറഞ്ഞു. കാരണം, ഷാരൂഖ് ഖാനും ദീപിക പദുക്കോണും പോലെ രണ്ട് വലിയ ആളുകളുള്ള സിനിമയാണ്. പാട്ടില്‍ ദീപിക ഇല്ലെന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു. പാട്ടില്‍ നിങ്ങളും ഷാരൂഖും മാത്രമേയുള്ളൂ, ഷാരൂഖ് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. എവിടെ ഒപ്പിടണമെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ തന്നെ ഞാന്‍ യെസ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ ഞാന്‍ സെറ്റിലെത്തിയെന്നും താരം ഓര്‍ക്കുന്നു.
ഇപ്പോള്‍ ഷാരൂഖ് ഖാനൊപ്പം ജവാനിലൂടെ വീണ്ടും ബോളിവുഡിലെത്തുകയാണ് പ്രിയാമണി. നയന്‍താര നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം ആറ്റ്‌ലിയാണ്. തുടര്‍ന്ന് മൈദാന്‍, തുടങ്ങിയ സിനിമകളും പ്രിയാമണിയുടേതായി അണിയറയിലുണ്ട്.


Click it and Unblock the Notifications











